തിരുവാതുക്കൽ ഇരട്ടക്കൊല; കിണറിന്റെ പരിസരത്ത് പ്രതി എത്തിയതിന്റെ ലക്ഷണങ്ങൾ, വെള്ളം പൂർണമായി വറ്റിച്ച്‌ പരിശോധന

തിരുവാതുക്കൽ ഇരട്ടക്കൊല; കിണറിന്റെ പരിസരത്ത് പ്രതി എത്തിയതിന്റെ ലക്ഷണങ്ങൾ, വെള്ളം പൂർണമായി വറ്റിച്ച്‌ പരിശോധന
Apr 22, 2025 04:17 PM | By VIPIN P V

കോട്ടയം: (www.truevisionnews.com) തിരുവാതുക്കലിൽ ഇരട്ടക്കൊല നടന്ന വീട്ടിലെ കിണർ പരിശോധിക്കും. കിണറ്റിലെ വെള്ളം വറ്റിച്ച് പരിശോധന നടത്താനാണ് തീരുമാനം. സിസിടിവി ഡിവിആർ അടക്കം കണ്ടെത്താനുള്ള തിരച്ചിലിന്റെ ഭാ​ഗമായാണ് പരിശോധന.

കിണറിന്റെ പരിസരത്ത് പ്രതി എത്തിയതിന്റെ ലക്ഷണങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കാൽപ്പാടുകളും പേപ്പർ കഷ്ണങ്ങളും കിണറിനരികിൽ കണ്ടെത്തിയിട്ടുണ്ട്.

വ്യവസായി വിജയ കുമാറിനേയും ഭാര്യ മീരയേയുമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിജയകുമാറിന്റെ മൃതദേഹം കിടന്നിരുന്നത് വീടിന്റെ ഹാളിലാണ്. ഭാര്യ മീരയുടെ മൃതദേഹം കിടന്നിരുന്നത് കിടപ്പു മുറിയിലും.

വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു.

അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പ്രതികരിച്ചു. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.

നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓ‍ഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായയാണ് മരിച്ച വിജയകുമാര്‍. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

#Thiruvathukkaldoublemurder #Signs #suspect #presence #near #water #drained #completely #examination

Next TV

Related Stories
കാറില്‍ അനിയത്തിയുമായി പതിനാറുകാരന്റെ അപകട ഡ്രൈവ്; ഒരു മരണം, അച്ഛനെതിരെ കേസ്

Jul 27, 2025 12:50 PM

കാറില്‍ അനിയത്തിയുമായി പതിനാറുകാരന്റെ അപകട ഡ്രൈവ്; ഒരു മരണം, അച്ഛനെതിരെ കേസ്

പതിനാറുകാരന്‍ ഓടിച്ച കാറിടിച്ച് ഇലക്ട്രിക് റിക്ഷാ ഡ്രൈവര്‍...

Read More >>
കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച്‌ യുവാവ്; മകന്‍റെ ട്യൂഷന്‍ അധ്യാപകനുമായി അവിഹിതം; ചോദ്യം ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

Jul 27, 2025 12:44 PM

കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച്‌ യുവാവ്; മകന്‍റെ ട്യൂഷന്‍ അധ്യാപകനുമായി അവിഹിതം; ചോദ്യം ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

സമസ്തിപുറിലെ വീട്ടിലെ കിടപ്പുമുറിയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വന്‍...

Read More >>
കാമം തീർത്തത് രോഗിയോട്...! റിക്രൂട്ട്‌മെന്റിനിടെ ബോധരഹിതയായ യുവതിയെ ആംബുലൻസിൽ വച്ച് കൂട്ടബലാത്സം​ഗത്തിയാക്കി, ഡ്രൈവറും ടെക്നീഷ്യനും അറസ്റ്റിൽ

Jul 27, 2025 07:49 AM

കാമം തീർത്തത് രോഗിയോട്...! റിക്രൂട്ട്‌മെന്റിനിടെ ബോധരഹിതയായ യുവതിയെ ആംബുലൻസിൽ വച്ച് കൂട്ടബലാത്സം​ഗത്തിയാക്കി, ഡ്രൈവറും ടെക്നീഷ്യനും അറസ്റ്റിൽ

റിക്രൂട്ട്‌മെന്റിനിടെ ബോധരഹിതയായ യുവതിയെ ആംബുലൻസിൽ വച്ച് കൂട്ടബലാത്സം​ഗത്തിയാക്കി, ഡ്രൈവറും ടെക്നീഷ്യനും അറസ്റ്റിൽ...

Read More >>
മനുഷ്യക്കടത്ത്? മൂന്ന് പെൺകുട്ടികളെയും കൊണ്ട് ട്രെയിൻയാത്ര; കണ്ണൂർ സ്വദേശിയടക്കം രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിൽ

Jul 27, 2025 06:53 AM

മനുഷ്യക്കടത്ത്? മൂന്ന് പെൺകുട്ടികളെയും കൊണ്ട് ട്രെയിൻയാത്ര; കണ്ണൂർ സ്വദേശിയടക്കം രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിൽ

ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ്...

Read More >>
Top Stories

//Truevisionall