പാചക വാതക സിലിണ്ടർ ചോർന്ന് തീ പിടിച്ചു; ആളപായമില്ല

പാചക വാതക സിലിണ്ടർ ചോർന്ന് തീ പിടിച്ചു; ആളപായമില്ല
Apr 21, 2025 01:52 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  വിഴിഞ്ഞത്ത് പാചക വാതക സിലിണ്ടർ ചോർന്ന് തീ പിടിച്ചു. ചൊവ്വര ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ധന്യ ഫ്ലോർ മിൽ എന്ന സ്ഥാപനത്തിലാണ് അരി വറുക്കുന്നതിള്ള മെഷീനിൽ ഘടിപ്പിച്ച് ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടറിനാണ് ലീക്കുണ്ടായി തീപിടിച്ചത്.

മില്ലിനുള്ളിൽ നിന്നു പുക ഉയർന്നതോടെ സമീപത്തുണ്ടായിരുന്നവർ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. എന്നാൽ ഫയർഫോഴ്സ് സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും സിലിണ്ടറിലെ ഗ്യാസ് തീർന്ന് തീ അണഞ്ഞിരുന്നു.

സമീപമാകെ തീ പടർന്നതോടെ മില്ലിനുള്ളിലെ സ്വിച്ച് ബോർഡും മറ്റും കത്തി നശിച്ചു. പുറത്തേക്ക് തീ പടരാതിരുന്നതിനാൽ ദുരന്തം ഒഴിവായി. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഉണ്ടായിട്ടില്ല.


#Cooking #gas #cylinder #leaks #catches #fire #Vizhinjam

Next TV

Related Stories
ദേ ഇപ്പോള്‍ പെയ്യും! അടുത്ത മൂന്ന് മണിക്കൂറില്‍ അഞ്ച് ജില്ലകളില്‍ മ‍ഴ കനക്കും, ഒപ്പം ഇടിമിന്നലിനും സാധ്യത

May 22, 2025 08:48 AM

ദേ ഇപ്പോള്‍ പെയ്യും! അടുത്ത മൂന്ന് മണിക്കൂറില്‍ അഞ്ച് ജില്ലകളില്‍ മ‍ഴ കനക്കും, ഒപ്പം ഇടിമിന്നലിനും സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക്...

Read More >>
കാലവർഷം അരികെ; മൂന്ന് ദിവസത്തിനകം കേരളാ തീരം തൊടും, വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

May 22, 2025 07:21 AM

കാലവർഷം അരികെ; മൂന്ന് ദിവസത്തിനകം കേരളാ തീരം തൊടും, വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയുണ്ടാകുമെന്നാണ്...

Read More >>
Top Stories