സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അപകടം; എറണാകുളത്ത് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അപകടം; എറണാകുളത്ത് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
Apr 21, 2025 07:02 PM | By VIPIN P V

കൊച്ചി: (www.truevisionnews.com) എറണാകുളം പൂത്തോട്ടയ്ക്കു സമീപം പുത്തന്‍കാവില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. വൈക്കം മറവന്‍തുരുത്ത് വാളം പള്ളിപ്പാലത്തിന് സമീപം നടുവിലേക്കൂറ്റ് വീട്ടില്‍ പരേതരായ ജോയി - ശാന്തമ്മ ദമ്പതികളുടെ മകന്‍ ജിജോ തോമസ് (38) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 6.30 ഓടെ പുത്തന്‍കാവ് ജങ്ഷന് സമീപത്തായിരുന്നു അപകടം. എറണാകുളത്ത് സുഹൃത്തിനെ ആക്കിയ ശേഷം തിരികെ മറവന്‍തുരുത്തിലേക്ക് പോവുകയായിരുന്നു ജിജോ.

ഇതിനിടെ പൂത്തോട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലേക്ക് ജിജോയുടെ ബസ് ഇടിച്ചുകയറി. യുവാവ് ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

റോഡില്‍ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച ജിജോ.

മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

#Accident #Young #biker #dies #collision #privatebus #Ernakulam

Next TV

Related Stories
 ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മർദ്ദിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ

Apr 21, 2025 10:02 PM

ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മർദ്ദിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ

ട്രാന്‍സ്ജെന്‍ഡേഴ്സിനെ ആക്രമിച്ചെന്നും എസ്ഐക്കെതിരെ...

Read More >>
മയക്കുമരുന്ന് നൽകി വിദ്യാർഥിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ യുവതി അറസ്റ്റിൽ, ഭർത്താവ് ഒളിവിൽ

Apr 21, 2025 09:54 PM

മയക്കുമരുന്ന് നൽകി വിദ്യാർഥിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ യുവതി അറസ്റ്റിൽ, ഭർത്താവ് ഒളിവിൽ

തുടർന്ന്‌ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സത്യഭാമയെ തിരൂർ കോടതി റിമാൻഡ്‌...

Read More >>
തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി; നിയന്ത്രണംവിട്ട  കാർ ഓട്ടോയിലിടിച്ചു, മൂന്ന് സ്ത്രീകൾക്ക് അത്ഭുത രക്ഷ

Apr 21, 2025 09:51 PM

തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി; നിയന്ത്രണംവിട്ട കാർ ഓട്ടോയിലിടിച്ചു, മൂന്ന് സ്ത്രീകൾക്ക് അത്ഭുത രക്ഷ

വാഹനത്തിന് മുൻപിൽ പെട്ട മൂന്ന് സ്ത്രീകൾ ഓടി മാറിയതുകൊണ്ട് മാത്രം...

Read More >>
നൊമ്പരമായി ഒലിവിയ; അച്ഛനെ സ്വീകരിക്കാനെത്തി, ഹോട്ടലിൽ നിന്ന് കഴിച്ച ശേഷം അസ്വസ്ഥത, പിന്നാലെ മരണം

Apr 21, 2025 09:32 PM

നൊമ്പരമായി ഒലിവിയ; അച്ഛനെ സ്വീകരിക്കാനെത്തി, ഹോട്ടലിൽ നിന്ന് കഴിച്ച ശേഷം അസ്വസ്ഥത, പിന്നാലെ മരണം

ശനിയാഴ്ച വിദേശത്തു നിന്നും നെടുമ്പാശേരിയിൽ എത്തിയ ഹെന്‍ട്രിയെ കൊണ്ടുവരാന്‍ പോയതായിരുന്നു ഒലിവിയ അടക്കമുള്ള...

Read More >>
പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ചകാണിച്ചു; താമരശേരി പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐക്കെതിരെ നടപടി; നാദാപുരത്തേക്ക്  സ്ഥലം മാറ്റി

Apr 21, 2025 09:24 PM

പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ചകാണിച്ചു; താമരശേരി പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐക്കെതിരെ നടപടി; നാദാപുരത്തേക്ക് സ്ഥലം മാറ്റി

ഷിബിലയുടെ കുടുംബം മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിരുന്നു. അപേക്ഷ നൽകിയതിനെ തുടർന്നാണ് സ്ഥലമാറ്റം എന്നാണ് താമരശ്ശേരി പൊലീസ്...

Read More >>
Top Stories

Entertainment News