റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ മകൻ; എഫ്ഐആറിട്ട് കൃത്യം ഒരു മാസത്തിനുശേഷം ദമ്പതികളുടെ കൊലപാതകം, ദുരൂഹത?

റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ മകൻ; എഫ്ഐആറിട്ട് കൃത്യം ഒരു മാസത്തിനുശേഷം ദമ്പതികളുടെ കൊലപാതകം, ദുരൂഹത?
Apr 22, 2025 12:21 PM | By Susmitha Surendran

കോട്ടയം:(truevisionnews.com) തിരുവാതുക്കലിൽ പ്രമുഖ വ്യവസായി വിജയകുമാറിന്‍റെയും ഭാര്യ മീരയുടെയും കൊലപാതകവും ഇവരുടെ മകന്‍റെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് പൊലീസ്.

ഏഴുവർഷം മുമ്പാണ് വിജയകുമാറിന്‍റെ മകൻ ഗൗതമിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൗതമിന്‍റെ മരണവും ഇപ്പോള്‍ വിജയകുമാറിന്‍റെയും മീരയുടെയും മരണവും തമ്മിൽ ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

മകന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതി വിജയകുമാറിനും കുടുംബത്തിനും ഉണ്ടായിരുന്നു. ഗൗതമിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് ദമ്പതികൾ കൊല്ലപ്പെടുന്നത്.

2017 ജൂൺ 3 നാണ് മകന്‍റെ മരണം. വിജയകുമാറിന്‍റെ മകൻ ഗൗതമിന്‍റെ മരണത്തിൽ കഴിഞ്ഞ മാസം 21നാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സിബിഐ എഫ്ഐആറിട്ട് കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് ദമ്പതികളുടെ കൊലപാതകം.

ഇതിനാൽ തന്നെ മൂന്നു മരണങ്ങള്‍ തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യമടക്കമാണ് പൊലീസ് അന്വേഷിക്കുന്നത്. മകന്‍റെ മരണത്തിൽ വിജയകുമാറിന്‍റെ ഹര്‍ജിയിൽ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

വീട്ടിൽ മോഷണശ്രമം നടന്നിട്ടില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. കൊല്ലപ്പെട്ട രണ്ടുപേരുടെയും ശരീരത്തിലെ ആഭരണങ്ങല്‍ നഷ്ടപ്പെട്ടതായി സൂചനയില്ല. വീടിനുള്ളിൽ അലമാരയോ ഷെല്‍ഫുകളോ ഒന്നും കുത്തി തുറന്നതായും സൂചനയില്ല. വീടിന്‍റെ ഹാളിലാണ് വിജയകുമാറിന്‍റെ മൃതദേഹം കിടന്നത്. വീടിന്‍റെ കിടപ്പുമുറിയിലാണ് മീരയുടെ മൃതദേഹം കണ്ടെത്തിയത്.

#KOTTAYAM #murder #couple #exactly #month #after #FIR #mystery?

Next TV

Related Stories
മഴയാ ... സൂക്ഷിക്കണേ..! സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Jul 26, 2025 06:04 PM

മഴയാ ... സൂക്ഷിക്കണേ..! സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച്...

Read More >>
കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം; പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

Jul 26, 2025 05:36 PM

കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം; പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടത്തിൽ ഗുരുതര പരുക്കേറ്റ മത്സ്യത്തൊഴിലാളി...

Read More >>
'ജോണിവാക്കർ' ഉൾപ്പെടെ പോയി...! ചാലക്കുടി ബിവറേജസിൽ നിന്ന് കവർന്നത് 41270 രൂപയുടെ മദ്യം, നാല് സിസിടിവി ക്യാമറകളും നശിപ്പിച്ചു

Jul 26, 2025 05:28 PM

'ജോണിവാക്കർ' ഉൾപ്പെടെ പോയി...! ചാലക്കുടി ബിവറേജസിൽ നിന്ന് കവർന്നത് 41270 രൂപയുടെ മദ്യം, നാല് സിസിടിവി ക്യാമറകളും നശിപ്പിച്ചു

ചാലക്കുടി ബിവറേജസിൽ നിന്ന് കവർന്നത് 41270 രൂപയുടെ മദ്യം, 4 സിസിടിവി ക്യാമറകളും...

Read More >>
വ്യാജനാ.. പെട്ടു പോകല്ലേ....! വാട്‌സാപ്പിലേക്ക് ഈ മെസ്സേജുകള്‍ വന്നാല്‍ സൂക്ഷിക്കുക; മുന്നറിയിപ്പ് നല്‍കി എംവിഡി

Jul 26, 2025 03:15 PM

വ്യാജനാ.. പെട്ടു പോകല്ലേ....! വാട്‌സാപ്പിലേക്ക് ഈ മെസ്സേജുകള്‍ വന്നാല്‍ സൂക്ഷിക്കുക; മുന്നറിയിപ്പ് നല്‍കി എംവിഡി

വാട്‌സാപ്പിലേക്ക് ഈ മെസ്സേജുകള്‍ വന്നാല്‍ സൂക്ഷിക്കുക, മുന്നറിയിപ്പ് നല്‍കി...

Read More >>
Top Stories

//Truevisionall