(truevisionnews.com) പാഠ്യപദ്ധതി പരിഷ്കരണം പൂർത്തിയാകുന്നുവെന്ന് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും സംസ്ഥാനതല വിതരണ ഉദ്ഘാടനവും ഈ മാസം 23 ന് മുഖ്യമന്ത്രി നിർവഹിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

പത്താം ക്ലാസിലെ പുതുക്കിയ പാഠപുസ്തകങ്ങൾ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ വിദ്യാലയങ്ങളിൽ എത്തിച്ച് ഇതിനകം കുട്ടികൾക്ക് വിതരണം ചെയ്തു. ബാക്കി ക്ലാസുകളിലെ മുഴുവൻ പാഠപുസ്തകങ്ങളുടെയും വിതരണ ഉദ്ഘാടനമാണ് 23ന് നടക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർച്ചു.
പരിഷ്‌കരിച്ച പുസ്തകങ്ങളെല്ലാം തന്നെ സമയബന്ധിതമായി വിദ്യാർഥികൾക്ക് നൽകാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വിശിവൻകുട്ടി പറഞ്ഞു. 3 കോടി 8 ലക്ഷം പുസ്തകങ്ങൾ ആണ് വിതരണം ചെയ്യാൻ കഴിഞ്ഞതെന്നും മെയ് 10 ഓടെ മുഴുവൻ പുസ്തകങ്ങളും സ്‌കൂളുകളിൽ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പുതുക്കിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും കൃത്യമായിട്ട് തന്നെ കുട്ടികളെ പഠിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
#VSivankutty #announced #curriculum #reform #complete.
