സൂക്ഷിക്കുക ...., 500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകം; ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ

 സൂക്ഷിക്കുക ...., 500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകം; ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ
Apr 22, 2025 12:12 PM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com) 500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകമായി പുറത്തിറങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യസ്ഥാപനങ്ങൾക്കാണ് മുന്നറിയിപ്പ്. ഉയർന്ന നിലവാരത്തിലുള്ള കള്ളനോട്ടുകൾ പുറത്തിറങ്ങിയെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിക്കുന്നത്.

യഥാർഥ നോട്ടുകളുമായി വലിയ സാമ്യം കള്ളനോട്ടുകൾക്ക് ഉണ്ട്. എന്നാൽ, റിസർവ് ബാങ്കിന്റെ പേര് എഴുതിയതിൽ യഥാർഥ നോട്ടുമായി ചില വ്യത്യാസങ്ങളുണ്ട്. റിസർവ് ബാങ്ക് എന്നഴുതിയതിൽ ഇ എന്ന അക്ഷരത്തിന് പകരം എയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണറ്റ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി, സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങൾക്കും വിവരം കൈമാറിയിട്ടുണ്ട്.

നോട്ടിലെ അക്ഷരത്തെറ്റ് പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത രീതിയിലുള്ളതാണെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പൊതുജനങ്ങളും ഇതേക്കുറിച്ച് ജാഗ്രത പാലിക്കണം. സംശയാസ്പദമായ നോട്ടുകൾ കണ്ടാൽ ഉടൻ ​അധികൃതരെ വിവരമറിയിക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

#Union #Home #Ministry #fake #Rs500 #notes #circulated #widely.

Next TV

Related Stories
 ബസിനുള്ളിൽ ലൈം​ഗിക ബന്ധത്തിലേർപ്പെട്ടു;  യുവാവും യുവതിയും അറസ്റ്റിൽ

Apr 22, 2025 09:44 AM

ബസിനുള്ളിൽ ലൈം​ഗിക ബന്ധത്തിലേർപ്പെട്ടു; യുവാവും യുവതിയും അറസ്റ്റിൽ

ഇരുപതുകൾ പ്രായമുള്ള യുവാവും യുവതിയുമാണ് പിടിയിലായത്. സംഭവത്തിൽ കണ്ടക്ടർക്കെതിരെയും...

Read More >>
മീനും കൂട്ടി ചോറുണ്ണവേ മുളകുപൊടി കണ്ണിലെറിഞ്ഞ് തുരുതുരാ കുത്തി; എണ്ണപാത്രം കൊണ്ട് തലക്കടിച്ചു, മുൻ ഡിജിപിയുടെ കൊലപാതകത്തിൽ ഭാര്യയുടെ മൊഴി

Apr 22, 2025 08:43 AM

മീനും കൂട്ടി ചോറുണ്ണവേ മുളകുപൊടി കണ്ണിലെറിഞ്ഞ് തുരുതുരാ കുത്തി; എണ്ണപാത്രം കൊണ്ട് തലക്കടിച്ചു, മുൻ ഡിജിപിയുടെ കൊലപാതകത്തിൽ ഭാര്യയുടെ മൊഴി

ഭാര്യയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വീട്ടിൽവെച്ചായിരുന്നു കൊലപാതകം....

Read More >>
 മാലിന്യം ശേഖരിക്കുന്നതിന്‍റെ മറവിൽ മോഷണം; രണ്ട് സ്ത്രീകൾ അറസ്റ്റിൽ

Apr 22, 2025 07:59 AM

മാലിന്യം ശേഖരിക്കുന്നതിന്‍റെ മറവിൽ മോഷണം; രണ്ട് സ്ത്രീകൾ അറസ്റ്റിൽ

പ്രതികൾ ഇരുവരും സിലിഗുരി മുൻസിപ്പൽ കോർപ്പറേഷനിലെ വാർഡ് നമ്പർ ഒന്നിന് കീഴിലുള്ള കുലിപ്പാറയിലെ രാജേന്ദ്ര നഗറിലെ താമസക്കാരാണ്....

Read More >>
ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും; മാർപാപ്പയോടുള്ള ആദരസൂചകമായി രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു

Apr 22, 2025 06:08 AM

ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും; മാർപാപ്പയോടുള്ള ആദരസൂചകമായി രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു

ലോകത്തിലെ സ്വാധീനമുളള വ്യക്തിത്വങ്ങളിലൊരാളായി നിന്ന് ദരിദ്രർക്കും സ്ത്രീകള്‍ക്കും യുദ്ധങ്ങളിലെ ഇരകള്‍ക്കുമെല്ലാം വേണ്ടി വാദിച്ചു. യുദ്ധങ്ങളെ...

Read More >>
നെഞ്ചുവേദന; ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ആശുപത്രിയിൽ

Apr 21, 2025 08:21 PM

നെഞ്ചുവേദന; ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ആശുപത്രിയിൽ

പരിശോധനകൾക്കു ശേഷം തുടർ ചികിത്സ തീരുമാനിക്കുമെന്ന് ഈസ്റ്റേൺ കമാൻഡ് ആശുപത്രി വൃത്തങ്ങൾ...

Read More >>
Top Stories