ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ഏറ്റുമുട്ടലും കൊലവിളിയും, മൂന്ന് പേ‍ർ പിടിയിൽ

ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ഏറ്റുമുട്ടലും കൊലവിളിയും, മൂന്ന് പേ‍ർ പിടിയിൽ
Apr 14, 2025 06:35 AM | By Susmitha Surendran

കൊച്ചി: (truevisionnews.com)  ആലുവ സ്വകാര്യ ബസ് സ്റ്റാൻറിൽ ബസ് ജീവനക്കാരുടെ ഏറ്റുമുട്ടലും കൊലവിളിയും. യാത്രാ സമയത്തെ തുടർന്നുളള തർക്കമാണ് കയ്യാങ്കളിയിലേക്ക് നീണ്ടത്. സംഘർഷത്തിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇതിനിടെ മറ്റൊരു കേസിൽ ബസ് ജീവനക്കാരെ ആക്രമിച്ച സഹോദരങ്ങളെ എടത്തല പോലീസ് പിടികൂടുകയും ചെയ്തു. ആലുവ സ്വകാര്യ ബസ് സ്റ്റാന്റിൽ ഇന്നലെ ഉച്ചയോടെയാണ് ബസ് ജീവനക്കാർ തമ്മിൽ സംഘർഷമുണ്ടായത്.

അടിയേറ്റു വീണയാളെ രക്ഷിക്കാൻ ചെന്നവരോടും ഇവർ വെല്ലുവിളിയുയർത്തി. മർദ്ദനമേറ്റയാൾ മരിച്ചു പോയാൽ കുറ്റം താൻ ഏറ്റെടുത്തോളാമെന്നായിരുന്നു ഒരാളുടെ ആക്രോശം. ബസ് ഡ്രൈവർ ടോണിയെയാണ് മറ്റു ബസുകളിൽ നിന്നെത്തിയ മൂന്ന് ജീവനക്കാർ ചേർന്ന് മർദ്ദിച്ചത്. സമയക്രമത്തെ ചൊല്ലിയുളള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

അവധിക്കാലമായതോടെ യാത്രക്കാർ കുറഞ്ഞ‌താണ് ബസ് ജീവനക്കാരുടെ തർക്കങ്ങൾക്ക് പിന്നെലെന്നാണ് പൊലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇതിനിടെ പൂക്കാട്ടുപടിയിൽ കഴിഞ്ഞ ദിവസം ബസ് ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ സഹോദരങ്ങളായ പ്രതികൾ പിടിയിലായി. കഴിവേലിപ്പടി സ്വദേശികളായ അയൂബ്, അൽത്താഫ് എന്നിവരെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്.

#Bus #staff #clash #shouts #murder #aluva #private #bus #stand.

Next TV

Related Stories
വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും

Jul 31, 2025 11:30 AM

വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും

വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ ഇൻക്വിസ്റ് നടപടികൾ പൂർത്തിയായി, മൃതദേഹം പോസ്റ്റുമോർട്ടത്തിനായി...

Read More >>
'അവധി മാസം മാറ്റണം; ജൂൺ ജൂലൈ മാസം കേരളത്തില്‍ മഴക്കാലം', മധ്യവേനലവധിയിൽ ചര്‍ച്ചയാകാമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Jul 31, 2025 10:46 AM

'അവധി മാസം മാറ്റണം; ജൂൺ ജൂലൈ മാസം കേരളത്തില്‍ മഴക്കാലം', മധ്യവേനലവധിയിൽ ചര്‍ച്ചയാകാമെന്ന് മന്ത്രി വി ശിവന്‍കുട്ടി

മധ്യവേനലവധി മാറ്റുന്നതില്‍ ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി...

Read More >>
കണ്ണൂരിൽ വീടിന്റെ അടുക്കളയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

Jul 31, 2025 10:26 AM

കണ്ണൂരിൽ വീടിന്റെ അടുക്കളയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

കണ്ണൂരിൽ വീടിന്റെ അടുക്കളയില്‍ മൂര്‍ഖന്‍...

Read More >>
തൊട്ടിൽപ്പാലം ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച കേസ് ; നാദാപുരം വാണിമേൽ സ്വദേശി അറസ്റ്റിൽ

Jul 31, 2025 10:15 AM

തൊട്ടിൽപ്പാലം ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച കേസ് ; നാദാപുരം വാണിമേൽ സ്വദേശി അറസ്റ്റിൽ

തൊട്ടിൽപ്പാലം ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച കേസ് , വാണിമേൽ സ്വദേശി...

Read More >>
Top Stories

//Truevisionall