വീടിന് പുറത്ത് അമ്മിക്കല്ലും കോടാലിയും, മുഖം വികൃതമാക്കി, കോട്ടയത്തേത് അതിക്രൂര കൊലപാതകമെന്ന് പൊലീസ്

വീടിന് പുറത്ത് അമ്മിക്കല്ലും കോടാലിയും, മുഖം വികൃതമാക്കി, കോട്ടയത്തേത് അതിക്രൂര കൊലപാതകമെന്ന് പൊലീസ്
Apr 22, 2025 10:54 AM | By Susmitha Surendran

കോട്ടയം: (truevisionnews.com) വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകമെന്ന് പൊലീസ് . ഇരട്ടകൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. ഇന്ന് രാവിലെ വീട്ടുജോലിക്കാരിയാണ് വ്യവസായിയായ വിജയകുമാറിന്‍റെയും ഡോക്ടറായ മീരയുടെയും മൃതദേഹം വീട്ടിനുള്ളില്‍ ആദ്യം കണ്ടെത്തിയത്.

രണ്ടുമുറികളില്‍ രക്തം വാർന്ന നിലയിലാണ് മൃതദേഹങ്ങൾ കണ്ടത്.ഇരുവരുടെയും മുഖങ്ങള്‍ വികൃതമാക്കിയ നിലയിലായിരുന്നു.മൃതദേഹത്തില്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. വീടിന് മുന്നില്‍ നിന്ന് അമ്മിക്കല്ലും കോടാലിയും കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ വീട്ടിലെ മുന്‍ജീവനക്കാരായ അസം സ്വദേശി സംശയമുനയിലാണ്. പണം തട്ടിയ കേസില്‍ ഇയാള്‍ക്കെതിരെ നേരത്തെ പരാതി നല്‍കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയിരുന്നു.

അയല്‍വാസികളുമായി വലിയ ബന്ധങ്ങളൊന്നും ഇവര്‍ക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു.വേറെ ശത്രുക്കളുള്ളതായി അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.ഇരുവര്‍ക്കും രണ്ടുമക്കളാണ്. മകള്‍ അമേരിക്കയില്‍ ഡോക്ടറായി ജോലി ചെയ്യുകയാണ്.

മകനെ അഞ്ചുവര്‍ഷം മുന്‍പ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പ്രതികരിച്ചു. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.

#Police #death #businessman #his #wife #murder #KOTTAYAM

Next TV

Related Stories
മലപ്പുറത്ത് എം.ബി.ബി.എസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Apr 22, 2025 02:45 PM

മലപ്പുറത്ത് എം.ബി.ബി.എസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് എം.ബിബിഎസ് വിദ്യാർത്ഥിയാണ് മുഹമ്മദ്...

Read More >>
ഗതാഗത കുരുക്കഴിക്കാൻ 12 മീറ്റർ വീതിയിൽ കുറ്റ്യാടി ബൈപാസ്: 20 ഭൂവുടമകള്‍ക്കായി 4.64 കോടി, നഷ്ടപരിഹാര തുക കൈമാറി

Apr 22, 2025 02:42 PM

ഗതാഗത കുരുക്കഴിക്കാൻ 12 മീറ്റർ വീതിയിൽ കുറ്റ്യാടി ബൈപാസ്: 20 ഭൂവുടമകള്‍ക്കായി 4.64 കോടി, നഷ്ടപരിഹാര തുക കൈമാറി

നഷ്ടപരിഹാര തുക കൈമാറാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലിനെയും...

Read More >>
ഗതാഗത നിയന്ത്രണം; നാളെ മുതൽ നെടുമങ്ങാട് സ്റ്റാന്‍റിലേക്ക് ബസുകൾ പ്രവേശിക്കില്ല

Apr 22, 2025 01:55 PM

ഗതാഗത നിയന്ത്രണം; നാളെ മുതൽ നെടുമങ്ങാട് സ്റ്റാന്‍റിലേക്ക് ബസുകൾ പ്രവേശിക്കില്ല

കരിപ്പൂര് ഭാഗത്തേക്കുള്ള സർവീസുകൾ നെടുമങ്ങാട്-സത്രംമുക്ക് റോഡിൽ ടൗൺ എൽപി സ്കൂളിന് മുൻവശത്ത് നിന്നും...

Read More >>
അയൽവാസിയെ കൊന്ന് മുങ്ങി; ഒളിച്ചുതാമസിക്കുകയായിരുന്ന പ്രതി വടകരയില്‍ നിന്ന് പിടിയിൽ

Apr 22, 2025 01:52 PM

അയൽവാസിയെ കൊന്ന് മുങ്ങി; ഒളിച്ചുതാമസിക്കുകയായിരുന്ന പ്രതി വടകരയില്‍ നിന്ന് പിടിയിൽ

കഴിഞ്ഞ വര്‍ഷമാണ് കൊലപാതകം നടന്നത്. ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാറിമാറി...

Read More >>
കേരളത്തിൽ തൃണമൂൽ കോൺഗ്രസ് ഒപ്പം കൂട്ടാൻ ഹൈക്കമാൻഡ് അനുമതി; അൻവർ യുഡിഎഫിലേക്ക്

Apr 22, 2025 01:51 PM

കേരളത്തിൽ തൃണമൂൽ കോൺഗ്രസ് ഒപ്പം കൂട്ടാൻ ഹൈക്കമാൻഡ് അനുമതി; അൻവർ യുഡിഎഫിലേക്ക്

പ്രാദേശിക സഖ്യങ്ങൾക്ക് ദേശീയ നിലപാട് ബാധകമല്ല എന്നാണ് ഈ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാന്റിന്റെ നിലപാട്....

Read More >>
Top Stories