'പ്രാര്‍ത്ഥന കഴിഞ്ഞ് ആക്രമിക്കാനായിരുന്നു പ്ലാന്‍, അതിന് മുമ്പ് ഇന്ത്യ ബ്രഹ്‌മോസ് തൊടുത്തു': വെളിപ്പെടുത്തലുമായി പാക് പ്രധാനമന്ത്രി

'പ്രാര്‍ത്ഥന കഴിഞ്ഞ് ആക്രമിക്കാനായിരുന്നു പ്ലാന്‍, അതിന് മുമ്പ് ഇന്ത്യ ബ്രഹ്‌മോസ് തൊടുത്തു':  വെളിപ്പെടുത്തലുമായി പാക് പ്രധാനമന്ത്രി
May 30, 2025 03:30 PM | By Susmitha Surendran

ഇസ്ലാമാബാദ്: (truevisionnews.com)  പ്രഭാതത്തിലെ പ്രാര്‍ത്ഥന തൊട്ടുപിന്നാലെ പുലര്‍ച്ചെ 4:30 ന് ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന്‍ സൈന്യം പദ്ധതിയിട്ടിരുന്നു. എന്നാല്‍ അതിനുമുമ്പ്, റാവല്‍പിണ്ടിയിലെ വിമാനത്താവളം ഉള്‍പ്പെടെ പാകിസ്ഥാനിലെ പല പ്രവിശ്യകളെയും ലക്ഷ്യമാക്കി ഇന്ത്യ ബ്രഹ്‌മോസ് മിസൈലുകള്‍ വിക്ഷേപിച്ചു,' അസര്‍ബൈജാനില്‍ നടത്തിയ പ്രസംഗത്തില്‍ വെളിപ്പെടുത്തലുമായി പാക് പ്രധാനമന്ത്രി.

ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന് കനത്ത നഷ്ടം നേരിട്ടതായി സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. മേയ് 9, 10 തീയതികളിലെ രാത്രിയില്‍ ഇന്ത്യന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പാകിസ്ഥാനുള്ളിലെ നിരവധി ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി ഷെഹ്ബാസ് ഷെരീഫ് വീണ്ടും പരസ്യമായി സമ്മതിച്ചു. സുരക്ഷാ വിന്യാസത്തിന് പാക് സൈന്യത്തിന് സാധിച്ചില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് മറുപടിയായി പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഒരു സൈനിക ആക്രമണമായ ഓപ്പറേഷന്‍ സിന്ദൂരിന് കീഴിലാണ് ഇന്ത്യന്‍ ആക്രമണം നടത്തിയത്.

ഇതാദ്യമായല്ല ഓപ്പറേഷന്‍ സിന്ദൂര്‍ മൂലം പാകിസ്താന് കനത്ത നാശനഷ്ടമുണ്ടായന്നെ കാര്യം പാക് പ്രധാനമന്ത്രി പരസ്യമായി അംഗീകരിക്കുന്നത്. നൂര്‍ ഖാന്‍ വ്യോമതാവളമുള്‍പ്പെടെ ബ്രഹ്‌മോസ് ആക്രമണത്തില്‍ തകര്‍ന്നതായി മേയ് പത്തിന് ഷഹബാസ് ഷെരീഫ് പറഞ്ഞിരുന്നു. ഇന്ത്യ മിസൈലാക്രമണം നടത്തിയതായി പുലര്‍ച്ചെ 2.30 ന് സൈനികമേധാവി ഫോണിലൂടെ അറിയിച്ചതായി ഷഹബാസ് ഷെരീഫ് വെളിപ്പെടുത്തി.

പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരതാവളങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യയുടെ ആക്രമണം. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകരസംഘടനകളില്‍പ്പെട്ട നൂറാേളം ഭീകരര്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികവിവരം.

ഇന്ത്യയിലെ ജനവാസ മേഖലകളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണത്തിനുള്ള ശ്രമങ്ങള്‍ പാകിസ്താന്‍ നടത്തിയിരുന്നു. എന്നാല്‍ അതെല്ലാം ഇന്ത്യ നിഷ്പ്രഭമാക്കുകയും ചെയ്തു. മേയ് പത്തിന് ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ തീരുമാനത്തിലെത്തി. ഭീകരാക്രമണത്തിന് നല്‍കിവരുന്ന പിന്തുണ അവസാനിപ്പിക്കാതെ പാകിസ്താനെതിരേ സ്വീകരിച്ച സിന്ദൂനദീജല കരാര്‍ മരവിപ്പിക്കലുള്‍പ്പെടെയുള്ള നടപടികള്‍ ഒഴിവാക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു.


Plan was attack after prayers India fired Brahmos before that Pakistan PM reveals

Next TV

Related Stories
കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് മരണം

Jul 10, 2025 06:39 AM

കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് മരണം

കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം, മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട്...

Read More >>
വികസനത്തിന് കൈകോർത്ത് ഇന്ത്യയും നമീബിയയും; യുപിഐ അടക്കം നാല് കരാറുകളിൽ ഒപ്പുവച്ചു

Jul 10, 2025 06:03 AM

വികസനത്തിന് കൈകോർത്ത് ഇന്ത്യയും നമീബിയയും; യുപിഐ അടക്കം നാല് കരാറുകളിൽ ഒപ്പുവച്ചു

നമീബിയയുമായുള്ള സഹകരണം വർധിപ്പിക്കുന്നതിൽ ഇന്ത്യ എക്കാലവും പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി...

Read More >>
ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ കാണാതായി, രക്ഷാപ്രവർത്തനം ദുഷ്‌കരം

Jul 9, 2025 08:01 AM

ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ കാണാതായി, രക്ഷാപ്രവർത്തനം ദുഷ്‌കരം

ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ...

Read More >>
ദയാധനത്തിന് മറുപടിയില്ല; നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം, മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരും

Jul 9, 2025 07:16 AM

ദയാധനത്തിന് മറുപടിയില്ല; നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം, മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരും

യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടർന്ന് ആക്ഷൻ...

Read More >>
‘നിയമ വഴികളെല്ലാം അടഞ്ഞു....?' യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന്  നടപ്പാക്കും

Jul 8, 2025 05:40 PM

‘നിയമ വഴികളെല്ലാം അടഞ്ഞു....?' യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന് നടപ്പാക്കും

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന് ...

Read More >>
Top Stories










//Truevisionall