വെള്ളരിക്കുണ്ട് (കാസർകോട്): ( www.truevisionnews.com ) പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് മംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിലായി. വെസ്റ്റ് എളേരി ചീർക്കയത്തെ ആലക്കോടൻ വീട്ടിൽ ജയകൃഷ്ണനെ (25) ആണ് വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ടി.കെ. മുകുന്ദനും സംഘവും അറസ്റ്റ് ചെയ്തത്.
2024 മാർച്ചിലാണ് സംഭവം. ഇതിനുശേഷം ജയകൃഷ്ണൻ ഗൾഫിലേക്ക് പോയി. അവിടെനിന്ന് വ്യാജ ഇൻസ്റ്റഗ്രാം ഐഡി ഉണ്ടാക്കി പീഡനദൃശ്യങ്ങൾ യുവതിയുടെ സുഹൃത്തിന് അയച്ചുകൊടുത്തു. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തുടർന്ന് ഗൾഫിൽനിന്ന് മംഗളൂരു വിമാനത്താവളത്തിൽ എത്തിയപ്പോൾ പിടികൂടുകയായിരുന്നു.
kasaragod sexual assault arrest
