വ്യവസായിയുടെയും ഭാര്യയുടെയും കൊലപാതകം; അസം സ്വദേശി കസ്റ്റഡിയിലെന്ന് സൂചന, സിസിടിവിയുടെ ഹാർഡ് ഡിസ്കുകൾ കാണാനില്ല

വ്യവസായിയുടെയും ഭാര്യയുടെയും കൊലപാതകം; അസം സ്വദേശി കസ്റ്റഡിയിലെന്ന് സൂചന, സിസിടിവിയുടെ ഹാർഡ് ഡിസ്കുകൾ കാണാനില്ല
Apr 22, 2025 11:57 AM | By VIPIN P V

കോട്ടയം: (www.truevisionnews.com) തിരുവാതുക്കലില്‍ വ്യവസായിയുടെയും ഭാര്യയുടെയും മരണത്തില്‍ അസം സ്വദേശി കസ്റ്റഡിയിലെന്ന് സൂചന. ഇവരുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

നേരത്തെ വീട്ടുജോലിക്കായി നിന്നിരുന്ന ഇയാളെ മൊബൈല്‍ മോഷണത്തിന്റെ പേരില്‍ വിജയകുമാര്‍ വീട്ടില്‍ നിന്നും പറഞ്ഞുവിടുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണോ കൊലപാതകമെന്നതില്‍ സ്ഥിരീകരണം ഇല്ല.

ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വിജയകുമാറിനെയും മീരയെയും ചോര വാര്‍ന്ന് മരിച്ച നിലയില്‍ ഇരുമുറികളായി കണ്ടെത്തിയത്. ജോലിക്കാരിയുടെ മൊഴിയെടുക്കുകയാണ്. വിജയകുമാറിന്റെയും ഭാര്യയുടെയും മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്.

സംഭവ സ്ഥലത്ത് നിന്നും കോടാലിയും വീടിന് സമീപത്തെ ഗേറ്റിന് അടുത്ത് നിന്ന് അമ്മിക്കല്ലും കണ്ടെത്തിയിരുന്നു. ഇത് ഉപയോഗിച്ചാണോ പ്രതി കൃത്യം നടത്തിയതെന്ന് വ്യക്തമല്ല. വീട്ടിലെയും സമീപത്തെയും സിസിടിവി ഫൂട്ടേജുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

എന്നാൽ ഹാർഡ് ഡിസ്കുകള്‍ പലതും കാണാനില്ല. ആസൂത്രിതമായാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. വിദേശത്ത് ബിസിനസ് ചെയ്തുവരികയായിരുന്ന വിജയകുമാര്‍ പിന്നീട് നാട്ടിലേക്ക് താമസം മാറുകയായിരുന്നു.

മകളും മകനും ഭാര്യയും ഉള്‍പ്പെടുന്നതായിരുന്നു വിജയകുമാറിന്റെ കുടുംബം. മകന്‍ അപകടത്തില്‍ മരിച്ചു. ഡോക്ടറായ മകള്‍ അമേരിക്കയിലാണ്. കോട്ടയത്തെ പ്രമുഖമായ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ കൂടിയാണ് വിജയകുമാര്‍.

#Murder #businessman #wife #Assam #native #custody #CCTV #harddisks #missing

Next TV

Related Stories
സ്ത്രീധന പീഡനം; ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതി, സർക്കാർ ജീവനക്കാരനായ ഭർത്താവിനെതിരെ കേസ്

Jul 26, 2025 05:23 PM

സ്ത്രീധന പീഡനം; ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതി, സർക്കാർ ജീവനക്കാരനായ ഭർത്താവിനെതിരെ കേസ്

ഭാര്യയുടെ കുളിമുറി ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സര്‍ക്കാര്‍ ജീവനക്കാരനെതിരെ കേസ്...

Read More >>
കോഴിക്കോട് യുവതിയെ ബലാത്സംഗം ചെയ്ത ജിം പരിശീലകൻ പിടിയിൽ

Jul 26, 2025 05:05 PM

കോഴിക്കോട് യുവതിയെ ബലാത്സംഗം ചെയ്ത ജിം പരിശീലകൻ പിടിയിൽ

കോഴിക്കോട് യുവതിയെ ബലാത്സംഗം ചെയ്ത ജിം പരിശീലകൻ പിടിയിൽ....

Read More >>
ബര്‍ത്ത്ഡേ ആഘോഷത്തിന് മുന്‍കാമുകനെ വിളിച്ചു വരുത്തി; സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി; ഏഴ് ലക്ഷം ചോദിച്ച് യുവതി പിടിയിൽ

Jul 26, 2025 04:28 PM

ബര്‍ത്ത്ഡേ ആഘോഷത്തിന് മുന്‍കാമുകനെ വിളിച്ചു വരുത്തി; സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി; ഏഴ് ലക്ഷം ചോദിച്ച് യുവതി പിടിയിൽ

പിറന്നാള്‍ ആഘോഷത്തിനായി മുന്‍കാമുകനെ വിളിച്ചുവരുത്തി ഹോട്ടലില്‍ മുറിയെടുത്ത് ഹണിട്രാപ്പില്‍ കുടുക്കി...

Read More >>
കോഴിക്കോട് മാറാട് യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്

Jul 26, 2025 03:56 PM

കോഴിക്കോട് മാറാട് യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്

കോഴിക്കോട് മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
പണിയെടുത്ത കൂലി നൽകിയില്ല; കൈവേലിയിൽ വീടിന് മുന്നിൽ തീക്കൊളുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുറ്റ്യാടി പൊലീസ് അന്വേഷണം തുടങ്ങി

Jul 26, 2025 02:31 PM

പണിയെടുത്ത കൂലി നൽകിയില്ല; കൈവേലിയിൽ വീടിന് മുന്നിൽ തീക്കൊളുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുറ്റ്യാടി പൊലീസ് അന്വേഷണം തുടങ്ങി

കക്കട്ട് കൈവേലിയിൽ യുവാവ് സ്വയം തീക്കൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം...

Read More >>
Top Stories

//Truevisionall