പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 18-കാരൻ അറസ്റ്റില്‍

പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 18-കാരൻ അറസ്റ്റില്‍
Apr 12, 2025 08:16 AM | By Athira V

കരുമാല്ലൂര്‍ ( എറണാകുളം ) : ( www.truevisionnews.com ) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി പിടിയില്‍. കിഴക്കേ വെളിയത്തുനാട് കടൂപ്പാടം വാഴയില്‍പറമ്പുവീട്ടില്‍ മുഹമ്മദ് യാസിനി (18) നെയാണ് ആലങ്ങാട് പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി. ജെസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്‌ചെയ്തത്. പത്താംക്ലാസ് വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ ഗര്‍ഭിണിയാക്കിയത്.

വിവരമറിഞ്ഞ സ്‌കൂള്‍ അധികൃതരാണ് പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ആലുവ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ പ്രതി മുങ്ങുകയായിരുന്നു. കേസ് കൈമാറിയതിനേത്തുടര്‍ന്നാണ് ആലങ്ങാട് പോലീസ് അന്വേഷണം നടത്തി വെള്ളിയാഴ്ച പ്രതിയെ അറസ്റ്റ്‌ചെയ്തത്.



#18 #year #old #arrested #raping #10th #class #student #impregnating #her

Next TV

Related Stories
Top Stories










Entertainment News