താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു..! മുൻ കാമുകിയുടെ വീട്ടിലേക്കെറിഞ്ഞ ഗ്രനേഡ് തിരിച്ചുവന്നുപൊട്ടി യുവാവ് മരിച്ചു

താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു..! മുൻ കാമുകിയുടെ വീട്ടിലേക്കെറിഞ്ഞ ഗ്രനേഡ് തിരിച്ചുവന്നുപൊട്ടി യുവാവ് മരിച്ചു
May 30, 2025 08:27 PM | By Athira V

( www.truevisionnews.com ) മുൻ കാമുകിയെ കൊലപ്പെടുത്താനായി വീട്ടിലേക്കെറിഞ്ഞ ഗ്രനേഡ് പോസ്റ്റിലിടിച്ച് തിരിച്ചുവന്നുപൊട്ടി യുവാവ് മരിച്ചു. തായ്‌ലൻഡിലെ സൂററ്റ് താനിയിലാണ് സംഭവം. 36കാരനായ സുരപോങ് തോങ്‌നാക് എന്ന യുവാവാണ് മരിച്ചത്.

എം26 ഫ്രാഗ്മെന്റേഷൻ തരത്തിലുള്ള ഗ്രനേഡാണ് യുവാവ് വീട്ടിലേക്ക് എറിഞ്ഞത്. എറിഞ്ഞയുടൻ ഇത് തൂണിലിടിച്ച് തിരിച്ചുവന്ന് പൊട്ടി യുവാവ് തല്‍ക്ഷണം മരിക്കുകയായിരുന്നു. അപകടത്തില്‍ യുവാവിൻറെ മുൻ കാമുകിക്കും കുടുംബത്തിനും പരിക്കുണ്ട്. എന്നാല്‍ ഇവരുടെ പരുക്ക് ഗുരുതരമല്ല.

മെയ് 25നാണ് സംഭവം ഉണ്ടായത്. സുരപോങ്ത ന്റെ മുൻ കാമുകിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ചില അനുരഞ്ജന ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടതോടെ ഇയാള്‍ യുവതിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊല്ലാൻ ശ്രമിച്ചു. ഇതിന് പിന്നാലെയാണ് വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും ഗ്രനേഡ് എടുത്തു യുവതിക്ക് നേരെ എറിഞ്ഞത്.ഗ്രനേഡ് എറിഞ്ഞതോടെ ഇത് ഒരു കോൺക്രീറ്റ് തൂണിൽ ഇടിച്ച ശേഷം പിന്നിലേക്ക് തെറിച്ചുവീണു. ഇത് എടുക്കാൻ അയാൾ താഴേക്ക് കുനിഞ്ഞപ്പോ‍ഴാണ് ഗ്രനേഡ് പൊട്ടിയത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന യുവാവിനെയായിരുന്നു. പിന്നാലെ പൊലീസാണ് ഇയാളുടെ മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മാറ്റുകയും പരുക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്.

Youngman dies grenade thrown ex-girlfriend house bounces back

Next TV

Related Stories
മനുഷ്യന്റെ അസ്ഥി ഉപയോഗിച്ചുണ്ടാക്കിയ പുതിയതരം മാരക ലഹരിമരുന്നുമായി യുവതി പിടിയില്‍

May 28, 2025 12:11 PM

മനുഷ്യന്റെ അസ്ഥി ഉപയോഗിച്ചുണ്ടാക്കിയ പുതിയതരം മാരക ലഹരിമരുന്നുമായി യുവതി പിടിയില്‍

മനുഷ്യന്റെ അസ്ഥി ഉപയോഗിച്ചുണ്ടാക്കിയ പുതിയതരം മാരക ലഹരിമരുന്നുമായി യുവതി...

Read More >>
മകനെ ഹോട്ടലിൽ ഉപേക്ഷിച്ച് പാകിസ്താനിലേക്ക് കടന്ന യുവതിയെ ഇന്ത്യക്ക് കൈമാറി പാക് അധികൃതർ

May 26, 2025 12:50 PM

മകനെ ഹോട്ടലിൽ ഉപേക്ഷിച്ച് പാകിസ്താനിലേക്ക് കടന്ന യുവതിയെ ഇന്ത്യക്ക് കൈമാറി പാക് അധികൃതർ

പാകിസ്താനിലേക്ക് കടന്ന യുവതിയെ ഇന്ത്യക്ക് കൈമാറി പാക്...

Read More >>
Top Stories