മദ്യപാനവും ലഹരിക്കച്ചവടവും തടഞ്ഞു; ബിജെപി നേതാവിനെ തടി കഷ്ണം കൊണ്ട് തല്ലി യുവാവ്

മദ്യപാനവും ലഹരിക്കച്ചവടവും തടഞ്ഞു;  ബിജെപി നേതാവിനെ തടി കഷ്ണം കൊണ്ട് തല്ലി യുവാവ്
Apr 19, 2025 10:37 AM | By Susmitha Surendran

പത്തനംതിട്ട : (truevisionnews.com)  പത്തനംതിട്ട കലഞ്ഞൂർ വട്ടമലയിൽ മദ്യപാനവും ലഹരിക്കച്ചവടവും തടഞ്ഞതിന് ബി ജെ പി പ്രാദേശിക നേതാവിന് മർദ്ദനമേറ്റു. ബിജെപി കൂടൽ മേഖലാ കമ്മിറ്റി ജനറൽ സെക്രട്ടറി വട്ടമല ശശിക്കാണ് മർദ്ദനമേറ്റത്.

പ്രതി സനീഷിനെ കൂടൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് ലഹരിവസ്തുക്കളുടെ വിൽപ്പന വട്ടമല ശശി തടഞ്ഞിരുന്നു. 

തുടർന്ന് തടിക്കഷ്ണം ഉപയോഗിച്ചാണ് പ്രതി സനീഷ് വട്ടമല ശശിയെ മർദ്ദിച്ചത്. പരിക്കേറ്റ വട്ടമല ശശി കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.



#Youth #beats #BJP #leader #piece #wood #stop #drinking #drug #trafficking

Next TV

Related Stories
Top Stories










Entertainment News