പഹൽഗാം ഭീകരാക്രമണം; മലയാളികൾക്ക് സഹായവുമായി നോർക്ക റൂട്സ്, ഹെൽപ്പ് ഡെസ്ക്ക് തുറന്നു

പഹൽഗാം ഭീകരാക്രമണം; മലയാളികൾക്ക് സഹായവുമായി നോർക്ക റൂട്സ്, ഹെൽപ്പ് ഡെസ്ക്ക് തുറന്നു
Apr 22, 2025 10:51 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) കാശ്മീർ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദേശാനുസരണം നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു.

ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിൻ്റെ 18004253939 (ടോൾ ഫ്രീ നമ്പർ ), 00918802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

കാശ്മീരിൽ കുടുങ്ങി പോയ, സഹായം ആവശ്യമായവർക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ്പ് ഡെസ്ക്ക് നമ്പരിൽ വിളിച്ച് വിവരങ്ങൾ നൽകുകയും പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യാമെന്ന് നോർക്ക റൂട്ട്സ് സിഇഒ അറിയിച്ചു.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി, ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്യുകയാണ്. മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ നാളെ സന്ദർശിക്കും. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ സേന വ്യക്തമാക്കി.

ഹൈദരാബാദിൽ നിന്നുള്ള ഐബി ഉദ്യോഗസ്ഥൻ മനീഷ് രഞ്ജൻ, കർണാടകയിൽ നിന്ന് കുടുംബത്തോടൊപ്പം കശ്മീരിലെത്തിയ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവു, ഒഡിഷയിൽ നിന്ന് കുടുംബത്തോടൊപ്പം എത്തിയ പ്രശാന്ത് സത്‌പതി, കർണാടക ഹാവേരി റാണെബെന്നൂർ സ്വദേശി ഭരത് ഭൂഷൻ എന്നിവർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതിന് പുറമെ രണ്ട് വിദേശികളും നാട്ടുകാരായ രണ്ട് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ചവരിൽ ഒരു നേപ്പാൾ സ്വദേശിയുണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.





#pahalgamterrorattack #norkaroots #opens #helpdesk #contactnumbers

Next TV

Related Stories
മഴ ശക്തം; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, സ്പെഷ്യൽ ക്ലാസുകളും പാടില്ല

May 25, 2025 05:26 PM

മഴ ശക്തം; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, സ്പെഷ്യൽ ക്ലാസുകളും പാടില്ല

കനത്ത മഴ - രണ്ട് ജില്ലകളിലെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

Read More >>
കനത്ത മഴ തുടരുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

May 25, 2025 05:16 PM

കനത്ത മഴ തുടരുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ തുടരുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
ശ്രദ്ധിക്കുക: സംസ്ഥാനത്തെ ഓറഞ്ച്, റെഡ് അലേർട്ടുള്ള ജില്ലകളിൽ നാലുമണിക്ക് സൈറൺ മുഴങ്ങും

May 25, 2025 03:47 PM

ശ്രദ്ധിക്കുക: സംസ്ഥാനത്തെ ഓറഞ്ച്, റെഡ് അലേർട്ടുള്ള ജില്ലകളിൽ നാലുമണിക്ക് സൈറൺ മുഴങ്ങും

ഓറഞ്ച്, റെഡ് അലേർട്ടുള്ള ജില്ലകളിൽ മുന്നറിയിപ്പ് സൈറൺ...

Read More >>
കോഴിക്കോട് വടകരയിലെ ഓട്ടോറിക്ഷ ഡ്രൈവറെ വീടിൻ്റെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി

May 25, 2025 02:07 PM

കോഴിക്കോട് വടകരയിലെ ഓട്ടോറിക്ഷ ഡ്രൈവറെ വീടിൻ്റെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകരയിലെ ഓട്ടോറിക്ഷ ഡ്രൈവറെ വീടിൻ്റെ അടുക്കളയിൽ മരിച്ച നിലയിൽ...

Read More >>
Top Stories