10 ല​ക്ഷത്തിന്‍റെ റോ​ഡ് പണിക്ക് കരാറുകാരനോട് ആവശ്യപ്പെട്ടത് നാ​ല് ലക്ഷം; സി.പി.എം ലോക്കൽ, ഏ​രി​യ സെ​ക്ര​ട്ട​റിമാർക്കെതിരെ പരാതി

10 ല​ക്ഷത്തിന്‍റെ റോ​ഡ് പണിക്ക് കരാറുകാരനോട് ആവശ്യപ്പെട്ടത് നാ​ല് ലക്ഷം; സി.പി.എം ലോക്കൽ, ഏ​രി​യ സെ​ക്ര​ട്ട​റിമാർക്കെതിരെ പരാതി
Apr 22, 2025 06:16 AM | By VIPIN P V

പാ​ല​ക്കാ​ട്: (www.truevisionnews.com) പൊ​തു​മ​രാ​മ​ത്ത് ക​രാ​റു​കാ​ര​നോ​ട് സം​ഭാ​വ​ന​യാ​യി സി.​പി.​എം ക​രി​മ്പ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി നാ​ലു ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ​രാ​തി. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി കാ​ണി​ച്ച് മ​ണ്ണാ​ർ​ക്കാ​ട് ഏ​രി​യ സെ​ക്ര​ട്ട​റി​ക്കെ​തി​രെ​യും പ​രാ​തി ന​ൽ​കി.

റോ​ഡ് പ്ര​വൃ​ത്തി​യി​ലെ ക​രാ​റു​കാ​ര​നാ​യ കാ​രാ​കു​ർ​ശി ക​ല്ലാ​ടി നീ​ലാ​ഞ്ചേ​രി മു​ഹ​മ്മ​ദ് റി​യാ​സു​ദ്ദീ​നാ​ണ് ക​രി​മ്പ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സ​ജി സി. ​പീ​റ്റ​ർ, ഏ​രി​യ സെ​ക്ര​ട്ട​റി നാ​രാ​യ​ണ​ൻ​കു​ട്ടി എ​ന്നി​വ​ർ​ക്കെ​തി​രെ ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് ഓ​ഫി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

കാ​രാ​കു​ർ​ശി ലോ​ക്ക​ൽ ക​മ്മി​റ്റി മു​ൻ അം​ഗ​മാ​യ റി​യാ​സു​ദ്ദീ​ൻ 10 ല​ക്ഷം രൂ​പ​യു​ടെ റോ​ഡ് പ്ര​വൃ​ത്തി​യാ​ണ് ന​ട​ത്തു​ന്ന​ത്. 15,000 രൂ​പ നേ​ര​ത്തേ ന​ൽ​കി​യി​രു​ന്ന​താ​യും നാ​ലു ല​ക്ഷം രൂ​പ ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ക​രി​മ്പ​യി​ൽ കാ​ൽ കു​ത്തി​യാ​ൽ ത​ല്ലി​യൊ​ടി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും റി​യാ​സു​ദ്ദീ​ൻ ആ​രോ​പി​ച്ചു.

മ​ണ്ണാ​ർ​ക്കാ​ട് ഏ​രി​യ സെ​ക്ര​ട്ട​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന്റെ ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കേ​ൾ​പ്പി​ച്ചു.

അ​തേ​സ​മ​യം, ആ​രോ​പ​ണം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും ക​രി​മ്പ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സ​ജി സി. ​പീ​റ്റ​റും ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യെ ക​രാ​റു​കാ​ര​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത് ചോ​ദി​ക്കു​ക മാ​ത്ര​മാ​ണ് താ​ൻ ചെ​യ്ത​തെ​ന്ന് ഏ​രി​യ സെ​ക്ര​ട്ട​റി നാ​രാ​യ​ണ​ൻ​കു​ട്ടി​യും പ​റ​ഞ്ഞു.

#Fourlakhs #demanded #contractor #roadwork #worth #Complaint #CPMlocal #areasecretaries

Next TV

Related Stories
ഭാര്യയുടെ പീഡനം ചിത്രീകരിച്ചത് ഭർത്താവ്; സത്യഭാമയും സാബിക്കും ലഹരിക്കടിമകൾ, അന്വേഷണത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ

Apr 22, 2025 12:35 PM

ഭാര്യയുടെ പീഡനം ചിത്രീകരിച്ചത് ഭർത്താവ്; സത്യഭാമയും സാബിക്കും ലഹരിക്കടിമകൾ, അന്വേഷണത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ

ഭർത്താവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പാലക്കാട് കല്ലടിക്കോട് സ്വദേശിയാണ്...

Read More >>
നാദാപുരം ജാതിയേരിയിലെ ദമ്പതികൾക്ക് മർദ്ദനമേറ്റ സംഭവം; ഒരാൾ അറസ്റ്റിൽ, അക്രമിസംഘത്തിന്റെ ഥാർ ജീപ്പ് കണ്ടെത്താൻ നടപടി

Apr 22, 2025 12:28 PM

നാദാപുരം ജാതിയേരിയിലെ ദമ്പതികൾക്ക് മർദ്ദനമേറ്റ സംഭവം; ഒരാൾ അറസ്റ്റിൽ, അക്രമിസംഘത്തിന്റെ ഥാർ ജീപ്പ് കണ്ടെത്താൻ നടപടി

വിഷ്ണുമംഗലത്ത് നിന്ന് പുളിയാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാർയാത്രക്കാരായ ദമ്പതികളാണ്...

Read More >>
റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ മകൻ; എഫ്ഐആറിട്ട് കൃത്യം ഒരു മാസത്തിനുശേഷം ദമ്പതികളുടെ കൊലപാതകം, ദുരൂഹത?

Apr 22, 2025 12:21 PM

റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ മകൻ; എഫ്ഐആറിട്ട് കൃത്യം ഒരു മാസത്തിനുശേഷം ദമ്പതികളുടെ കൊലപാതകം, ദുരൂഹത?

മകന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതി വിജയകുമാറിനും കുടുംബത്തിനും...

Read More >>
ദേഹത്ത് ഒളിപ്പിച്ച നിലയിൽ ലഹരിവസ്തുക്കൾ; യുവാവ് പിടിയില്‍

Apr 22, 2025 12:02 PM

ദേഹത്ത് ഒളിപ്പിച്ച നിലയിൽ ലഹരിവസ്തുക്കൾ; യുവാവ് പിടിയില്‍

കൈവശമുണ്ടായിരുന്ന അഞ്ച് ഗ്രാം കഞ്ചാവ്, എട്ട്ഗ്രാം എംഡിഎംഎ എന്നിവയാണ് ഹൈവേ പോലീസ്...

Read More >>
പ്രതി ഇതരസംസ്ഥാന തൊഴിലാളി? തലയും മുഖവും തല്ലിപ്പൊട്ടിച്ചു, വ്യവസായിയുടെയും ഭാര്യയുടെ മരണത്തില്‍ നടുങ്ങി നാട്

Apr 22, 2025 11:01 AM

പ്രതി ഇതരസംസ്ഥാന തൊഴിലാളി? തലയും മുഖവും തല്ലിപ്പൊട്ടിച്ചു, വ്യവസായിയുടെയും ഭാര്യയുടെ മരണത്തില്‍ നടുങ്ങി നാട്

വിജയകുമാര്‍-മീര ദമ്പതികളെയാണ് വീട്ടിലെ ഇരുമുറികളായി രക്തം വാര്‍ന്ന് മരിച്ച നിലയില്‍...

Read More >>
Top Stories