പഹൽ​ഗാം ഭീകരാക്രമണം; ആക്രമണം നടത്തിയത് 7 ഭീകരരുടെ സംഘം, അപലപിച്ച് മുഖ്യമന്ത്രി, അമിത് ഷാ ശ്രീനഗറിലെത്തി

പഹൽ​ഗാം ഭീകരാക്രമണം; ആക്രമണം നടത്തിയത് 7 ഭീകരരുടെ സംഘം, അപലപിച്ച് മുഖ്യമന്ത്രി, അമിത് ഷാ ശ്രീനഗറിലെത്തി
Apr 22, 2025 08:58 PM | By Athira V

ദില്ലി: ( www.truevisionnews.com) ജമ്മു കശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. മരണം 26 ആയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഭീകരാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്റർ മാർഗം ശ്രീനഗറിൽ എത്തിക്കും. അനന്തനാഗിലെ ആശുപത്രിയിലാണ് പരിക്കേറ്റവർ നിലവിൽ ചികിത്സയിൽ ഉള്ളത്.

അതേസമയം, മരിച്ചവരുടെ വിശദാംശങ്ങൾ തയ്യാറാക്കി വരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. ആക്രമണത്തിൻ്റെ പശ്ചാലത്തലത്തിൽ അനന്തനാ​ഗ് പൊലീസും ശ്രീനഗറിലും ഹെൽപ് ഡെസ്ക് തുറന്നിട്ടുണ്ട്.

ആക്രമണം നടത്തിയത് ഏഴ് ഭീകരരുടെ സംഘമാണെന്ന് സുരക്ഷ സേന വ്യക്തമാക്കി. ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രീനഗറിൽ എത്തി. ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ആക്രമണമുണ്ടായ സ്ഥലത്തേക്ക് തിരിച്ചു.

മണ്ണിടിച്ചിലുണ്ടായ റമ്പാനിലെ സന്ദർശനം വെട്ടിച്ചുരുക്കി ഒമർ വൈകീട്ട് ശ്രീനഗറിലെത്തിയിരുന്നു. ആക്രമണം നടന്ന പ്രദേശത്ത് തെരച്ചിലായി കരസേനയുടെ കമാൻഡോ സംഘത്തെ നിയോഗിച്ചു. കർണാടക, മധ്യപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് വിനോദസഞ്ചാരികൾ ഉണ്ടായിരുന്നു. ഗുജറാത്ത് സ്വദേശിയായ വിനോദ് ഭട്ടിനും ഭീകരാക്രമത്തിൽ പരിക്കേറ്റു.

അതിനിടെ, ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും രം​ഗത്തെത്തിയിട്ടുണ്ട്. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

മനസാക്ഷിയെ പിടിച്ചുകുലുക്കുന്ന നീചമായ ആക്രമണമെന്ന് എംകെ സ്റ്റാലിനും പ്രതികരിച്ചു. തമിഴ്നാട്ടിൽ നിന്നുള്ളവരും ആക്രമണത്തിന് ഇരയായതിൽ അതീവ ദു:ഖമുണ്ട്. ജമ്മു കശ്മീർ അധികൃതരുമായി ബന്ധപ്പെട്ട് നടപടികൾ ഏകോപിപ്പിക്കാൻ ദില്ലിയിലെ റസിഡന്റ് കമ്മീഷണർക്ക് നിർദേശം നൽകിയെന്നും സ്റ്റാലിൻ പറഞ്ഞു.

ജമ്മു കശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. കൊല്ലപ്പെട്ടവരിൽ വിദേശികളുമുണ്ടെന്നും ഇതിൽ 2 വിദേശികൾ കൊല്ലപ്പെട്ടെന്നാണ് സൂചന. ആക്രമണത്തെ ശക്തമായി അപലപിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും. ജമ്മു കശ്മീരിലേക്ക് ആദ്യം പുറപ്പെടുക ഐപിഎസ് ഉദ്യോഗസ്ഥരടങ്ങുന്ന പൊലീസ് സംഘമാണെന്നും കുടുങ്ങിയവരെ സുരക്ഷിതരായി നാട്ടിൽ എത്തിക്കാൻ നടപടി തുടങ്ങി എന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു.

മരിച്ച മഞ്ജനാഥയുടെ മൃതദേഹം രണ്ട് ദിവസത്തിനുള്ളിൽ നാട്ടിൽ എത്തിക്കും. കുടുങ്ങിയവരെ തിരിച്ച് കൊണ്ട് വരാനുള്ള ഏകോപന ദൗത്യം ചീഫ് സെക്രട്ടറി ശാലിനി രജനീഷിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭീകരാക്രമണത്തിൽ തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്. അതേസമയം, വിനോദസഞ്ചാരത്തിനായി കശ്മീരിലേക്ക് പോയ കേരള ഹൈക്കോടതിയിൽ നിന്നുള്ള മൂന്ന് ജഡ്ജിമാർ സുരക്ഷിതരെന്ന് വിവരം ലഭിച്ചു. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാർ, അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരാണ് കശ്മീരിൽ ഉള്ളത്.

