പ്രതി ഇതരസംസ്ഥാന തൊഴിലാളി? തലയും മുഖവും തല്ലിപ്പൊട്ടിച്ചു, വ്യവസായിയുടെയും ഭാര്യയുടെ മരണത്തില്‍ നടുങ്ങി നാട്

പ്രതി ഇതരസംസ്ഥാന തൊഴിലാളി? തലയും മുഖവും തല്ലിപ്പൊട്ടിച്ചു, വ്യവസായിയുടെയും ഭാര്യയുടെ മരണത്തില്‍ നടുങ്ങി നാട്
Apr 22, 2025 11:01 AM | By Susmitha Surendran

കോട്ടയം: (truevisionnews.com) നാടിനെ നടുക്കി തിരുവാതുക്കലില്‍ വ്യവസായിയുടെ ഭാര്യയുടെയും മരണം. ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ വീട്ടില്‍ നേരത്തെ ജോലിക്ക് നിന്നിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെന്നാണ് പ്രാഥമിക വിവരം. വിജയകുമാര്‍-മീര ദമ്പതികളെയാണ് വീട്ടിലെ ഇരുമുറികളായി രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍ മുന്‍പ് ജോലിക്കുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വീട്ടില്‍ മോഷണം നടത്തിയതായി ആരോപിച്ച് ഇയാളെ പുറത്താക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിന്റെ വൈരാഗ്യമാണോ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന സംശയത്തിലാണ് പൊലീസും പ്രദേശവാസികളും.

വിദേശത്ത് ബിസിനസ് ചെയ്തുവരികയായിരുന്ന വിജയകുമാര്‍ പിന്നീട് നാട്ടിലേക്ക് താമസം മാറുകയായിരുന്നു. മകളും മകനും ഭാര്യയും ഉള്‍പ്പെടുന്നതായിരുന്നു വിജയകുമാറിന്റെ കുടുംബം. മകന്‍ അപകടത്തില്‍ മരിച്ചു. ഡോക്ടറായ മകള്‍ അമേരിക്കയിലാണ്. കോട്ടയത്തെ പ്രമുഖമായ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ കൂടിയാണ് വിജയകുമാര്‍.

ഇന്ന് പുലര്‍ച്ചെ വീട്ടില്‍ ജോലിക്കെത്തിയയാളാണ് വിജയകുമാറിനെയും മീരയെയും ഇരുമുറികളിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആയുധമുപയോഗിച്ചുള്ള ആഴത്തിലുള്ള മുറിവ് ഇരുവരുടെ ശരീരത്തിലുണ്ടായിരുന്നു.

തലയും മുഖവും തല്ലിപ്പൊട്ടിച്ച നിലയിലായിരുന്നുവെന്ന് പ്രദേശവാസികളിലൊരാള്‍ പറഞ്ഞു. സ്ഥലത്ത് നിന്നും കോടാലി കണ്ടെത്തിയിട്ടുണ്ട്. അമ്മിക്കല്ല് കൊണ്ടും ഇരുവരെയും ക്രൂരമായി ആക്രമിച്ചെന്ന് നിഗമനം.

വീടിന്റെ ഗേറ്റ് പരിസരത്ത് നിന്നും അമ്മിക്കല്ല് കണ്ടെത്തി. വീട്ടിലെയും സമീപത്തെയും സിസിടിവി ഫൂട്ടേജുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

#kottayam #business #man #death #investigation

Next TV

Related Stories
മഴ ദുരിതം ശക്തമാകുന്നു; തൊഴിലുറപ്പ് ജോലികള്‍ക്ക് ജൂൺ 1 വരെ കലക്ടറുടെ നിരോധനം

May 28, 2025 08:29 PM

മഴ ദുരിതം ശക്തമാകുന്നു; തൊഴിലുറപ്പ് ജോലികള്‍ക്ക് ജൂൺ 1 വരെ കലക്ടറുടെ നിരോധനം

മഴ ദുരിതം ശക്തമാകുന്നു ; തൊഴിലുറപ്പ് ജോലികള്‍ക്ക് ജൂൺ 1 വരെ കലക്ടറുടെ...

Read More >>
തടവില്‍ കഴിയുന്ന മാവോയിസ്റ്റ് രൂപേഷിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

May 28, 2025 08:12 PM

തടവില്‍ കഴിയുന്ന മാവോയിസ്റ്റ് രൂപേഷിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

തടവില്‍ കഴിയുന്ന മാവോയിസ്റ്റ് രൂപേഷിന് മഞ്ഞപ്പിത്തം...

Read More >>
 അതിതീവ്ര മഴ മുന്നറിയിപ്പ്: നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

May 28, 2025 07:42 PM

അതിതീവ്ര മഴ മുന്നറിയിപ്പ്: നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

അതിതീവ്ര മഴ മുന്നറിയിപ്പ് : നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

Read More >>
ദേശീയപാത വട്ടക്കല്ലിൽ ഓട്ടോറിക്ഷ മറിമറിഞ്ഞ് അപകടം; യുവാവ് മരിച്ചു

May 28, 2025 07:12 PM

ദേശീയപാത വട്ടക്കല്ലിൽ ഓട്ടോറിക്ഷ മറിമറിഞ്ഞ് അപകടം; യുവാവ് മരിച്ചു

ദേശീയപാത വട്ടക്കല്ലിൽ ഓട്ടോറിക്ഷ മറിമറിഞ്ഞ് അപകടം; യുവാവ്...

Read More >>
കനത്ത മഴ; കോൺക്രീറ്റ് സ്ലാബ് ഇളകി വീണ് കോട്ടയം നഗരസഭാ സൂപ്രണ്ടിന് പരിക്ക്

May 28, 2025 07:08 PM

കനത്ത മഴ; കോൺക്രീറ്റ് സ്ലാബ് ഇളകി വീണ് കോട്ടയം നഗരസഭാ സൂപ്രണ്ടിന് പരിക്ക്

കോൺക്രീറ്റ് സ്ലാബ് ഇളകി വീണ് കോട്ടയം നഗരസഭാ സൂപ്രണ്ടിന്...

Read More >>
Top Stories