പി വി അന്‍വറുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന നിര്‍ണായക ചര്‍ച്ച ഇന്ന്

പി വി അന്‍വറുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന നിര്‍ണായക ചര്‍ച്ച ഇന്ന്
Apr 23, 2025 06:26 AM | By Anjali M T

മലപ്പുറം:(truevisionnews.com) മുന്നണി പ്രവേശനം ആവശ്യപ്പെട്ട് നിൽക്കുന്ന നിലമ്പൂർ മുൻ എംഎൽഎ പി വി അന്‍വറുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന നിര്‍ണായക ചര്‍ച്ച ഇന്ന്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പ്രവേശനം വേണമെന്നാണ് അന്‍വറിന്‍റെ ആവശ്യം.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോർഡിനേറ്റർ പദവി വഹിക്കുന്ന അന്‍വര്‍, പാര്‍ട്ടി വിട്ട് പുറത്തുവന്നാല്‍ മുന്നണിയുമായി സഹകരിപ്പിക്കാം എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ നിര്‍ദേശം. പുതിയ പാര്‍ട്ടി രൂപീകരിച്ചാലും മുന്നണിക്ക് പുറത്തുനിന്ന് സഹകരിപ്പിക്കാം എന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ പത്തിന് പ്രതിപക്ഷ നേതാവിന്‍റെ വസതിയിലാണ് വി ഡി സതീശനും രമേശ് ചെന്നിത്തലയുമൊത്തുള്ള കൂടിക്കാഴ്ച.

പിവി അൻവറിന്‍റെ യുഡിഎഫ് പ്രവേശനത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പി വി അൻവറിന് മുന്നിൽ കോണ്‍ഗ്രസ് മുന്നണി പ്രവേശനത്തിനുള്ള ഫോര്‍മുല മുന്നോട്ടുവെയ്ക്കുമെന്നാണ് വിവരം. മുന്നണി പ്രവേശനം സാധ്യമാകണമെങ്കിൽ കേരള പാര്‍ട്ടി വേണമെന്ന നിലപാടിലാണ് യുഡിഎഫ്. നിലവിൽ തൃണമൂല്‍ കോണ്‍ഗ്രസ് വഴിയുള്ള മുന്നണി പ്രവേശനം പ്രയാസമാണെന്നാണ് കോണ്‍ഗ്രസിലെ വിലയിരുത്തൽ.

#Congress #leadership #crucial #discussion #PV-Anwar #today

Next TV

Related Stories
ആ ഉത്തരവ് വേണ്ട,  കുട്ടികളുടെ കൈമാറ്റം പോലീസ് സ്റ്റേഷനിൽ വെച്ച് വേണ്ട'; കുടുംബ കോടതികൾക്ക് ഹൈക്കോടതി നിർദേശം

May 23, 2025 09:27 AM

ആ ഉത്തരവ് വേണ്ട, കുട്ടികളുടെ കൈമാറ്റം പോലീസ് സ്റ്റേഷനിൽ വെച്ച് വേണ്ട'; കുടുംബ കോടതികൾക്ക് ഹൈക്കോടതി നിർദേശം

പോലീസ് സ്റ്റേഷനുകളിൽവെച്ച്‌ കുട്ടികളെ കൈമാറാൻ ഉത്തരവിടരുതെന്ന്...

Read More >>
ഭാ​ഗ്യശാലി എവിടെ? ഇന്ന് ഒരുകോടി പോക്കറ്റിലാകും!  അറിയാം കാരുണ്യ പ്ലസ് ലോട്ടറി ഫലം

May 22, 2025 03:38 PM

ഭാ​ഗ്യശാലി എവിടെ? ഇന്ന് ഒരുകോടി പോക്കറ്റിലാകും! അറിയാം കാരുണ്യ പ്ലസ് ലോട്ടറി ഫലം

കാരുണ്യ പ്ലസ് ലോട്ടറിയുടെ KN -573 നറുക്കെടുപ്പ് ഫലം...

Read More >>
വിജയശതമാനം 77.81%, പ്ലസ് ടു ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു

May 22, 2025 03:16 PM

വിജയശതമാനം 77.81%, പ്ലസ് ടു ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു

പ്ലസ് ടൂ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫല പ്രഖ്യാപനം...

Read More >>
ദേ ഇപ്പോള്‍ പെയ്യും! അടുത്ത മൂന്ന് മണിക്കൂറില്‍ അഞ്ച് ജില്ലകളില്‍ മ‍ഴ കനക്കും, ഒപ്പം ഇടിമിന്നലിനും സാധ്യത

May 22, 2025 08:48 AM

ദേ ഇപ്പോള്‍ പെയ്യും! അടുത്ത മൂന്ന് മണിക്കൂറില്‍ അഞ്ച് ജില്ലകളില്‍ മ‍ഴ കനക്കും, ഒപ്പം ഇടിമിന്നലിനും സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക്...

Read More >>
Top Stories