പഹല്‍ഗാമില്‍ വന്‍ ഭീകരാക്രമണം: മരണസംഖ്യ ഉയരുന്നു, 26 പേർ കൊല്ലപ്പെട്ടു

പഹല്‍ഗാമില്‍ വന്‍ ഭീകരാക്രമണം: മരണസംഖ്യ ഉയരുന്നു, 26 പേർ കൊല്ലപ്പെട്ടു
Apr 22, 2025 08:45 PM | By Anjali M T

ശ്രീനഗര്‍:(truevisionnews.com) ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായി വിവരം. അതേസമയം മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. മരണസംഖ്യ 20-ല്‍ കൂടുതലാകാമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജമ്മുകശ്മീരില്‍ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ജമ്മു കശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് നിരവധി വിനോദ സഞ്ചാരികള്‍ കുടുങ്ങിയിട്ടുണ്ട്. ഇതില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. സമീപ വര്‍ഷങ്ങളില്‍ സാധാരണക്കാരെ ലക്ഷ്യംവെച്ച് നടന്ന ആക്രമണത്തേക്കാള്‍ വളരെ വലുതാണ് പഹല്‍ഗാമിലുണ്ടായതെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നു.

#Major #terror #attack #Pahalgam#Death #toll #rises#26-killed

Next TV

Related Stories
ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടന; കാശ്മീരിൽ നാളെ ബന്ദിന് ആഹ്വാനം, ഭീകരർക്കായി തെരച്ചിൽ

Apr 22, 2025 11:27 PM

ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടന; കാശ്മീരിൽ നാളെ ബന്ദിന് ആഹ്വാനം, ഭീകരർക്കായി തെരച്ചിൽ

ഏഴ് ഭീകരരാണ് വിനോദ സഞ്ചാരത്തിനെത്തിയവർക്കെതിരെ ആക്രമണം നടത്തിയത്. 26 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും...

Read More >>
കൊല്ലപ്പെട്ടവരിൽ മലയാളിയും, പഹൽ​ഗാം ഭീകരാക്രമണം; നേവി ഉദ്യോഗസ്ഥനും ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു

Apr 22, 2025 11:00 PM

കൊല്ലപ്പെട്ടവരിൽ മലയാളിയും, പഹൽ​ഗാം ഭീകരാക്രമണം; നേവി ഉദ്യോഗസ്ഥനും ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു

മറ്റു കുടുംബാം​ഗങ്ങൾ സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന വിവരം. ഇടപ്പള്ളി മോഡേൺ ബ്രെഡ് അടുത്ത് മങ്ങാട്ട് റോഡിലാണ്...

Read More >>
ഒന്നല്ല... രണ്ടല്ല... മൂന്ന് തവണ കളിപ്പാട്ടം തകരാറിലായി; കച്ചവടക്കാരനെതിരെ പൊലീസിൽ പരാതി നൽകി പത്ത് വയസ്സുകാരൻ

Apr 22, 2025 10:24 PM

ഒന്നല്ല... രണ്ടല്ല... മൂന്ന് തവണ കളിപ്പാട്ടം തകരാറിലായി; കച്ചവടക്കാരനെതിരെ പൊലീസിൽ പരാതി നൽകി പത്ത് വയസ്സുകാരൻ

പൊലീസ് ആദ്യം തമാശയായി എടുത്തെങ്കിലും പിന്നീട് അന്വേഷിക്കാൻ ഒരു സബ് ഇൻസ്‌പെക്ടറെ വിനയുടെ കൂടെ അയക്കുകയും ചെയ്തു....

Read More >>
ജമ്മുകശ്മീർ ഭീകരാക്രമണം; വെടിയേറ്റുവെന്ന് പറയുന്ന മലയാളിയുടെ ശബ്ദസന്ദേശം പുറത്ത്

Apr 22, 2025 09:26 PM

ജമ്മുകശ്മീർ ഭീകരാക്രമണം; വെടിയേറ്റുവെന്ന് പറയുന്ന മലയാളിയുടെ ശബ്ദസന്ദേശം പുറത്ത്

ഇന്ന് ഉച്ചയോടെയാണ് തെക്കൻ കശ്മീരിലെ പഹൽഗാമിൽ ആക്രമണം നടന്നത്. മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർക്ക്...

Read More >>
പഹൽഗാം ഭീകരാക്രമണം: ശക്തമായ തിരിച്ചടി ഉറപ്പ്, ഭീകരരുടെ ഉദ്ദേശം കാശ്മീരിന്റെ സമാധാനം തകർക്കാനെന്ന് രാജീവ് ചന്ദ്രശേഖ‍ർ

Apr 22, 2025 09:12 PM

പഹൽഗാം ഭീകരാക്രമണം: ശക്തമായ തിരിച്ചടി ഉറപ്പ്, ഭീകരരുടെ ഉദ്ദേശം കാശ്മീരിന്റെ സമാധാനം തകർക്കാനെന്ന് രാജീവ് ചന്ദ്രശേഖ‍ർ

വിനോദ സഞ്ചാര മേഖലയിൽ സംസ്ഥാനം കൈവരിച്ച പുരോഗതി ഭീകരവാദികളെ ഭയപ്പെടുത്തുന്നുണ്ട്....

Read More >>
'നിന്നെ കൊല്ലില്ല, പോയി മോദിയോട് പറ', മഞ്ജുനാഥ് കൊല്ലപ്പെട്ടത് ഭാര്യയുടെയും മകന്റെയും കൺമുന്നിൽ

Apr 22, 2025 09:05 PM

'നിന്നെ കൊല്ലില്ല, പോയി മോദിയോട് പറ', മഞ്ജുനാഥ് കൊല്ലപ്പെട്ടത് ഭാര്യയുടെയും മകന്റെയും കൺമുന്നിൽ

ആക്രമികൾ ഹിന്ദുക്കളെ ലക്ഷ്യമിടുന്നതായി തോന്നിയതായി പല്ലവി...

Read More >>
Top Stories