താമരശ്ശേരിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസ് എഴുതിയ പരീക്ഷയില്‍ എ പ്ലസ്

താമരശ്ശേരിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസ് എഴുതിയ പരീക്ഷയില്‍ എ പ്ലസ്
May 9, 2025 09:22 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  താമരശ്ശേരിയില്‍ സഹപാഠികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന് എഴുതിയ പരീക്ഷയില്‍ എ പ്ലസ്. ഐടി പരീക്ഷയിലാണ് ഷഹബാസിന് എ പ്ലസ് ലഭിച്ചത്. ഒരേയൊരു പരീക്ഷയാണ് ഷഹബാസ് എഴുതിയത്. ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്എസ്എൽസി പരീക്ഷാഫലം തടഞ്ഞുവെച്ചിരുന്നു.

ജുവനൈൽ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ വെച്ചായിരുന്നു വിദ്യാർഥികൾ പരീക്ഷയെഴുതിയത്. കുറ്റാരോപിതരായ വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കാൻ അനുവദിക്കില്ലെന്ന് ആരോപിച്ച് കെഎസ്‌യുവും എംഎസ്എഫും രംഗത്ത് വന്നിരുന്നു. പിന്നീട് വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റുകയും വെള്ളിമാടിക്കുന്നിലെ ജുവനൈൽ ഹോമിൽ പരീക്ഷയ്ക്കുള്ള സജ്ജീകരണം ഒരുക്കുകയുമായിരുന്നു.

ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്‌നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസ് കൊല്ലപ്പെട്ടത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റില്‍ എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഡാന്‍സ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നില്‍ക്കുകയും ചെയ്തു.

തുടര്‍ന്ന് താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തു. അധ്യാപകര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിന്‍റെ തുടർച്ചയായി ഉണ്ടായ സംഘർഷത്തിലാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷഹബാസിന്‍റെ മരണം. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.





MuhammedShahabas who killed Thamarassery got A+ exam he wrote.

Next TV

Related Stories
കോഴിക്കോട് കൂറ്റന്‍ മരം കടപുഴകി വീണു; കോണ്‍ക്രീറ്റ് ജോലി ചെയ്തിരുന്ന നാല് തൊഴിലാളികൾക്ക് അത്ഭുത രക്ഷ

May 9, 2025 10:23 PM

കോഴിക്കോട് കൂറ്റന്‍ മരം കടപുഴകി വീണു; കോണ്‍ക്രീറ്റ് ജോലി ചെയ്തിരുന്ന നാല് തൊഴിലാളികൾക്ക് അത്ഭുത രക്ഷ

നിന്ന നിൽപ്പിൽ ഭീമൻ മരം കടപുഴകി വീണു, കോഴിക്കോട് കോണ്‍ക്രീറ്റ് ജോലി ചെയ്തിരുന്ന 4 തൊഴിലാളികൾക്ക് അത്ഭുത...

Read More >>
യുവതിയുടെ ഫോട്ടോ വച്ച് ഇന്‍സ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട്, പിന്നലെ സുഹൃത്തുക്കൾക്ക് അശ്ലീല സന്ദേശം; കോഴിക്കോട് യുവാവ് പിടിയിൽ

May 9, 2025 08:07 PM

യുവതിയുടെ ഫോട്ടോ വച്ച് ഇന്‍സ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട്, പിന്നലെ സുഹൃത്തുക്കൾക്ക് അശ്ലീല സന്ദേശം; കോഴിക്കോട് യുവാവ് പിടിയിൽ

കോഴിക്കോട് സമൂഹ മാധ്യമത്തില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് അശ്ലീല സന്ദേശം അയച്ച യുവാവ് അറസ്റ്റില്‍....

Read More >>
സ്വർണ്ണം പൂശിയ വള; പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ നാദാപുരത്തെ കോൺഗ്രസ് നേതാവിനെ ജയിലിലടച്ചു

May 9, 2025 03:42 PM

സ്വർണ്ണം പൂശിയ വള; പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ നാദാപുരത്തെ കോൺഗ്രസ് നേതാവിനെ ജയിലിലടച്ചു

പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ നാദാപുരത്തെ കോൺഗ്രസ് നേതാവിനെ...

Read More >>
തൊഴിൽ നൈപുണ്യ പദ്ധതി: പുതിയ ആശയവുമായി ഫിൻസ്കോം ലേണിംഗ് സൊലൂഷൻ

May 9, 2025 11:58 AM

തൊഴിൽ നൈപുണ്യ പദ്ധതി: പുതിയ ആശയവുമായി ഫിൻസ്കോം ലേണിംഗ് സൊലൂഷൻ

തൊഴിൽ നൈപുണ്യ പദ്ധതിയുമായി ഫിൻസ്കോം ലേണിംഗ്...

Read More >>
Top Stories










Entertainment News