ഉത്സവം കൂടാൻ ബന്ധു വീട്ടിലെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഉത്സവം കൂടാൻ ബന്ധു വീട്ടിലെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Apr 13, 2025 05:11 PM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com)  ഉത്സവം കൂടാൻ ബന്ധു വീട്ടിലെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാഴി സ്വദേശി അരുൺ രാജ് (41) ആണ് മരിച്ചത്. ബന്ധു അടൂർ മണക്കാല സ്വദേശി ചന്ദ്രൻ ആചാരിയുടെ വീട്ടുമുറ്റത്തെ കിണറ്റിൽ ആയിരുന്നു മൃതദേഹം കണ്ടത്.

അരുൺ രാജിനെ രണ്ടുദിവസമായി കാണാനില്ലായിരുന്നു. പരിസരപ്രദേശങ്ങളും ബന്ധു വീടുകളിലും അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. തുടർന്ന് ഫയർ ഫോഴ്സ് നടത്തിയ തെരച്ചിലിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വെള്ളിയാഴ്ച ഉത്സവം കണ്ട ശേഷം രാത്രി 12 മണിയോടെ കിടന്നുറങ്ങിയ അരുൺ രാജിനെ പുലർച്ചയാണ് കാണാതായത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അടൂർ ഫയർ സ്റ്റേഷനിൽ നിന്നും സീനിയർ റെസ്ക്യൂ ഓഫീസർ അജിഖാൻ യൂസുഫിന്റെ ടീമിൽ അരുൺജിത്, രഞ്ജിത്, പ്രശോബ്, സജാദ്, വേണു എന്നിവർ പങ്കെടുത്തു.


#young #man #who #come #his #relative's #house #celebrate #festival #found #dead #well.

Next TV

Related Stories
Top Stories










Entertainment News