'പലസ്തീൻ ജനതയോട് വേദനയിലും സഹനത്തിലും ചേർന്നു നിന്നതിലൂടെ വഴികാട്ടിയായി'; മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

'പലസ്തീൻ ജനതയോട് വേദനയിലും സഹനത്തിലും ചേർന്നു നിന്നതിലൂടെ വഴികാട്ടിയായി'; മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
Apr 21, 2025 02:36 PM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) ഫ്രാൻസിസ് മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട് ആകെയും, വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.

'മനുഷ്യ സ്നേഹത്തിൻറെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പ.

അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. പലസ്തീൻ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട് ചേർന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായി.

മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു' എന്ന് മുഖ്യമന്ത്രി.

#ChiefMinister #expresses #condolences #passing #Pope #who #stood #Palestinian #people #pain #suffering

Next TV

Related Stories
കോഴിക്കോട്  എത്തിയത് ഇന്നലെ; പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാതായ സംഭവം; അന്വേഷണം ഊർജിതം

Apr 21, 2025 08:32 PM

കോഴിക്കോട് എത്തിയത് ഇന്നലെ; പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാതായ സംഭവം; അന്വേഷണം ഊർജിതം

കുന്നമംഗലം പൊലീസാണ് പെൺകുട്ടിയെയും കുഞ്ഞിനെയും സഖി സംരക്ഷണ കേന്ദ്രത്തിൽ...

Read More >>
ഞെട്ടൽ മാറാതെ നാട്ടുകാർ; വയോധികയുടെ മൃതദേഹം കഴുത്തും കൈഞരമ്പും മുറിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയെന്ന് പൊലീസ്

Apr 21, 2025 08:27 PM

ഞെട്ടൽ മാറാതെ നാട്ടുകാർ; വയോധികയുടെ മൃതദേഹം കഴുത്തും കൈഞരമ്പും മുറിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയെന്ന് പൊലീസ്

തൊഴുത്തില്‍ കസേരയില്‍ ഇരിക്കുന്ന തരത്തില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ കഴുത്തിലും കൈയ്യിലും മുറിവുകളുണ്ടായിരുന്നു. കൈ ഞരമ്പ് മുറിച്ച...

Read More >>
നിയന്ത്രണംവിട്ട കാർ ബൈക്കിൽ ഇടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

Apr 21, 2025 08:22 PM

നിയന്ത്രണംവിട്ട കാർ ബൈക്കിൽ ഇടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

മരിച്ച യുവാവിൻ്റെ മൃതദേഹം പൊലീസിൻ്റെ നിയമ നടപടിക്രമങ്ങൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക്...

Read More >>
കോട്ടയത്ത് നിന്ന് കാണാതായ എസ്​.ഐ സുരക്ഷിതൻ; വീട്ടിലേക്കു വിളിച്ചതായി സഹോദരൻ

Apr 21, 2025 08:09 PM

കോട്ടയത്ത് നിന്ന് കാണാതായ എസ്​.ഐ സുരക്ഷിതൻ; വീട്ടിലേക്കു വിളിച്ചതായി സഹോദരൻ

കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌.ഐ അനീഷ് വിജയനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. ...

Read More >>
'കമ്മ്യൂണിസ്റ്റുകാർ യേശുവിന്റെ പാതയിലാണെങ്കില്‍ ഞാന്‍ കമ്മ്യുണിസ്റ്റാണെന്ന് മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്' - എംഎ ബേബി

Apr 21, 2025 07:17 PM

'കമ്മ്യൂണിസ്റ്റുകാർ യേശുവിന്റെ പാതയിലാണെങ്കില്‍ ഞാന്‍ കമ്മ്യുണിസ്റ്റാണെന്ന് മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്' - എംഎ ബേബി

പക്ഷെ ഓഹരിക്കമ്പോളത്തില്‍ ചെറിയ ഉയര്‍ച്ചതാഴ്ച്ചകള്‍ സംഭവിച്ചാല്‍ അത് മാധ്യമങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട...

Read More >>
Top Stories