ഒന്നല്ല... രണ്ടല്ല... മൂന്ന് തവണ കളിപ്പാട്ടം തകരാറിലായി; കച്ചവടക്കാരനെതിരെ പൊലീസിൽ പരാതി നൽകി പത്ത് വയസ്സുകാരൻ

ഒന്നല്ല... രണ്ടല്ല... മൂന്ന് തവണ കളിപ്പാട്ടം തകരാറിലായി; കച്ചവടക്കാരനെതിരെ പൊലീസിൽ പരാതി നൽകി പത്ത് വയസ്സുകാരൻ
Apr 22, 2025 10:24 PM | By VIPIN P V

ഹൈദരാബാദ്: (www.truevisionnews.com) ഹെലികോപ്റ്റർ കളിപ്പാട്ടം തകരാറായതിനെ തുടന്ന് കച്ചവടക്കാരനെതിരെ പൊലീസിൽ പരാതി നൽകി 10 വയസ്സുകാരൻ. വിനയ് റെഡ്ഢി തന്റെ മുത്തച്ഛനോടൊപ്പം ഗ്രാമത്തിലെ മേളയിൽ പങ്കെടുത്തപ്പോൾ വാങ്ങിയ ഹെലികോപ്റ്റർ കളിപ്പാട്ടം തകരാറിലായതിനെ തുടർന്നാണ് പരാതി നൽകിയത്.

മേളയിൽ നിന്ന് വാങ്ങിയ 300 രൂപ വിലയുള്ള ഹെലികോപ്റ്റർ കളിപ്പാട്ടം വീട്ടിൽ തിരിച്ചെത്തിയപ്പോൾ പ്രവർത്തനരഹിതമായി. വിനയ് റെഡ്ഢി വീണ്ടും കടയിലേക്ക് തിരിച്ചുപോയി കടയുടമയോട് കാര്യം പറഞ്ഞപ്പോൾ അയാൾ കളിപ്പാട്ടം മാറ്റി കൊടുത്തു.

അതും പ്രവർത്തിക്കാത്തതുകൊണ്ട് വിനയ് വീണ്ടുംകടയിലേക്ക് പോയി. ഇത്തവണ കച്ചവടക്കാരൻ മറ്റൊരു നിറത്തിലുള്ള ഹെലികോപ്റ്റർ വിനയ്‌ക്ക് നൽകി. ദുഃഖകരമെന്ന് പറയട്ടെ, ആ ഹെലികോപ്റ്ററും പ്രവർത്തിച്ചില്ല.

വീണ്ടും കളിപ്പാട്ടം തിരിച്ചുകൊടുക്കാൻ പോയപ്പോൾ കടയുടമ പ്രവർത്തന രഹിതമായ കളിപ്പാട്ടം തിരികെ എടുത്തില്ല. താൻ വഞ്ചിക്കപ്പെട്ടു എന്ന തോന്നലിലും ദേഷ്യത്തിലും വിനയ് മുത്തച്ഛനോടൊപ്പം പൊലീസ് സ്റ്റേഷനിൽ പോയി കടയുടമക്കെതിരെ പരാതി നൽകി.

പൊലീസ് ആദ്യം തമാശയായി എടുത്തെങ്കിലും പിന്നീട് അന്വേഷിക്കാൻ ഒരു സബ് ഇൻസ്‌പെക്ടറെ വിനയുടെ കൂടെ അയക്കുകയും ചെയ്തു. നിർഭാഗ്യവശാൽ അവിടെയും വിനയ്‌ക്ക് ദുഃഖം മാത്രം. പൊലീസും വിനയും മേളയിലെത്തിയപ്പോഴേക്കും കടയുടമ അവിടെ നിന്നും പോയിരുന്നു.

#Not #once #not #twice #three #times #toybroke #old #files #police #complaint #seller

Next TV

Related Stories
കാടിറങ്ങിവന്നത്  ഇരുപതോളം കാട്ടാനാകൾ; ആക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു

Jun 1, 2025 10:22 AM

കാടിറങ്ങിവന്നത് ഇരുപതോളം കാട്ടാനാകൾ; ആക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു

ബം​ഗാളിൽ കാട്ടാനായാക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ...

Read More >>
ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റിൽ കേരളത്തെ തോല്പിച്ച് ഹിമാചൽ പ്രദേശ്

Jun 1, 2025 09:38 AM

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റിൽ കേരളത്തെ തോല്പിച്ച് ഹിമാചൽ പ്രദേശ്

41ആമത് ഓൾ ഇന്ത്യ ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന്...

Read More >>
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്തമഴ; ദേശീയപാതയുടെ പ്രധാന ഭാ​ഗങ്ങൾ ഒലിച്ചുപോയി, അസമിൽ 30 മരണം

Jun 1, 2025 08:17 AM

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്തമഴ; ദേശീയപാതയുടെ പ്രധാന ഭാ​ഗങ്ങൾ ഒലിച്ചുപോയി, അസമിൽ 30 മരണം

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ ദേശീയപാത 17 (എൻ‌എച്ച് -17) തകർന്നതിനാൽ റോഡ് ബന്ധം...

Read More >>
മുംബൈയില്‍  കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്നുവീണ് യുവാവ് മരിച്ചു

May 31, 2025 07:28 PM

മുംബൈയില്‍ കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്നുവീണ് യുവാവ് മരിച്ചു

മുംബൈയില്‍ കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്നുവീണ് യുവാവ്...

Read More >>
Top Stories