ഡ്രൈവര്‍ ഇല്ലാതെ പിന്നോട്ട് ഓടി കെഎസ്ആര്‍ടിസി ബസ്; മറ്റൊരു ബസിലിടിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

ഡ്രൈവര്‍ ഇല്ലാതെ പിന്നോട്ട് ഓടി കെഎസ്ആര്‍ടിസി ബസ്; മറ്റൊരു ബസിലിടിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്
Apr 19, 2025 07:28 AM | By Anjali M T

തിരുവനന്തപുരം: (www.truevisionnews.comഡ്രൈവര്‍ ഇല്ലാതെ പിന്നോട്ട് ഓടി കെഎസ്ആര്‍ടിസി ബസ്. കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാത്രിയാണ് സംഭവം. നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ് പിന്നോട്ടേക്ക് നീങ്ങുകയായിരുന്നു.

ബസ് മറ്റൊരു ബസിലിടിച്ചാണ് അപകടം ഉണ്ടായത്. മൂന്ന് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആംബുലന്‍സ് എത്തിച്ച് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. പൂവാറിലേക്ക് പോകാനുള്ള കെഎസ്ആര്‍ടിസി ബസിലാണ് ഡ്രൈവറില്ലാതെ പിന്നോട്ട് ഓടിയ ബസ് ഇടിച്ചത്.



#KSRTC #bus #runs #backwards#driver#hits #three-injured

Next TV

Related Stories
Top Stories










Entertainment News