(www.truevisionnews.com) ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ എസ്‌ഐ ചെക്ക്‌പോസ്റ്റ് പരിശോധനയ്ക്കിടെ ബാറ്റണ്‍ കൊണ്ട് മോട്ടോര്‍ സൈക്കിലിടിച്ചതിന് പിന്നാലെ നിയന്ത്രണം തെറ്റിയ വാഹനത്തില്‍ നിന്നും ട്രക്കിനിടയിലേക്ക് വീണ് 34കാരിക്ക് ദാരുണാന്ത്യം.

സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ശക്തമായി പ്രതിഷേധിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. ഞായറാഴ്ച നിഗോഹി പ്രദേശത്തെ ദുലിയ വളവിലാണ് സംഭവമെന്ന് എസ്പി രാജേഷ് ദ്വിവേദി അറിയിച്ചു.
കല്യാണ്‍പൂര്‍ നിവാസിയായ പ്രദീപ് ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം ഭാര്യ അമരാവതിക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ബാറ്റണ്‍ ഉപയോഗിച്ച് ബൈക്കിലിടിച്ചത്.
ഇതോടെ പുറകിലിരുന്ന അമരാവതി താഴേക്ക് വീഴുകയും ഇവരുടെ ശരീരത്തിലൂടെ ട്രക്ക് കയറിയിറങ്ങുകയുമായിരുന്നു. സംഭവ സ്ഥലത്ത് തന്നെ അമരാവതി മരിച്ചു.
സംഭവത്തിന് പിന്നാലെ ഗ്രാമവാസികള്‍ റോഡ് ഉപരോധിച്ചു. പൊലീസും പ്രാദേശിക ഭരണകൂടവും ഇടപെട്ടതിന് ശേഷം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
നിഗോഹി പൊലീസ് സ്റ്റേഷന്‍ എസ്‌ഐ ഋഷിപാലിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. യുവതിയുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
#Policeofficer #hits #bike #baton #womanfalls #offbalance #truck #dies #tragically
