രോഗിയുടെ കൂടെയെത്തിയ വയോധികനെ മര്‍ദ്ദിച്ച ശേഷം തറയിലൂടെ വലിച്ചിഴച്ച സംഭവം; ഡോക്ടര്‍ക്കെതിരെ കേസ്

രോഗിയുടെ കൂടെയെത്തിയ വയോധികനെ മര്‍ദ്ദിച്ച ശേഷം തറയിലൂടെ വലിച്ചിഴച്ച സംഭവം; ഡോക്ടര്‍ക്കെതിരെ കേസ്
Apr 21, 2025 10:21 AM | By VIPIN P V

(www.truevisionnews.com) മധ്യപ്രദേശിലെ ആശുപത്രിയില്‍ എത്തിയ വൃദ്ധനെ ഡോക്ടര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. ചികിത്സയ്‌ക്കെതിയ വൃദ്ധനെ വലിച്ചിഴച്ച് കൊണ്ടുപോയി ആശുപത്രിയുടെ പൊലീസ് ഔട്ട്പോസ്റ്റിലാക്കിയെന്നാണ് പരാതിയിലാണ് കേസ്.

ഛത്തര്‍പൂരിലെ ജില്ലാ ആശുപത്രിയില്‍ ആണ് സംഭവം. ഉദവ്ലാല്‍ ജോഷി എന്ന 77 കാരനാണ് മര്‍ദനമേറ്റത്. ഭാര്യക്ക് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയപ്പോഴാണ് വയോധികന് നേരെ ഡോക്ടറുടെ ആക്രമണമുണ്ടായത്.

ഏപ്രില്‍ 17നാണ് സംഭവം നടന്നത്. ഞരമ്പിന് വേദനയുള്ള ഭാര്യയുമായെത്തിയ വൃദ്ധനോട് ക്യൂവില്‍ കാത്തുനില്‍ക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വയോധികന് ക്യൂവില്‍ നില്‍ക്കാന്‍ തയ്യാറായില്ലെന്നും മുന്നോട്ട് ഇടിച്ചുകയറി തന്നെ കാണാനെത്തിയെന്നും രോഗികളെ ഉള്‍പ്പെടെ തള്ളിമാറ്റിയെന്നുമാണ് ഡോക്ടറുടെ വിശദീകരണം.

എന്നാല്‍ താന്‍ ക്ഷമയോടെ ക്യൂവില്‍ തന്നെ കാത്തുനില്‍ക്കുകയായിരുന്നുവെന്നും ആ സമയത്താണ് ഡോക്ടര്‍ വന്ന് തന്റെ കരണത്തടിച്ചതെന്നും വൃദ്ധനും പറയുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതിഷേധം ഉയര്‍ന്നതോടെ ഡോക്ടര്‍ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു.സംഭവം വിവാദമായതോടെ ഡോക്ടര്‍ക്കെതിരെ ആശുപത്രി അധികൃതര്‍ നടപടിയെടുത്തിട്ടുണ്ട്.

വൃദ്ധനെ മര്‍ദ്ധിച്ച ഡോ. രാജേഷ് മിശ്രയുടെ കരാര്‍ റദ്ദാക്കി ഇയാളെ സര്‍വീസില്‍ നിന്നും പുറത്താക്കി. ആശുപത്രിയുടെ മേല്‍നോട്ട ചുമതലയുള്ള ഡോ. ജി എല്‍ അഹിര്‍ വാറിനെ സസ്‌പെന്റ് ചെയ്തു.

