മദ്യപാനം, അച്ഛനെ ഇറക്കിവിട്ടു; കത്തിയതോ കത്തിച്ചതോ?; വീടിന് തീപിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത

മദ്യപാനം, അച്ഛനെ ഇറക്കിവിട്ടു; കത്തിയതോ കത്തിച്ചതോ?; വീടിന് തീപിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത
Apr 20, 2025 12:58 PM | By Susmitha Surendran

കോന്നി (പത്തനംതിട്ട): (truevisionnews.com) വീടിന് തീപിടിച്ച് യുവാവ് വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. പ്രമാടം പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ ഇളകൊള്ളൂര്‍ ലക്ഷംവീട് നഗറില്‍ സോമന്റെയും വനജയുടെയും മകന്‍ മനോജി(45)ന്റെ മരണം സംബന്ധിച്ചാണ് ദുരൂഹതയേറുന്നത്.

വീടിന് എങ്ങനെയാണ് തീപിടിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടിച്ചതെന്നാണ് മനോജിന്റെ അമ്മ വനജയുടെ മൊഴി. എന്നാല്‍, മനോജ് തന്നെ വീടിന് തീവെച്ചതാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.

ശനിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് വീടിന് തീപിടിച്ചത്. വീട്ടിലുണ്ടായിരുന്ന വനജ ഓടിരക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ഓടിട്ടവീട് പൂര്‍ണമായും കത്തിയമര്‍ന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയില്‍ കത്തിക്കരിഞ്ഞനിലയില്‍ മനോജിന്റെ മൃതദേഹം കണ്ടെത്തിയത്.

സോമനും ഭാര്യ വനജയും മകന്‍ മനോജുമാണ് വീട്ടില്‍ താമസം. മനോജ് ശബരിമലയിലെ ഹോട്ടല്‍ ജീവനക്കാരനാണ്. ജോലിസ്ഥലത്തുനിന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ വീട്ടിലെത്തിയത്. വൈകിട്ട് കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് മദ്യപിച്ചതായും പിന്നീട് വഴക്കുണ്ടായതായും അയല്‍ക്കാര്‍ പറയുന്നുണ്ട്. വഴക്കിനുപിന്നാലെ രാത്രി ഏഴുമണിയോടെ അച്ഛന്‍ സോമനെ മനോജ് വീട്ടില്‍നിന്ന് ഇറക്കിവിട്ടിരുന്നു.

വീട്ടില്‍നിന്ന് മകന്‍ ഇറക്കിവിട്ടതിന് പിന്നാലെ സോമന്‍ ബന്ധുവീട്ടിലേക്ക് പോയെന്നാണ് വിവരം. പിന്നീട് വീടിന് തീപിടിച്ചവിവരമറിഞ്ഞാണ് സോമന്‍ തിരികെയെത്തിയതെന്നും പറയുന്നു. സോമനില്‍നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്.

ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം വീടിന് തീപിടിച്ചെന്നാണ് വനജയുടെ മൊഴി. എന്നാല്‍, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പും ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം വീട്ടില്‍ ചെറിയ തീപ്പിടിത്തമുണ്ടായിരുന്നു. അതേസമയം, ഇതുസംബന്ധിച്ച് വിശദമായ പരിശോധന നടത്താന്‍ ഫൊറന്‍സിക് വിദഗ്ധരും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലെ ഉദ്യോഗസ്ഥരും ഞായറാഴ്ച സ്ഥലത്തെത്തും.

വനജയുടെ സഹോദരന്‍ പ്രസാദിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. പ്രസാദിന്റെ ഭാര്യ 25 വര്‍ഷം മുമ്പ് കുടുംബകലഹത്തെ തുടര്‍ന്ന് വീട്ടില്‍വെച്ച് തീകൊളുത്തുകയും പിന്നാലെ കിണറ്റില്‍ചാടി മരിക്കുകയുമായിരുന്നു.

അഞ്ചുവര്‍ഷം മുമ്പ് പ്രസാദിനെ വീടിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. അതേസമയം, സോമനും വനജയും മനോജും മദ്യപിച്ച് വഴക്കിടുന്നത് പതിവാണെന്നാണ് അയല്‍ക്കാര്‍ പറയുന്നത്.




#mystery #surrounding #death #youngman #house #fire #continues.

Next TV

Related Stories
എം.ആർ. അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി മെഡലിന് ശിപാർശ നൽകി ഡി.ജി.പി

Apr 20, 2025 04:33 PM

എം.ആർ. അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി മെഡലിന് ശിപാർശ നൽകി ഡി.ജി.പി

അതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം വേഗത്തിലാക്കി അജിത് കുമാറിന് ക്ലീൻ ചിറ്റ്...

Read More >>
കൂടിക്കിടന്ന മണ്ണ് നീക്കം ചെയ്യുന്നതിനിടെ അപകടം; മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട് ഒരാൾ മരിച്ചു

Apr 20, 2025 04:07 PM

കൂടിക്കിടന്ന മണ്ണ് നീക്കം ചെയ്യുന്നതിനിടെ അപകടം; മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട് ഒരാൾ മരിച്ചു

പന്തളം പൊലീസും ചെങ്ങന്നൂര്‍, അടൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്ന് ഫയര്‍ ഫോഴ്‌സും...

Read More >>
'ഭീഷണിപ്പെടുത്തി ആറ് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു'; കനറാ ബാങ്ക് കൺകറന്‍റ് ഓഡിറ്റർ പിടിയിൽ

Apr 20, 2025 03:38 PM

'ഭീഷണിപ്പെടുത്തി ആറ് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു'; കനറാ ബാങ്ക് കൺകറന്‍റ് ഓഡിറ്റർ പിടിയിൽ

കേരളത്തില്‍ വിവിധ ഇടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ആളാണ് പരാതിക്കാരന്‍...

Read More >>
ഇടിമിന്നലിൽ വീടിന് കേടുപാട്; വീട്ടുപകരണങ്ങൾ കത്തിനശിച്ചു

Apr 20, 2025 03:07 PM

ഇടിമിന്നലിൽ വീടിന് കേടുപാട്; വീട്ടുപകരണങ്ങൾ കത്തിനശിച്ചു

തച്ചങ്ങാട് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് വിഷുവിന്റെ ഭാഗമായി പോയതായിരുന്നു....

Read More >>
ഷൈനിനും ശ്രീനാഥ് ഭാസിക്കും കുരുക്ക് മുറുകുന്നു; ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഇരുവരെയും ഉടൻ ചോദ്യം ചെയ്യും

Apr 20, 2025 02:49 PM

ഷൈനിനും ശ്രീനാഥ് ഭാസിക്കും കുരുക്ക് മുറുകുന്നു; ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഇരുവരെയും ഉടൻ ചോദ്യം ചെയ്യും

വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് യുവതി എറണാകുളത്ത് വിതരണം...

Read More >>
Top Stories