യാത്രയയപ്പ് ചടങ്ങിൽ വികാരാധീനനായി മറുപടി പ്രസംഗം; തൊട്ടുപിന്നാലെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു

യാത്രയയപ്പ് ചടങ്ങിൽ വികാരാധീനനായി മറുപടി പ്രസംഗം; തൊട്ടുപിന്നാലെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു
Jun 1, 2025 09:00 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) സ്കൂളിൽനിന്നു വിരമിക്കുന്നതിൽ നടത്തിയ യാത്രയയപ്പു ചടങ്ങിൽ മറുപടിപ്രസംഗം നടത്തിയശേഷം അധ്യാപകൻ വേദിയിൽ കുഴഞ്ഞുവീണു മരിച്ചു. ഭരതന്നൂർ ഗവ. എച്ച്എസ്എസ് ഹിന്ദി അധ്യാപകൻ കോരാണി ചെമ്പകമംഗലം ആലപ്പുറംകുന്ന് പൊയ്കയിൽവിളവീട്ടിൽ എസ്. പ്രഫുലൻ (56) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 11.30-നാണ് സംഭവം. സ്കൂളിൽനിന്നു വിരമിക്കുന്ന പ്രഫുലനും ഇവിടെനിന്നു മറ്റ്‌ സ്കൂളുകളിലേക്കു സ്ഥലംമാറ്റം ലഭിച്ച എട്ട് അധ്യാപകർക്കുംവേണ്ടി യാത്രയയപ്പു ചടങ്ങ് സംഘടിപ്പിച്ചിരുന്നു.

പ്രഫുലൻ യാത്രയയപ്പു സ്വീകരണത്തിനുശേഷം സഹപ്രവർത്തകരോടു മറുപടിപ്രസംഗം നടത്തി മടങ്ങിയെത്തി കസേരയിൽ ഇരുന്നു. തുടർന്ന് മറ്റൊരധ്യാപകൻ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ നിശ്ചലമായിരിക്കുന്ന ഇദ്ദേഹത്തെക്കണ്ട് സഹപ്രവർത്തകർ അടുത്തെത്തി കുലുക്കിവിളിക്കുമ്പോഴാണ് അബോധാവസ്ഥയിലാണെന്നു മനസ്സിലാക്കിയത്.

ഉടൻതന്നെ പാങ്ങോടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഭരതന്നൂർ സ്കൂളിൽ പൊതുദർശനത്തിനുവെച്ചശേഷം നാലുമണിയോടെ ചെമ്പകമംഗലത്തെ വീട്ടിലേക്കു കൊണ്ടുപോയി.

സംസ്കാരം ഞായറാഴ്ച രാവിലെ 10.30-ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. സിന്ധു (ആനച്ചൽ ഗവ. യുപിഎസ് അധ്യാപിക). വിൽപ്പാട്ട്, കഥാപ്രസംഗം തുടങ്ങിയ കലകളിലൊക്കെ സജീവ സാന്നിധ്യമായിരുന്ന പ്രഫുലൻ മറുപടിപ്രസംഗത്തിൽ നാലുവരി കവിതകൂടി പാടിയാണ് വേദി ഒഴിഞ്ഞത്. തൊട്ടുമുന്നിൽ യാത്രയയപ്പ്‌ സമ്മേളനത്തിൽ വികാരാധീനനായി സംസാരിച്ച സഹപ്രവർത്തകന്റെ വിയോഗം ഇപ്പോഴും കൂടെയുള്ളവർക്ക് ഉൾക്കൊള്ളാനായിട്ടില്ല.


Teacher collapses stage dies delivering farewell speech

Next TV

Related Stories
കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 : കോട്ടയത്തിനെതിരെ കൊല്ലത്തിന് അഞ്ച് വിക്കറ്റ് വിജയം

Jun 1, 2025 09:27 AM

കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 : കോട്ടയത്തിനെതിരെ കൊല്ലത്തിന് അഞ്ച് വിക്കറ്റ് വിജയം

കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കോട്ടയത്തെ തോല്പിച്ച്...

Read More >>
തിരച്ചിൽ ഊർജിതം; വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിക്കായി ഹെലികോപ്റ്റർ സേവനം ആവശ്യപ്പെട്ടു

May 31, 2025 09:19 AM

തിരച്ചിൽ ഊർജിതം; വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിക്കായി ഹെലികോപ്റ്റർ സേവനം ആവശ്യപ്പെട്ടു

വിഴിഞ്ഞത്ത് ​മ​ത്സ്യ​ബ​ന്ധ​ന​ വള്ളം ​മ​റി​ഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ...

Read More >>
കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കാരണം മേഘരേഖയും കൂമ്പാര മേഘങ്ങളും

May 31, 2025 08:27 AM

കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കാരണം മേഘരേഖയും കൂമ്പാര മേഘങ്ങളും

സം​സ്ഥാ​ന​ത്ത് ദു​രി​തം വി​ത​ക്കാ​ൻ കാ​ല​വ​ർ​ഷ​ത്തി​ന് ‘ഇ​ന്ധ​ന’​മാ​യ​ത് മേ​ഘ​രേ​ഖ​യും കൂ​മ്പാ​ര​മേ​ഘ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വു​മെ​ന്ന്...

Read More >>
ദളിത് സ്ത്രീയെ വ്യാജമോഷണ കേസിൽ കുടുക്കിയ സംഭവം; പേരൂർക്കട എസ് എച്ച് ഓയെ കോഴിക്കോടേക്ക് സ്ഥലം മാറ്റി

May 31, 2025 06:26 AM

ദളിത് സ്ത്രീയെ വ്യാജമോഷണ കേസിൽ കുടുക്കിയ സംഭവം; പേരൂർക്കട എസ് എച്ച് ഓയെ കോഴിക്കോടേക്ക് സ്ഥലം മാറ്റി

തിരുവനന്തപുരത്ത് ദളിത് യുവതിയെ വ്യാജകേസില്‍ കുടുക്കി- പേരൂർക്കട എസ് എച്ച് ഓയെ സ്ഥലം...

Read More >>
Top Stories