#Doctor #booked #beating #dragging #elderly #man #who #accompanying #patient #floor

Next TV

Related Stories
പൊലീസ് ഉദ്യോഗസ്ഥന്‍ ബാറ്റണ്‍കൊണ്ട് ബൈക്കിലിടിച്ചു; ബാലന്‍സ് പോയ വണ്ടിയില്‍ നിന്നും ട്രക്കിനിടയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

Apr 21, 2025 03:34 PM

പൊലീസ് ഉദ്യോഗസ്ഥന്‍ ബാറ്റണ്‍കൊണ്ട് ബൈക്കിലിടിച്ചു; ബാലന്‍സ് പോയ വണ്ടിയില്‍ നിന്നും ട്രക്കിനിടയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

സംഭവത്തിന് പിന്നാലെ ഗ്രാമവാസികള്‍ റോഡ് ഉപരോധിച്ചു. പൊലീസും പ്രാദേശിക ഭരണകൂടവും ഇടപെട്ടതിന് ശേഷം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഗതാഗതം...

Read More >>
'മുളകു പൊടിയെറിഞ്ഞു, കെട്ടിയിട്ട് കത്തിയും കുപ്പിയും ഉപയോഗിച്ച് ആക്രമിച്ചു'; ഓം പ്രകാശിന്റെ കൊലപാതകത്തില്‍ ഭാര്യയുടെ മൊഴി

Apr 21, 2025 01:01 PM

'മുളകു പൊടിയെറിഞ്ഞു, കെട്ടിയിട്ട് കത്തിയും കുപ്പിയും ഉപയോഗിച്ച് ആക്രമിച്ചു'; ഓം പ്രകാശിന്റെ കൊലപാതകത്തില്‍ ഭാര്യയുടെ മൊഴി

ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം കത്തിയും കുപ്പിയും ഉപയോഗിച്ച് അക്രമിച്ചെന്നാണ് മൊഴി....

Read More >>
മുൻ ഡിജിപി ഓം പ്രകാശിൻ്റെ കൊലപാതകം; ഭാര്യ പല്ലവി 'സ്‌കീസോഫ്രീനിയ രോഗി'യെന്ന് മകൻ; ചോദ്യം ചെയ്യൽ തുടരുന്നു

Apr 21, 2025 11:50 AM

മുൻ ഡിജിപി ഓം പ്രകാശിൻ്റെ കൊലപാതകം; ഭാര്യ പല്ലവി 'സ്‌കീസോഫ്രീനിയ രോഗി'യെന്ന് മകൻ; ചോദ്യം ചെയ്യൽ തുടരുന്നു

അന്വേഷണത്തിന്റെ ഭാ​ഗമായി പല്ലവിയെയും മകളെയും ചോദ്യം ചെയ്യുന്നത് ഇപ്പോഴും...

Read More >>
മുൻ ഡിജിപിയുടെ കൊലപാതകം; സ്വത്തുക്കൾ സഹോദരിക്ക് ഇഷ്ടദാനം നൽകിയത് ഭാര്യയെ ചൊടിപ്പിച്ചെന്ന് പൊലീസ്

Apr 21, 2025 11:43 AM

മുൻ ഡിജിപിയുടെ കൊലപാതകം; സ്വത്തുക്കൾ സഹോദരിക്ക് ഇഷ്ടദാനം നൽകിയത് ഭാര്യയെ ചൊടിപ്പിച്ചെന്ന് പൊലീസ്

മകൻ കാർത്തികേഷിന്റെ പേരിൽ ബാക്കി സ്വത്തുക്കൾ എഴുതിയതും തർക്ക വിഷയമായെന്ന് കുടുംബം പൊലീസിനോട്...

Read More >>
ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെയുണ്ടായ സംഘ്പരിവാർ ആക്രമണം: കേസെടുക്കാതെ പൊലീസ്

Apr 21, 2025 11:12 AM

ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെയുണ്ടായ സംഘ്പരിവാർ ആക്രമണം: കേസെടുക്കാതെ പൊലീസ്

പള്ളിയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും അക്രമിച്ചു എന്നും ആരോപണമുണ്ട്....

Read More >>
ഒരുകോടിയിലധികം വിലയുള്ള മുടി മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

Apr 21, 2025 10:56 AM

ഒരുകോടിയിലധികം വിലയുള്ള മുടി മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

മുടി വിദേശത്തേക്ക് കയറ്റിയയക്കുന്ന മൊത്തവ്യാപാരിയാണ്...

Read More >>
Top Stories