പത്തനംതിട്ട: (truevisionnews.com) തിരുവല്ലയിൽ യുവാവ് കുത്തേറ്റു മരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ സ്വദേശി മനോജ് (34) ആണ് മരിച്ചത്. സംഭവത്തിൽ ബന്ധുവും അയൽവാസിയുമായ രാജനെ പൊലീസ് പിടികൂടി. ഇയാൾക്കും പരിക്കേറ്റു.

രാജനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ലൈഫ് പദ്ധതിയിൽ അനുവദിച്ച പണം മനോജിൻ്റെ മകൻ കൈക്കലാക്കിയത്തിലുള്ള മുൻവിരോധമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രി 11.15 ആയിരുന്നു സംഭവം.
#Youth #stabbed #death #Thiruvalla #receiving #LIFE #project #money
