വ്യവസായിയുടെയും ഭാര്യയുടെയും കൊലപാതകം; അസം സ്വദേശി കസ്റ്റഡിയിലെന്ന് സൂചന, സിസിടിവിയുടെ ഹാർഡ് ഡിസ്കുകൾ കാണാനില്ല

വ്യവസായിയുടെയും ഭാര്യയുടെയും കൊലപാതകം; അസം സ്വദേശി കസ്റ്റഡിയിലെന്ന് സൂചന, സിസിടിവിയുടെ ഹാർഡ് ഡിസ്കുകൾ കാണാനില്ല
Apr 22, 2025 11:57 AM | By VIPIN P V

കോട്ടയം: (www.truevisionnews.com) തിരുവാതുക്കലില്‍ വ്യവസായിയുടെയും ഭാര്യയുടെയും മരണത്തില്‍ അസം സ്വദേശി കസ്റ്റഡിയിലെന്ന് സൂചന. ഇവരുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

നേരത്തെ വീട്ടുജോലിക്കായി നിന്നിരുന്ന ഇയാളെ മൊബൈല്‍ മോഷണത്തിന്റെ പേരില്‍ വിജയകുമാര്‍ വീട്ടില്‍ നിന്നും പറഞ്ഞുവിടുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണോ കൊലപാതകമെന്നതില്‍ സ്ഥിരീകരണം ഇല്ല.

ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വിജയകുമാറിനെയും മീരയെയും ചോര വാര്‍ന്ന് മരിച്ച നിലയില്‍ ഇരുമുറികളായി കണ്ടെത്തിയത്. ജോലിക്കാരിയുടെ മൊഴിയെടുക്കുകയാണ്. വിജയകുമാറിന്റെയും ഭാര്യയുടെയും മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്.

സംഭവ സ്ഥലത്ത് നിന്നും കോടാലിയും വീടിന് സമീപത്തെ ഗേറ്റിന് അടുത്ത് നിന്ന് അമ്മിക്കല്ലും കണ്ടെത്തിയിരുന്നു. ഇത് ഉപയോഗിച്ചാണോ പ്രതി കൃത്യം നടത്തിയതെന്ന് വ്യക്തമല്ല. വീട്ടിലെയും സമീപത്തെയും സിസിടിവി ഫൂട്ടേജുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

എന്നാൽ ഹാർഡ് ഡിസ്കുകള്‍ പലതും കാണാനില്ല. ആസൂത്രിതമായാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. വിദേശത്ത് ബിസിനസ് ചെയ്തുവരികയായിരുന്ന വിജയകുമാര്‍ പിന്നീട് നാട്ടിലേക്ക് താമസം മാറുകയായിരുന്നു.

മകളും മകനും ഭാര്യയും ഉള്‍പ്പെടുന്നതായിരുന്നു വിജയകുമാറിന്റെ കുടുംബം. മകന്‍ അപകടത്തില്‍ മരിച്ചു. ഡോക്ടറായ മകള്‍ അമേരിക്കയിലാണ്. കോട്ടയത്തെ പ്രമുഖമായ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ കൂടിയാണ് വിജയകുമാര്‍.

#Murder #businessman #wife #Assam #native #custody #CCTV #harddisks #missing

Next TV

Related Stories
കോഴിക്കോട് പേരാമ്പ്രയില്‍ യുവാവിന് നേരെ ക്രൂരമര്‍ദ്ദനം; നാല് പേര്‍ക്കെതിരെ കേസ്

Apr 22, 2025 09:11 PM

കോഴിക്കോട് പേരാമ്പ്രയില്‍ യുവാവിന് നേരെ ക്രൂരമര്‍ദ്ദനം; നാല് പേര്‍ക്കെതിരെ കേസ്

തലയ്ക്കും ചെവിക്കുമുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കുകളോടെ ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍...

Read More >>
അമ്മൂമ്മയുടെ കൈയബദ്ധം, വിറകുവെട്ടുന്നതിനിടയിൽ തലയ്ക്ക് വെട്ടേറ്റു; കണ്ണൂരിൽ ഒന്നര വയസുകാരന് ദാരുണാന്ത്യം

Apr 22, 2025 08:28 PM

അമ്മൂമ്മയുടെ കൈയബദ്ധം, വിറകുവെട്ടുന്നതിനിടയിൽ തലയ്ക്ക് വെട്ടേറ്റു; കണ്ണൂരിൽ ഒന്നര വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ ജില്ലയിലെ ആലക്കോട് കോളനിയിലെ ദയാൽ എന്ന ഒന്നര വയസുകാരനാണ്...

Read More >>
വടകര ചോമ്പാലയിൽ മദ്യപാനത്തെ എതിർത്തതിനെ തുടർന്ന് യുവാവിനെ മർദ്ദിച്ചു

Apr 22, 2025 08:07 PM

വടകര ചോമ്പാലയിൽ മദ്യപാനത്തെ എതിർത്തതിനെ തുടർന്ന് യുവാവിനെ മർദ്ദിച്ചു

മുട്ടിനും ചുണ്ടിനുമുൾപ്പെടെ പരിക്കുകളോടെ യുവാവിനെ വടകര ഗവണ്മെന്റ് ആശുപത്രിയിലും തുടർന്ന് വടകര സിഎം ഹോസ്പിറ്റലിലും...

Read More >>
തിരുവാതുക്കൽ ഇരട്ടക്കൊല; കിണറിന്റെ പരിസരത്ത് പ്രതി എത്തിയതിന്റെ ലക്ഷണങ്ങൾ, വെള്ളം പൂർണമായി വറ്റിച്ച്‌ പരിശോധന

Apr 22, 2025 04:17 PM

തിരുവാതുക്കൽ ഇരട്ടക്കൊല; കിണറിന്റെ പരിസരത്ത് പ്രതി എത്തിയതിന്റെ ലക്ഷണങ്ങൾ, വെള്ളം പൂർണമായി വറ്റിച്ച്‌ പരിശോധന

അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷിക്കും....

Read More >>
വിവാഹ ദിനത്തിൽ ക്രൂരമർദ്ദനം, 24കാരന് ദാരുണാന്ത്യം, പ്രതിശ്രുത വധുവിന്റെ മുൻ കാമുകൻ അറസ്റ്റിൽ

Apr 22, 2025 03:29 PM

വിവാഹ ദിനത്തിൽ ക്രൂരമർദ്ദനം, 24കാരന് ദാരുണാന്ത്യം, പ്രതിശ്രുത വധുവിന്റെ മുൻ കാമുകൻ അറസ്റ്റിൽ

വിവാഹ ദിനത്തിൽ അഞ്ച് പേർ ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും കൊള്ളയടിക്കുകയുമായിരുന്നു....

Read More >>
കോട്ടയത്തെ ഇരട്ടക്കൊലപാതകം; അലമാരയോ ഷെൽഫോ കുത്തിത്തുറന്നിട്ടില്ല, മോഷണ ശ്രമം നടന്നിട്ടില്ലെന്ന് പൊലീസ്

Apr 22, 2025 11:37 AM

കോട്ടയത്തെ ഇരട്ടക്കൊലപാതകം; അലമാരയോ ഷെൽഫോ കുത്തിത്തുറന്നിട്ടില്ല, മോഷണ ശ്രമം നടന്നിട്ടില്ലെന്ന് പൊലീസ്

ഇതരസംസ്ഥാന തൊഴിലാളിയാണ് പ്രതിയെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക...

Read More >>
Top Stories

Entertainment News