മാലിന്യം ശേഖരിക്കുന്നതിന്‍റെ മറവിൽ മോഷണം; രണ്ട് സ്ത്രീകൾ അറസ്റ്റിൽ

 മാലിന്യം ശേഖരിക്കുന്നതിന്‍റെ മറവിൽ മോഷണം; രണ്ട് സ്ത്രീകൾ അറസ്റ്റിൽ
Apr 22, 2025 07:59 AM | By Susmitha Surendran

കൊൽക്കത്ത: (truevisionnews.com)  മാലിന്യം ശേഖരിക്കുന്നതിന്‍റെ മറവിൽ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ അറസ്റ്റിൽ.  പശ്ചിമ ബംഗാളിലെ സിലിഗുരിയിലാണ് സംഭവം. റിങ്കി ദേവി, ഉഷാ ദേവി എന്നിങ്ങനെ രണ്ട് സത്രീകളാണ് പിടിയിലായത്.

പ്രതികൾ ഇരുവരും സിലിഗുരി മുൻസിപ്പൽ കോർപ്പറേഷനിലെ വാർഡ് നമ്പർ ഒന്നിന് കീഴിലുള്ള കുലിപ്പാറയിലെ രാജേന്ദ്ര നഗറിലെ താമസക്കാരാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രധാന നഗർ പ്രദേശത്ത് നിരവധി മോഷണ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ഏപ്രിൽ 13 ന് ഒരു ഇലക്ട്രോണിക്സ് കടയിലും നടന്നു. രാത്രിയിൽ ടിൻ മേൽക്കൂര തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ 1.5 ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടിച്ചു.

കടയുടമ ഓം പ്രകാശ് ഗുപ്ത നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ കേസിൽ നിർണായക തെളിവുകൾ ലഭിച്ചു. സിസിടിവി ദൃശ്യങ്ങളും ചോദ്യം ചെയ്യലും രണ്ട് സ്ത്രീകളുടെ അറസ്റ്റിലേക്ക് നയിക്കുകയും മോഷ്ടിക്കപ്പെട്ട സാധനങ്ങളിൽ പകുതി വീണ്ടെടുക്കുകയും ചെയ്തു.

സിലിഗുരിയിൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവർത്തിക്കുന്നുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവർ മാലിന്യം ശേഖരണം മോഷണം നടത്താനുള്ള മറയായി ഉപയോഗിച്ചു. അറസ്റ്റിലായ രണ്ട് സ്ത്രീകളെയും തിങ്കളാഴ്ച സിലിഗുരി കോടതിയിൽ ഹാജരാക്കി. ബാക്കിയുള്ള മോഷ്ടിക്കപ്പെട്ട സാധനങ്ങൾ വീണ്ടെടുക്കാനും മറ്റ് സംഘാംഗങ്ങളെ തിരിച്ചറിയാനുമുള്ള ശ്രമങ്ങൾ നടക്കുകയാണ്.

#Two #women #arrested #connection #theft #guise #garbage #collection

Next TV

Related Stories
 സൂക്ഷിക്കുക ...., 500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകം; ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ

Apr 22, 2025 12:12 PM

സൂക്ഷിക്കുക ...., 500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകം; ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ

ഉയർന്ന നിലവാരത്തിലുള്ള കള്ളനോട്ടുകൾ പുറത്തിറങ്ങിയെന്നാണ് ആഭ്യന്തരമന്ത്രാലയം...

Read More >>
 ബസിനുള്ളിൽ ലൈം​ഗിക ബന്ധത്തിലേർപ്പെട്ടു;  യുവാവും യുവതിയും അറസ്റ്റിൽ

Apr 22, 2025 09:44 AM

ബസിനുള്ളിൽ ലൈം​ഗിക ബന്ധത്തിലേർപ്പെട്ടു; യുവാവും യുവതിയും അറസ്റ്റിൽ

ഇരുപതുകൾ പ്രായമുള്ള യുവാവും യുവതിയുമാണ് പിടിയിലായത്. സംഭവത്തിൽ കണ്ടക്ടർക്കെതിരെയും...

Read More >>
മീനും കൂട്ടി ചോറുണ്ണവേ മുളകുപൊടി കണ്ണിലെറിഞ്ഞ് തുരുതുരാ കുത്തി; എണ്ണപാത്രം കൊണ്ട് തലക്കടിച്ചു, മുൻ ഡിജിപിയുടെ കൊലപാതകത്തിൽ ഭാര്യയുടെ മൊഴി

Apr 22, 2025 08:43 AM

മീനും കൂട്ടി ചോറുണ്ണവേ മുളകുപൊടി കണ്ണിലെറിഞ്ഞ് തുരുതുരാ കുത്തി; എണ്ണപാത്രം കൊണ്ട് തലക്കടിച്ചു, മുൻ ഡിജിപിയുടെ കൊലപാതകത്തിൽ ഭാര്യയുടെ മൊഴി

ഭാര്യയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വീട്ടിൽവെച്ചായിരുന്നു കൊലപാതകം....

Read More >>
ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും; മാർപാപ്പയോടുള്ള ആദരസൂചകമായി രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു

Apr 22, 2025 06:08 AM

ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും; മാർപാപ്പയോടുള്ള ആദരസൂചകമായി രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു

ലോകത്തിലെ സ്വാധീനമുളള വ്യക്തിത്വങ്ങളിലൊരാളായി നിന്ന് ദരിദ്രർക്കും സ്ത്രീകള്‍ക്കും യുദ്ധങ്ങളിലെ ഇരകള്‍ക്കുമെല്ലാം വേണ്ടി വാദിച്ചു. യുദ്ധങ്ങളെ...

Read More >>
നെഞ്ചുവേദന; ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ആശുപത്രിയിൽ

Apr 21, 2025 08:21 PM

നെഞ്ചുവേദന; ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ആശുപത്രിയിൽ

പരിശോധനകൾക്കു ശേഷം തുടർ ചികിത്സ തീരുമാനിക്കുമെന്ന് ഈസ്റ്റേൺ കമാൻഡ് ആശുപത്രി വൃത്തങ്ങൾ...

Read More >>
Top Stories