കോഴിക്കോട് നരിപ്പറ്റയിൽ വൻ രാസലഹരിവേട്ട, 125 ഗ്രാം എംഡിഎംഎ പിടികൂടി

കോഴിക്കോട് നരിപ്പറ്റയിൽ വൻ രാസലഹരിവേട്ട, 125 ഗ്രാം എംഡിഎംഎ പിടികൂടി
Apr 22, 2025 10:19 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) മാരക മയക്കുമരുന്നിനെതിരെ ജനങ്ങളും പോലീസും കൈകോർത്തപ്പോൾ മയക്ക് മരുന്ന് മാഫിയയുടെ കോട്ടകൾ തകരുന്നു. എം ഡി എം എ മൊത്തവിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയുടെ വീട്ടിൽ റെയ്‌ഡ്‌ . ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്ന് പിടികൂടി.

കോഴിക്കോട് കുറ്റ്യാടിക്കടുത്ത് നരപ്പറ്റയിലെ പ്രവാസിയായിരുന്ന യുവാവിന്റെ വീട്ടിലാണ് വൻ രാസലഹരിമരുന്ന് വേട്ട നടന്നത്. നരിപ്പറ്റ സൂപ്പർ മുക്കിലെ ചാത്തോത്ത് നാസറിന്റെ മകൻ നഹ്യാന്റെ വീട്ടിൽ നിന്നാണ് 125 ഗ്രാം എം ഡി എം എ കണ്ടെടുത്തത്.

വീടിന്റെ കിടപ്പു മുറിയിൽ പ്ലാസ്റ്റിക് കവറിലാക്കി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ .

എന്നാൽ പ്രതി നഹ്യാനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ചൊവ്വാഴ്ച രാത്രിയാണ് കുറ്റ്യാടി പൊലീസ് വീട് വളഞ്ഞ് തിരച്ചിൽ നടത്തിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റ്യാടി സി ഐ യുടെ നേതൃത്വത്തിൽ റെയ്‌ഡ്‌ നടന്നത്.

വിപണിവിലയിൽ പത്ത് ലക്ഷത്തിൽ അധികം വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത് . നേരത്തെ പ്രവാസിയായിരുന്ന നഹ്യാൻ വിവാഹ ശേഷം നാട്ടിൽ തന്നെയായിരുന്നു. ഇയാൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവും ഉയർന്നിരുന്നു.

നരിപ്പറ്റ, കമ്പിനി മുക്ക് ഭാഗങ്ങളിൽ നഹ്യാന്റെ നേതൃത്വത്തിലുള്ള സംഘം രാസലഹരി വിതരണം നടത്തുന്നതായി പൊലീസിന് നേരത്തെയും രഹസ്യ വിവരം ലഭിച്ചിരുന്നു. പ്രതിയെ കണ്ടെത്താനുള്ള ഊർജ്ജിതശ്രമം നടത്തുന്നുണ്ട്.



#Massivedrug #bust #Kozhikode #Naripatta #125grams #MDMA #seized

Next TV

Related Stories
ഭാ​ഗ്യശാലി എവിടെ? ഇന്ന് ഒരുകോടി പോക്കറ്റിലാകും!  അറിയാം കാരുണ്യ പ്ലസ് ലോട്ടറി ഫലം

May 22, 2025 03:38 PM

ഭാ​ഗ്യശാലി എവിടെ? ഇന്ന് ഒരുകോടി പോക്കറ്റിലാകും! അറിയാം കാരുണ്യ പ്ലസ് ലോട്ടറി ഫലം

കാരുണ്യ പ്ലസ് ലോട്ടറിയുടെ KN -573 നറുക്കെടുപ്പ് ഫലം...

Read More >>
വിജയശതമാനം 77.81%, പ്ലസ് ടു ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു

May 22, 2025 03:16 PM

വിജയശതമാനം 77.81%, പ്ലസ് ടു ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു

പ്ലസ് ടൂ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫല പ്രഖ്യാപനം...

Read More >>
ദേ ഇപ്പോള്‍ പെയ്യും! അടുത്ത മൂന്ന് മണിക്കൂറില്‍ അഞ്ച് ജില്ലകളില്‍ മ‍ഴ കനക്കും, ഒപ്പം ഇടിമിന്നലിനും സാധ്യത

May 22, 2025 08:48 AM

ദേ ഇപ്പോള്‍ പെയ്യും! അടുത്ത മൂന്ന് മണിക്കൂറില്‍ അഞ്ച് ജില്ലകളില്‍ മ‍ഴ കനക്കും, ഒപ്പം ഇടിമിന്നലിനും സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക്...

Read More >>
കാലവർഷം അരികെ; മൂന്ന് ദിവസത്തിനകം കേരളാ തീരം തൊടും, വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

May 22, 2025 07:21 AM

കാലവർഷം അരികെ; മൂന്ന് ദിവസത്തിനകം കേരളാ തീരം തൊടും, വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയുണ്ടാകുമെന്നാണ്...

Read More >>
Top Stories