പാലക്കാട്: (www.truevisionnews.com) പൊതുമരാമത്ത് കരാറുകാരനോട് സംഭാവനയായി സി.പി.എം കരിമ്പ ലോക്കൽ സെക്രട്ടറി നാലു ലക്ഷം രൂപ ആവശ്യപ്പെട്ടതായി പരാതി. ഭീഷണിപ്പെടുത്തിയതായി കാണിച്ച് മണ്ണാർക്കാട് ഏരിയ സെക്രട്ടറിക്കെതിരെയും പരാതി നൽകി.

റോഡ് പ്രവൃത്തിയിലെ കരാറുകാരനായ കാരാകുർശി കല്ലാടി നീലാഞ്ചേരി മുഹമ്മദ് റിയാസുദ്ദീനാണ് കരിമ്പ ലോക്കൽ സെക്രട്ടറി സജി സി. പീറ്റർ, ഏരിയ സെക്രട്ടറി നാരായണൻകുട്ടി എന്നിവർക്കെതിരെ ജില്ല പൊലീസ് സൂപ്രണ്ട് ഓഫിസിൽ പരാതി നൽകിയത്.
കാരാകുർശി ലോക്കൽ കമ്മിറ്റി മുൻ അംഗമായ റിയാസുദ്ദീൻ 10 ലക്ഷം രൂപയുടെ റോഡ് പ്രവൃത്തിയാണ് നടത്തുന്നത്. 15,000 രൂപ നേരത്തേ നൽകിയിരുന്നതായും നാലു ലക്ഷം രൂപ നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞപ്പോൾ കരിമ്പയിൽ കാൽ കുത്തിയാൽ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റിയാസുദ്ദീൻ ആരോപിച്ചു.
മണ്ണാർക്കാട് ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയതിന്റെ ഫോൺ സംഭാഷണങ്ങളും മാധ്യമപ്രവർത്തകരെ കേൾപ്പിച്ചു.
അതേസമയം, ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും കരിമ്പ ലോക്കൽ സെക്രട്ടറി സജി സി. പീറ്ററും ലോക്കൽ സെക്രട്ടറിയെ കരാറുകാരൻ ഭീഷണിപ്പെടുത്തിയത് ചോദിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ഏരിയ സെക്രട്ടറി നാരായണൻകുട്ടിയും പറഞ്ഞു.
#Fourlakhs #demanded #contractor #roadwork #worth #Complaint #CPMlocal #areasecretaries
