കൊല്ലം: (www.truevisionnews.com) അമിത വേഗതയിൽ എത്തിയ കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പത്തനാപുരം കടയ്ക്കാമൺ സ്വദേശി മഹേഷ് (30) ആണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ പാതയിൽ നെല്ലിപ്പള്ളി തിരുഹൃദയ ദേവാലയത്തിന് മുൻപിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടം.

പത്തനാപുരത്ത് നിന്നും പുനലൂരിലേക്ക് വരികയായിരുന്ന കാറും പുനലൂരിൽ നിന്നും പത്തനാപുരത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിൽ എത്തിയ കാർ ബസ്സിനെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് എതിർ ദിശയിൽ വന്ന ഓട്ടോറിക്ഷയിൽ ഇടിച്ചത്.
#Car #hits #autorickshaw #overtakingbus #youngman #dies
