പേരാമ്പ്ര(കോഴിക്കോട് ): (www.truevisionnews.com ) മൂരികുത്തിയിൽ കരിങ്ങാറ്റിപ്പറമ്പ് പള്ളിക്ക് സമീപം മാരക ലഹരി മരുന്നായ എം.ഡി.എം.എ വിൽപ്പനക്കായി എത്തിക്കുന്നതിനിടെ ആവള സ്വദേശി പൊലീസ് പിടിയിൽ. ആവള പെരിഞ്ചേരിക്കടവ് പട്ടേരിമണ്ണിൽ മുബഷീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഉപഭോക്താക്കൾക്ക് എം.ഡി.എം.എ എത്തിച്ചു കൊടുക്കുന്ന ആളാണ് മുബഷീർ എന്ന് പോലീസ് പറഞ്ഞു. ഇയാളിൽനിന്ന് 1.50 ഗ്രാം എം.ഡി.എം.എയും പോലീസ് കണ്ടെടുത്തു.
പേരാമ്പ്ര പോലീസ് ഇൻസ്പെക്‌ടർ പി.അംഷീദിൻ്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ പി.ഷമീറിന്റെ നേതൃത്വത്തിൽ ജൂനിയർ എസ്.ഐ.സനേഷ്, ഡ്രൈവർ സി.പി.ഒ.ബൈജു, ഹോം ഗാർഡ് രാമചന്ദ്രൻ പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ കീഴിലുള്ള ഡാൻസഫ് സ്ക്വാഡ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
#Youtharrested #MDMA #brought #sale #perambra #Kozhikode
