ന്യൂഡൽഹി: (truevisionnews.com) നിയന്ത്രണരേഖ മറികടന്ന് പാകിസ്താനിലേക്ക് കടന്ന നാഗ്പൂർ സ്വദേശിയെ ഇന്ത്യക്ക് കൈമാറി പാകിസ്താൻ. കാർഗിലിലെ ഹണ്ടർമാൻ ഗ്രാമത്തിൽ നിന്നാണ് ഇവർ അതിർത്തികടന്നത്. മെയ് 14നായിരുന്നു സംഭവം. മകനെ ഹോട്ടലിൽ ഉപേക്ഷിച്ചായിരുന്നു ഇവർ അതിർത്ത് കടന്നത്. അതിർത്തിയിൽവെച്ചായിരുന്നു സുനിതയെ പാകിസ്താൻ കസ്റ്റഡിയിലെടുത്തത്.
തുടർന്ന് ഇന്ന് പാകിസ്താൻ റേഞ്ചേഴ്സ് സുനിതയെ ബി.എസ്.എഫിന് കൈമാറുകയായിരുന്നു. സുനിതയെ കൊണ്ടു വരാനായി അമൃത്സറിലേക്ക് ഒരു ഓഫീസറുടേയും രണ്ട് കോൺസ്റ്റബിൾമാരുടേയും നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് നാഗ്പൂർ പൊലീസ് വ്യക്തമാക്കി. നാഗ്പൂരിലെത്തിച്ചതിന് ശേഷം ഇവരെ ചോദ്യം ചെയ്യും. ചാരപ്രവൃത്തിയിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
.gif)
പാകിസ്താൻ പൗരൻമാരുമായി സുനിത ബന്ധപ്പെട്ടിരുന്നുവെന്നത് വ്യക്തമായതായി. ഇതും സംബന്ധിച്ച് കൂടുതൽ പരിശോധകൾ ഉണ്ടാവുമെന്നും ജമ്മുകശ്മീർ പൊലീസും വ്യക്തമാക്കി. അതിർത്തി കടന്നെത്തുന്നവരെ കൈമാറുന്നത് പുതിയ സംഭവമല്ലെന്നും ഫ്ലാഗ് മീറ്റിങ്ങുകളിലൂടേയാണ് ഇത് യാഥാർഥ്യമാക്കി മാറ്റുകയെന്നും സൈന്യം അറിയിച്ചു. പാകിസ്താനിലേക്ക് പോകുമ്പോൾ യുവതി ഉപേക്ഷിച്ച കുട്ടി ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.
Pakistani authorities extradite woman India after leaving son hotel
