കോഴിക്കോട് കുറ്റ്യാടിയിൽ വാട്ട്‌സ്ആപ്പ് സന്ദേശം ഷെയർ ചെയ്തതിന്റെ പേരിൽ അക്രമം, രണ്ടു പേർക്കെതിരെ കേസ്

കോഴിക്കോട് കുറ്റ്യാടിയിൽ വാട്ട്‌സ്ആപ്പ് സന്ദേശം ഷെയർ ചെയ്തതിന്റെ പേരിൽ അക്രമം, രണ്ടു പേർക്കെതിരെ കേസ്
Apr 21, 2025 03:42 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com) വാട്ട്‌സ്ആപ്പ് സന്ദേശം ഷെയർ ചെയ്തതിന്റെ പേരിൽ കുറ്റ്യാടിക്കടുത്ത് പതിരിപ്പറ്റയിൽ ഗൃഹനാഥന് നേരെ അക്രമം. രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു.

പതിരിപ്പറ്റ സ്വദേശി എളിയത്ത് വീട്ടിൽ മൊയ്‌ദു കെ പി (65)നാണ് മർദ്ദനമേറ്റത്. ശനിയാഴ്ച രാത്രി 7 മണിക്ക് കണ്ടോത്തുകുനി ജുമാമസ്ജിദിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന മൊയ്ദു വിനെ പ്രതികൾ തടഞ്ഞുവച്ച് മർദിച്ചതായി പരാതി.

പ്രതികൾ നാട്ടിലെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ അയച്ച സന്ദേശം മൊയ്‌തു തന്റെ വാട്ട്‌സ് ആപ്പ് കൂട്ടായ്മ ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തതിലുണ്ടായ വൈരാഗ്യമാണ് അക്രമണത്തിന് പിന്നിലെന്ന് മൊയ്‌ദു ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.

കാലിനും തലയ്ക്കുമുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കുകളോടെ ഇയാളെ കുറ്റ്യാടി ഗവണ്മെന്റ് കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊയ്‌ദുവിന്റെ പരാതിയിൽ പ്രതികളായ കുളങ്ങര സ്വദേശി ഹാരിസ്, സക്കറിയ എന്നിവർക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു.

#kuttiady #kozhikkode #Violence #over #sharing #WhatsAppmessage

Next TV

Related Stories
ദേ ഇപ്പോള്‍ പെയ്യും! അടുത്ത മൂന്ന് മണിക്കൂറില്‍ അഞ്ച് ജില്ലകളില്‍ മ‍ഴ കനക്കും, ഒപ്പം ഇടിമിന്നലിനും സാധ്യത

May 22, 2025 08:48 AM

ദേ ഇപ്പോള്‍ പെയ്യും! അടുത്ത മൂന്ന് മണിക്കൂറില്‍ അഞ്ച് ജില്ലകളില്‍ മ‍ഴ കനക്കും, ഒപ്പം ഇടിമിന്നലിനും സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക്...

Read More >>
കാലവർഷം അരികെ; മൂന്ന് ദിവസത്തിനകം കേരളാ തീരം തൊടും, വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

May 22, 2025 07:21 AM

കാലവർഷം അരികെ; മൂന്ന് ദിവസത്തിനകം കേരളാ തീരം തൊടും, വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയുണ്ടാകുമെന്നാണ്...

Read More >>
Top Stories