10 ലക്ഷം കെട്ടിവച്ചില്ലെങ്കിൽ പ്രസവമെടുക്കില്ലെന്ന് ഡോക്ടര്‍; ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു

10 ലക്ഷം കെട്ടിവച്ചില്ലെങ്കിൽ പ്രസവമെടുക്കില്ലെന്ന് ഡോക്ടര്‍; ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു
Apr 20, 2025 04:21 PM | By Susmitha Surendran

പൂനെ: (truevisionnews.com) പത്തു ലക്ഷം രൂപ കെട്ടിവയ്ക്കാതെ പ്രസവമെടുക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു. തനിഷ് ഭിസേ എന്ന യുവതിയാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഡോ. സുഷ്റുത്ത് ഖൈസിസിനെതിരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പൂനെയിലെ ദീനാനാഥ് മംഗേഷ്കർ ആശുപത്രിയിലായിരുന്നു സംഭവം. യുവതിയെ അഡ്മിറ്റ് ചെയ്യണമെങ്കിൽ പത്ത് ലക്ഷം രൂപ മുൻകൂറായി കെട്ടിവയ്ക്കണമെന്നായിരുന്നു ഗൈനക്കോളജിസ്റ്റ് ആവശ്യപ്പെട്ടത്. കൃത്യസമയത്ത് ചികിത്സ ലഭിക്കുന്നതിലുണ്ടായ പിഴവ് മൂലം യുവതി ഗുരുതരാവസ്ഥയിലാവുകയും മരണപ്പെടുകയുമായിരുന്നു.

അഞ്ച് മണിക്കൂറിലേറെ വൈകിയാണ് യുവതിക്ക് വൈദ്യ സഹായം നൽകാൻ സാധിച്ചത്. ഇത് യുവതിയെ മറ്റൊരു ഹോസ്പിറ്റലിൽ എത്തിച്ച ശേഷമായിരുന്നു.

ഇരട്ട പെൺകുട്ടികൾക്ക് യുവതി ജന്മം നൽകിയതെങ്കിലും അമിത രക്തസ്രാവത്തെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. പണം അടയ്ക്കാൻ സാധിക്കാതെ വന്നതോടെയാണ് ബന്ധുക്കൾ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത്. എങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

യുവതി പ്രസവിച്ച സസൂൻ ആശുപത്രിയാണ് സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയത്. ചികിത്സ നല്‍കാന്‍ വൈകി എന്നതാണ് മരണകാരണമായി പറഞ്ഞിരിക്കുന്നത്.

#Doctor #won't #allow #delivery #unless #Rs10 #lakhs #deposited #Pregnant #woman #dies #without #treatment

Next TV

Related Stories
77 കാരനെ ക്രൂരമായി മർദ്ദിച്ച് ആശുപത്രി വരാന്തയിലൂടെ വലിച്ചിഴച്ച് ഡോക്ടർ

Apr 20, 2025 04:00 PM

77 കാരനെ ക്രൂരമായി മർദ്ദിച്ച് ആശുപത്രി വരാന്തയിലൂടെ വലിച്ചിഴച്ച് ഡോക്ടർ

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും നടപടിയുണ്ടാകുമെന്നും ആശുപത്രി അധികൃതർ...

Read More >>
നിശ്ചയ ദിവസം ആൺസുഹൃത്തിനെ കെട്ടിപ്പിടിച്ച് പെൺകുട്ടി, ബന്ധം ഉപേക്ഷിക്കണമെന്ന ആവശ്യം എതിർത്തു; വരൻ ജീവനൊടുക്കി

Apr 20, 2025 03:56 PM

നിശ്ചയ ദിവസം ആൺസുഹൃത്തിനെ കെട്ടിപ്പിടിച്ച് പെൺകുട്ടി, ബന്ധം ഉപേക്ഷിക്കണമെന്ന ആവശ്യം എതിർത്തു; വരൻ ജീവനൊടുക്കി

വിവാഹ നിശ്ചയം നടന്ന ദിവസം മോഹിനി തന്‍റെ ആണ്‍സുഹൃത്തായ സുരേഷ് പാണ്ഡെ എന്ന യുവാവിനെ ആലിംഗനം ചെയ്ത് നില്‍ക്കുന്നത് ഹരേറാം...

Read More >>
16കാരൻ വടിവാൾ വീശി ആക്രമണം നടത്തി; ബസിന്റെ ചില്ലുകൾ തകർത്തു

Apr 20, 2025 03:10 PM

16കാരൻ വടിവാൾ വീശി ആക്രമണം നടത്തി; ബസിന്റെ ചില്ലുകൾ തകർത്തു

തന്റെ അമ്മാവൻ വഴക്ക് പറഞ്ഞതാണ് പ്രകോപന കാരണമെന്ന് പൊലീസ്...

Read More >>
കനത്ത മഴയും മണ്ണിടിച്ചിലും; റമ്പാൻ ജില്ലയിൽ മൂന്ന് മരണം, വീടുകളും വാഹനങ്ങളും മണ്ണിനടിയിൽ

Apr 20, 2025 02:42 PM

കനത്ത മഴയും മണ്ണിടിച്ചിലും; റമ്പാൻ ജില്ലയിൽ മൂന്ന് മരണം, വീടുകളും വാഹനങ്ങളും മണ്ണിനടിയിൽ

സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതാണ് ഇപ്പോൾ മുൻഗണനയെന്നും അധികൃതർ...

Read More >>
മൃതദേഹത്തിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ച് ആശുപത്രി ജീവനക്കാരൻ; ദൃശ്യങ്ങൾ പുറത്ത്

Apr 20, 2025 01:24 PM

മൃതദേഹത്തിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ച് ആശുപത്രി ജീവനക്കാരൻ; ദൃശ്യങ്ങൾ പുറത്ത്

വനിത പൊലീസ് ഉദ്യോഗസ്ഥരെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റുന്നതിന് മുമ്പ് പരിശോധന നടത്തി....

Read More >>
'ഭാര്യ നാല് ആൺ സുഹൃത്തുക്കൾക്കൊപ്പം തന്നെ കൊല്ലാൻ പദ്ധതിയിടുന്നു'; പൊലീസിന് പരാതി നൽകി ഭർത്താവ്

Apr 20, 2025 01:08 PM

'ഭാര്യ നാല് ആൺ സുഹൃത്തുക്കൾക്കൊപ്പം തന്നെ കൊല്ലാൻ പദ്ധതിയിടുന്നു'; പൊലീസിന് പരാതി നൽകി ഭർത്താവ്

ഭാര്യയായ റിതാൻഷി ശർമ്മയ്ക്കെതിരെ മോശം പെരുമാറ്റം, ശാരീരിക പീഡനം, വധിക്കാൻ പദ്ധതിയിട്ടു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി...

Read More >>
Top Stories