കോഴിക്കോട് പേരാമ്പ്രയില്‍ യുവാവിന് നേരെ ക്രൂരമര്‍ദ്ദനം; നാല് പേര്‍ക്കെതിരെ കേസ്

കോഴിക്കോട് പേരാമ്പ്രയില്‍ യുവാവിന് നേരെ ക്രൂരമര്‍ദ്ദനം; നാല് പേര്‍ക്കെതിരെ കേസ്
Apr 22, 2025 09:11 PM | By VIPIN P V

പേരാമ്പ്ര (കോഴിക്കോട്): (www.truevisionnews.com) കോഴിക്കോട് പേരാമ്പ്രയില്‍ യുവാവിന് നേരെ ക്രൂരമര്‍ദ്ദനം. നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കായണ്ണ സ്വദേശി ഏടത്തും താഴെ സനീഷ് (35)നാണ് മര്‍ദ്ദനമേറ്റത്.

കഴിഞ്ഞ ദിവസം കായണ്ണ വെളിച്ചം റെസിഡന്‍സ് അസോസിയേഷന്റെ പരിപാടി കഴിഞ്ഞ് സുഹൃത്തിന്റെ വീട്ടില്‍ നിന്നും വാഹനം എടുക്കാന്‍ പോവുന്നതിനിടയില്‍ പ്രതികള്‍ യുവാവിനെ തടഞ്ഞു വച്ചുകൊണ്ട് സംഘം ചേര്‍ന്ന് മര്‍ദിച്ചതായാണ് പരാതി.

തലയ്ക്കും ചെവിക്കുമുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കുകളോടെ ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സനീഷിന്റെ പരാതിയില്‍ കൊയലംകണ്ടി അഖില്‍ (40), കുറുപ്പം വീട്ടില്‍ രതീഷ് (42), മന്നം കണ്ടി പ്രതീഷ് (36), കായണ്ണ സ്വദേശി ബഷീര്‍ (42) എന്നിവര്‍ക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

#Brutalassault #youngman #Perambra #Kozhikode #Case #filed #four #people

Next TV

Related Stories
മനസാക്ഷി മരവിച്ചു; മകളെ ക്രൂരമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

May 23, 2025 08:56 PM

മനസാക്ഷി മരവിച്ചു; മകളെ ക്രൂരമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

വർക്കലയിൽ അച്ഛൻ മകളെ പീഡിപ്പിച്ചു...

Read More >>
Top Stories