'വിശ്വാസികൾക്ക് എക്കാലത്തെയും വെളിച്ചമായി ഫ്രാൻസിസ് പാപ്പ ഇനി നിത്യതയിൽ' - വി ഡി സതീശൻ

 'വിശ്വാസികൾക്ക് എക്കാലത്തെയും വെളിച്ചമായി ഫ്രാൻസിസ് പാപ്പ ഇനി നിത്യതയിൽ' -  വി ഡി സതീശൻ
Apr 21, 2025 02:52 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 'വിശ്വാസികൾക്ക് എക്കാലത്തെയും വെളിച്ചമായി ഫ്രാൻസിസ് പാപ്പ ഇനി നിത്യതയിൽ' എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

ആഗോള കത്തോലിക്കാ സഭയുടെ 266 മത് മാർപാപ്പയാണ് അദ്ദേഹം എന്നും അഞ്ചര പതിറ്റാണ്ടിലധികം നീണ്ട വൈദിക ജീവിതം ഫ്രാൻസിസ് മാ‍‍ർപാപ്പ നയിച്ചെന്നും വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

'പലസ്തീൻ ജനതയോട് വേദനയിലും സഹനത്തിലും ചേർന്നു നിന്നതിലൂടെ വഴികാട്ടിയായി'; മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: (www.truevisionnews.com) ഫ്രാൻസിസ് മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട് ആകെയും, വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.

'മനുഷ്യ സ്നേഹത്തിൻറെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പ.

അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. പലസ്തീൻ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട് ചേർന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായി.

മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു' എന്ന് മുഖ്യമന്ത്രി.

#VDSatheesan #expressed #condolences #passing #PopeFrancis.

Next TV

Related Stories
'കമ്മ്യൂണിസ്റ്റുകാർ യേശുവിന്റെ പാതയിലാണെങ്കില്‍ ഞാന്‍ കമ്മ്യുണിസ്റ്റാണെന്ന് മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്' - എംഎ ബേബി

Apr 21, 2025 07:17 PM

'കമ്മ്യൂണിസ്റ്റുകാർ യേശുവിന്റെ പാതയിലാണെങ്കില്‍ ഞാന്‍ കമ്മ്യുണിസ്റ്റാണെന്ന് മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്' - എംഎ ബേബി

പക്ഷെ ഓഹരിക്കമ്പോളത്തില്‍ ചെറിയ ഉയര്‍ച്ചതാഴ്ച്ചകള്‍ സംഭവിച്ചാല്‍ അത് മാധ്യമങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട...

Read More >>
താരങ്ങളുമായി സൗഹൃദം മാത്രമെന്ന് തസ്ലിമ; ഹൈബ്രിഡ് കഞ്ചാവ്‌ കേസ് പ്രതികൾ 24 വരെ കസ്റ്റഡിയിൽ

Apr 21, 2025 07:11 PM

താരങ്ങളുമായി സൗഹൃദം മാത്രമെന്ന് തസ്ലിമ; ഹൈബ്രിഡ് കഞ്ചാവ്‌ കേസ് പ്രതികൾ 24 വരെ കസ്റ്റഡിയിൽ

3 കിലോ സിനിമാമേഖലയിൽ വിതരണം ചെയ്‌തോ എന്നും എക്സൈസ് സംശയിക്കുന്നുണ്ട്....

Read More >>
സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അപകടം; എറണാകുളത്ത് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

Apr 21, 2025 07:02 PM

സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അപകടം; എറണാകുളത്ത് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. സംഭവത്തിൽ പൊലീസ്...

Read More >>
കോഴിക്കോട് ദേശീയ പാതയ്ക്ക് സമീപം കഞ്ചാവ് ചെടികൾ, പിഴുതെടുത്ത് എക്സൈസ്

Apr 21, 2025 05:23 PM

കോഴിക്കോട് ദേശീയ പാതയ്ക്ക് സമീപം കഞ്ചാവ് ചെടികൾ, പിഴുതെടുത്ത് എക്സൈസ്

രണ്ടും എക്സൈസ് പിഴുതെടുത്തു. ചെടികൾക്ക് 130, 110 സെന്റീമീറ്റർ നീളം...

Read More >>
യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Apr 21, 2025 05:17 PM

യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള...

Read More >>
വിവാഹ‌ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ; നാദാപുരം കല്ലുമ്മലിൽ പൊലീസ് കാവൽ, പ്രതികൾക്കായി അന്വേഷണം

Apr 21, 2025 05:00 PM

വിവാഹ‌ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ; നാദാപുരം കല്ലുമ്മലിൽ പൊലീസ് കാവൽ, പ്രതികൾക്കായി അന്വേഷണം

കല്ലുമ്മലിൽ വാഹനങ്ങൾ തമ്മിൽ ഉരസിയതിനെ തുടർന്നായിരുന്നു സംഘർഷം....

Read More >>
Top Stories