ബസ് യാത്രയ്ക്കിടെ സഹയാത്രക്കാരന്റെ കഴുത്തു ഞെരിച്ചു, 4500 രൂപ തട്ടിയെടുത്ത് പുറത്തേക്ക് തള്ളിയിട്ടു, കേസെടുത്ത് പൊലീസ്

ബസ് യാത്രയ്ക്കിടെ സഹയാത്രക്കാരന്റെ കഴുത്തു ഞെരിച്ചു, 4500 രൂപ തട്ടിയെടുത്ത് പുറത്തേക്ക് തള്ളിയിട്ടു, കേസെടുത്ത് പൊലീസ്
Apr 22, 2025 08:31 AM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) ബസ് യാത്രയ്ക്കിടെ യാത്രക്കാരനെ സഹയാത്രക്കാരൻ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ച സംഭവത്തിൽ സഹയാത്രക്കാരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി .

ഞായറാഴ്ച രാത്രി 9.14നു പെരുമണ്ണയിൽനിന്നു സിറ്റി സ്റ്റാൻഡിലേക്ക് സർവീസ് നടത്തുന്ന ‘സഹിർ’ സ്വകാര്യ ബസിൽ ആണു സംഭവം. ബസിലെ സിസിടിവിയിൽ പതിഞ്ഞ ആക്രമണത്തിന്റെ ദൃശ്യം പുറത്തായതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കസബ ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

പന്തീരാങ്കാവിനു സമീപം കൈമ്പാലത്തുനിന്നു ബസിൽ കയറി പിൻസീറ്റിൽ യാത്ര ചെയ്ത മാങ്കാവ് സ്വദേശി ടി.നിഷാദിനാണു (44) മർദനമേറ്റത്. നിഷാദിനു സമീപം ഇരുന്ന മറ്റൊരു ബസിലെ ഡ്രൈവർ പ്രകോപനമില്ലാതെ കഴുത്തിൽ പിടികൂടുകയായിരുന്നു. കൈ തട്ടിമാറ്റാൻ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ചു നിഷാദിനെ ശ്വാസം മുട്ടിച്ചു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴുത്തു ഞെരിച്ചു ബസിൽ നിലത്തിട്ടു.

തുടർന്നു തലയിലും മുഖത്തും മർദ്ദിച്ചു. അവശനായിട്ടും വിട്ടില്ല. ബസിൽ മറ്റു യാത്രക്കാർ ഉണ്ടായിരുന്നിട്ടും ആരും പ്രതികരിക്കാനോ രക്ഷപ്പെടുത്താനോ ശ്രമിച്ചില്ല. ഒടുവിൽ ബസ് കിണാശ്ശേരിയിൽ നിർത്തിയപ്പോൾ അക്രമി നിഷാദിന്റെ മൊബൈൽ ഫോണും പോക്കറ്റിൽ ഉണ്ടായിരുന്ന 4,500 രൂപയും തട്ടിയെടുത്തു ബസിൽ നിന്നു പുറത്തേക്ക് തള്ളിയിട്ടു.

പരുക്കേറ്റ നിഷാദ് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാത്രി കസബ പൊലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. ആക്രമണ ദൃശ്യം സിസിടിവിയിൽ വ്യക്തമാണ്. അക്രമി മറ്റൊരു ബസിലെ ഡ്രൈവറാണെന്നാണു സൂചന.

#bus #journey #fellow #passenger #strangled #police #registered #case #KOZHIKKODE

Next TV

Related Stories
നാദാപുരം ജാതിയേരിയിലെ ദമ്പതികൾക്ക് മർദ്ദനമേറ്റ സംഭവം; ഒരാൾ അറസ്റ്റിൽ, അക്രമിസംഘത്തിന്റെ ഥാർ ജീപ്പ് കണ്ടെത്താൻ നടപടി

Apr 22, 2025 12:28 PM

നാദാപുരം ജാതിയേരിയിലെ ദമ്പതികൾക്ക് മർദ്ദനമേറ്റ സംഭവം; ഒരാൾ അറസ്റ്റിൽ, അക്രമിസംഘത്തിന്റെ ഥാർ ജീപ്പ് കണ്ടെത്താൻ നടപടി

വിഷ്ണുമംഗലത്ത് നിന്ന് പുളിയാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാർയാത്രക്കാരായ ദമ്പതികളാണ്...

Read More >>
റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ മകൻ; എഫ്ഐആറിട്ട് കൃത്യം ഒരു മാസത്തിനുശേഷം ദമ്പതികളുടെ കൊലപാതകം, ദുരൂഹത?

Apr 22, 2025 12:21 PM

റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ മകൻ; എഫ്ഐആറിട്ട് കൃത്യം ഒരു മാസത്തിനുശേഷം ദമ്പതികളുടെ കൊലപാതകം, ദുരൂഹത?

മകന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതി വിജയകുമാറിനും കുടുംബത്തിനും...

Read More >>
ദേഹത്ത് ഒളിപ്പിച്ച നിലയിൽ ലഹരിവസ്തുക്കൾ; യുവാവ് പിടിയില്‍

Apr 22, 2025 12:02 PM

ദേഹത്ത് ഒളിപ്പിച്ച നിലയിൽ ലഹരിവസ്തുക്കൾ; യുവാവ് പിടിയില്‍

കൈവശമുണ്ടായിരുന്ന അഞ്ച് ഗ്രാം കഞ്ചാവ്, എട്ട്ഗ്രാം എംഡിഎംഎ എന്നിവയാണ് ഹൈവേ പോലീസ്...

Read More >>
പ്രതി ഇതരസംസ്ഥാന തൊഴിലാളി? തലയും മുഖവും തല്ലിപ്പൊട്ടിച്ചു, വ്യവസായിയുടെയും ഭാര്യയുടെ മരണത്തില്‍ നടുങ്ങി നാട്

Apr 22, 2025 11:01 AM

പ്രതി ഇതരസംസ്ഥാന തൊഴിലാളി? തലയും മുഖവും തല്ലിപ്പൊട്ടിച്ചു, വ്യവസായിയുടെയും ഭാര്യയുടെ മരണത്തില്‍ നടുങ്ങി നാട്

വിജയകുമാര്‍-മീര ദമ്പതികളെയാണ് വീട്ടിലെ ഇരുമുറികളായി രക്തം വാര്‍ന്ന് മരിച്ച നിലയില്‍...

Read More >>
Top Stories