ടൂറിസ്റ്റുകൾ ആയി കർണാടകയിൽ നിന്ന് 12 പേർ ഉണ്ടായിരുന്നു. ഒരേ സംഘത്തിൽ ഉള്ളവർ അല്ല ഇവരെന്നാണ് റിപ്പോർട്ട്. കുടുംബമായിട്ടാണ് കൊല്ലപ്പെട്ട മഞ്ജുനാഥ റാവു എത്തിയത്. ഇന്ന് രാവിലെയാണ് മഞ്ജുനാഥ് റാവുവും കുടുംബവും പഹൽഗാമിൽ എത്തിയത്. നാല് ദിവസം മുൻപാണ് മഞ്ജുനാഥയും കുടുംബവും ജമ്മു കശ്മീരിലേക്ക് പോയത്. ഒരാഴ്ചത്തെ വിനോദയാത്രയ്ക്ക് ആണ് പോയത്. ശിവമൊഗ്ഗയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരൻ ആണ് മഞ്ജുനാഥ റാവു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തെ ശക്തമായി അപലപിച്ചു. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. അമിത് ഷാ ശ്രീനഗറിൽ രാത്രിയോടെ എത്തും. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു.

തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഹൃദയഭേദകമായ സംഭവം എന്ന് പ്രതികരിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഭീകര വാദത്തിന് എതിരെ എല്ലാവരും ഒന്നിക്കണം എന്ന് ആവശ്യപ്പെട്ടു. ജമ്മു കശ്മീരിൽ എല്ലാം സാധാരണപോലെയാണെന്ന അവകാശ വാദമല്ല വേണ്ടത്. കേന്ദ്ര സർക്കാർ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


#jammuandkashmir #pehalgam #terrorattack

Next TV

Related Stories
ഭർത്താവിന്റെയും ഭർതൃബന്ധുക്കളുടെയും നിരന്തര പീഡനം,  യുവതി  ഭർതൃവീട്ടിൽ ജീവനൊടുക്കി

May 25, 2025 05:11 PM

ഭർത്താവിന്റെയും ഭർതൃബന്ധുക്കളുടെയും നിരന്തര പീഡനം, യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കി

നാലുമാസം മുമ്പ് വിവാഹിതയായ 23കാരി ഭർതൃവീട്ടിൽ ജീവനൊടുക്കി. ഭർത്താവിന്റെയും ഭർതൃബന്ധുക്കളുടെയും നിരന്തര പീഡനം...

Read More >>
വസ്ത്രം അഴിച്ചില്ലെങ്കിൽ പരീക്ഷയിൽ തോല്‍പ്പിക്കും; വിദ്യാര്‍ത്ഥിനിക്ക് വീഡിയോ കോളിൽ ഭീഷണിയുമായി പ്രൊഫസർ, അറസ്റ്റ്

May 25, 2025 01:58 PM

വസ്ത്രം അഴിച്ചില്ലെങ്കിൽ പരീക്ഷയിൽ തോല്‍പ്പിക്കും; വിദ്യാര്‍ത്ഥിനിക്ക് വീഡിയോ കോളിൽ ഭീഷണിയുമായി പ്രൊഫസർ, അറസ്റ്റ്

വീഡിയോ കോളിൽ വിദ്യാര്‍ത്ഥിനിയോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട പ്രൊഫസർ...

Read More >>
തീവ്ര മഴയും കൊടുങ്കാറ്റും: എ സി പി ഓഫിസിന്റെ മേൽക്കൂര തകർന്ന് സബ് ഇൻസ്പെക്ടർ മരിച്ചു

May 25, 2025 01:14 PM

തീവ്ര മഴയും കൊടുങ്കാറ്റും: എ സി പി ഓഫിസിന്റെ മേൽക്കൂര തകർന്ന് സബ് ഇൻസ്പെക്ടർ മരിച്ചു

എ സി പി ഓഫിസിന്റെ മേൽക്കൂര തകർന്ന് സബ് ഇൻസ്പെക്ടർ...

Read More >>
അതിദാരുണം....; ആളുണ്ടെന്ന് അറിഞ്ഞില്ല, മരത്തണലിൽ കിടന്നുറങ്ങിയാൾക്ക് മേൽ മാലിന്യം തള്ളി, യുവാവിന് ദാരുണാന്ത്യം

May 25, 2025 06:59 AM

അതിദാരുണം....; ആളുണ്ടെന്ന് അറിഞ്ഞില്ല, മരത്തണലിൽ കിടന്നുറങ്ങിയാൾക്ക് മേൽ മാലിന്യം തള്ളി, യുവാവിന് ദാരുണാന്ത്യം

ഉത്തര്‍പ്രദേശില്‍ മരത്തണലില്‍ കിടന്നുറങ്ങയാളുടെ മുകളില്‍ മാലിന്യം തള്ളിയതിന് പിന്നാലെ...

Read More >>
Top Stories