ബാഗിനകത്ത് ഒളിപ്പിച്ചുവെച്ചു, അമ്പിളി ആത്മഹത്യ ചെയ്തത് സഹപാഠികളുടെയും ഹോസ്റ്റൽ വാർഡന്റെയും മാനസിക പീഡനത്തെ തുടർന്നെന്ന് കുടുംബം

ബാഗിനകത്ത് ഒളിപ്പിച്ചുവെച്ചു, അമ്പിളി ആത്മഹത്യ ചെയ്തത് സഹപാഠികളുടെയും ഹോസ്റ്റൽ വാർഡന്റെയും മാനസിക പീഡനത്തെ തുടർന്നെന്ന് കുടുംബം
Apr 12, 2025 11:23 PM | By Athira V

( www.truevisionnews.com) കളമശ്ശേരി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി കാസർകോഡ് ഉദിനൂർ സ്വദേശി പി.പി അമ്പിളി ആത്മഹത്യ ചെയ്തത് മാനസിക പീഡനത്തെ തുടർന്നെന്ന് കുടുംബം. സഹപാഠികളും ഹോസ്റ്റൽ വാർഡനും മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. 

കാസർഗോഡ് ഉദിനൂർ തടിയൻകൊവ്വലിലെ പി.പി.അമ്പിളിയെ ഈ മാസം 5 നാണ് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 11 മണിയോടെ സഹപാഠികൾ മുറിയിൽ മൃതദേഹം കണ്ടെത്തിയെന്ന വിവരമാണ് കുടുംബത്തിന് ലഭിച്ചത്. എന്നാൽ പുലർച്ചെ 2.12 വരെ അമ്പിളിയുടെ ഫോൺ ഉപയോഗത്തിലുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.

ഹോസ്റ്റൽ മുറിയിലെ സാധനങ്ങൾ അമ്പിളിയുടെ ബാഗിനകത്ത് ഒളിപ്പിച്ചുവെച്ച് കാണാതായതായി പരാതി നൽകി, ഒറ്റപ്പെടുത്തി മാനസികമായി പീഡിപ്പിച്ചു, പഠനം തടസ്സപ്പെടുത്തി തുടങ്ങിയവയാണ് കുടുംബം പറയുന്നു. കോളേജ് പ്രൊഫസർ കൂടിയായ ഹോസ്റ്റൽ വാർഡൻ സഹപാഠികളുടെ ക്രൂരതയ്ക്ക് കൂട്ടുനിന്നതായും കുടുംബം ആരോപിക്കുന്നു.

അമ്പിളി മനോരോഗിയായിരുന്നു എന്ന് വരുത്തി തീർക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും അമ്പിളിയുടെ മാതാവ് പി.പി.ഗീത മുഖ്യമന്ത്രിക്ക് നൽകിയ പരാതി ആവശ്യപ്പെട്ടു

#kalamassery #medical #college #student #ambili #suicide #case

Next TV

Related Stories
'ഞാനൊരു മന്ത്രിയാണ്...കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ പിഴവുണ്ട് ' ; മാധ്യമങ്ങളുടെ ചോദ്യത്തിനുത്തരം 'ആനയൂട്ടും' പരിഹാസവുമായി ജോര്‍ജ് കുര്യന്‍

Jul 31, 2025 11:57 AM

'ഞാനൊരു മന്ത്രിയാണ്...കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ പിഴവുണ്ട് ' ; മാധ്യമങ്ങളുടെ ചോദ്യത്തിനുത്തരം 'ആനയൂട്ടും' പരിഹാസവുമായി ജോര്‍ജ് കുര്യന്‍

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ഉത്തരമില്ലാതെ ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോര്‍ജ്...

Read More >>
വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും

Jul 31, 2025 11:30 AM

വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും

വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ ഇൻക്വിസ്റ് നടപടികൾ പൂർത്തിയായി, മൃതദേഹം പോസ്റ്റുമോർട്ടത്തിനായി...

Read More >>
'അവധി മാസം മാറ്റണം; ജൂൺ ജൂലൈ മാസം കേരളത്തില്‍ മഴക്കാലം', മധ്യവേനലവധിയിൽ ചര്‍ച്ചയാകാമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Jul 31, 2025 10:46 AM

'അവധി മാസം മാറ്റണം; ജൂൺ ജൂലൈ മാസം കേരളത്തില്‍ മഴക്കാലം', മധ്യവേനലവധിയിൽ ചര്‍ച്ചയാകാമെന്ന് മന്ത്രി വി ശിവന്‍കുട്ടി

മധ്യവേനലവധി മാറ്റുന്നതില്‍ ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി...

Read More >>
കണ്ണൂരിൽ വീടിന്റെ അടുക്കളയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

Jul 31, 2025 10:26 AM

കണ്ണൂരിൽ വീടിന്റെ അടുക്കളയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

കണ്ണൂരിൽ വീടിന്റെ അടുക്കളയില്‍ മൂര്‍ഖന്‍...

Read More >>
Top Stories

//Truevisionall