കൊച്ചി: (truevisionnews.com) എളമക്കരയില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. രാഘവന്‍പിള്ള റോഡിലെ ഡിഡിആര്‍സി ബില്‍ഡിങ്ങിലാണ് തീപിടിച്ചത്. തീപ്പിടിത്തത്തിൽ കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചതായാണ് വിവരം.

കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീ പടർന്നുപിടിച്ചത്. എങ്ങനെയാണ് തീ പടർന്നത് എന്നതുസംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
#fire #broke #out #business #establishment #Elamakkara.
