മുംബൈ ഭീകരാക്രമണ കേസ്; പ്രതി തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും

മുംബൈ ഭീകരാക്രമണ കേസ്; പ്രതി തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും
Apr 10, 2025 08:11 AM | By Jain Rosviya

മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരൻ പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിൽ എത്തിക്കും. റാണയെ കൊണ്ടുവരാനായി അയച്ച വ്യോമസേനയുടെ പ്രത്യേക വിമാനം ഇന്ന് ഉച്ചയോടെ ദില്ലിയിലെ പാലംവ്യോമ താവളത്തിൽ എത്തും.

ദില്ലിയിൽ എത്തിക്കുന്ന റാണയെ തിഹാർ ജയിലിൽ പാർപ്പിക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ ദില്ലിയിലേക്ക് മാറ്റുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. ഇതിൻറെ ഭാഗമായി റാണയെ ദില്ലി പട്യാല ഹൗസ് കോടതിയിൽ ഓൺലൈനായി ഹാജരാക്കും.

റാണയെ തിരികെ എത്തിക്കുന്നത് മോദി സർക്കാരിന്‍റെ നയതന്ത്ര വിജയമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കി. സ്ഫോടനങ്ങൾ നടന്ന കാലത്തെ സർക്കാരുകൾക്ക് റാണയെ തൊടാൻ ആയില്ലെന്ന് അമിത്ഷാ വിമർശിച്ചു. റാണയെ ദില്ലിക്ക് എത്തിക്കുന്നത് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

2019ലാണ് പാക്കിസ്ഥാൻ വംശജനും കനേഡിയൻ പൗരനുമായ തഹാവൂർ റാണയെ കൈമാറണെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കയ്ക്ക് അപേക്ഷ നൽകിയത്. മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരനായ റാണക്കെതിരായ തെളിവുകളും കൈമാറി.

ഡൊണൾഡ് ട്രംപ് നരേന്ദ്ര മോദി കൂടിക്കാഴ്ചയിലും ഈ വിഷയം ചർച്ചയായി. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ തഹാവുർ റാണ അമേരിക്കയിലെ വിവിധ കോടതികളിൽ അപേക്ഷ നൽകിയിരുന്നു. ഇവ തള്ളിയതോടെ കഴിഞ്ഞ നവംബറിൽ റാണ അമേരിക്കൻ സുപ്രീംകോടതിയെ സമീപിച്ചു.

ഇന്ത്യയിൽ എത്തിയാൽ മതത്തിന്റെ പേരിൽ തന്നെ പീഡിപ്പിക്കുമെന്ന് റാണ യുഎസ് സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. എന്നാൽ അപേക്ഷ തള്ളിയ അമേരിക്കൻ സുപ്രീംകോടതി 2025 ജനുവരി 25ന് റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ അനുമതി നൽകി.

പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായും പാക്ക് ചാരസംഘടന ഐഎസ്ഐയുമായും ബന്ധമുണ്ടായിരുന്ന റാണ, മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഡേവിഡ് കോൾമാൻ ഹെഡ‌്‌ലിയുടെ അടുത്ത അനുയായിയാണ്.

2008ൽ മുംബൈ ഭീകരാക്രമണം നടക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ റാണ മുംബൈയിൽ ഉണ്ടായിരുന്നു. റാണ ഇന്ത്യ വിട്ട് ദിവസങ്ങൾക്കുള്ളിലാണ് ഭീകരാക്രമണം നടക്കുന്നത്. ഭീകരബന്ധക്കേസിൽ 2009 ൽ ഷിക്കാഗോയിൽ അറസ്റ്റിലായ റാണ, യുഎസിലെ ലൊസാഞ്ചലസ് ജയിലിലായിരുന്നു.

#Mumbai #terror #attack #case #Accused #TahavorRana #brought #India #today

Next TV

Related Stories
തലചൊറിഞ്ഞ് കൈ എടുക്കുമ്പോൾ നഖത്തിന് കേടുപാടെന്ന് റിപ്പോർട്ട്;  അസാധാരണ മുടികൊഴിച്ചാലും

Apr 18, 2025 08:20 AM

തലചൊറിഞ്ഞ് കൈ എടുക്കുമ്പോൾ നഖത്തിന് കേടുപാടെന്ന് റിപ്പോർട്ട്; അസാധാരണ മുടികൊഴിച്ചാലും

മണ്ണിലും വെള്ളത്തിലും ചില ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഒരു ധാതുവാണ്...

Read More >>
നിർണായക നീക്കത്തിനൊരുങ്ങി തമിഴ്‌നാട് ഗവർണർ?, തടഞ്ഞുവച്ച ബില്ലുകള്‍ സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും

Apr 17, 2025 10:01 PM

നിർണായക നീക്കത്തിനൊരുങ്ങി തമിഴ്‌നാട് ഗവർണർ?, തടഞ്ഞുവച്ച ബില്ലുകള്‍ സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും

ബില്ല് ഗവര്‍ണര്‍ക്ക് നല്‍കിയാല്‍ ആര്‍ട്ടിക്കിള്‍ 200ലെ ഏതെങ്കിലും ഒരു നടപടി സ്വീകരിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്ന് കോടതി പറഞ്ഞു. തമിഴ്‌നാട്...

Read More >>
യൂട്യൂബര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം; പ്രതിക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കിയ ജവാന്‍ അറസ്റ്റില്‍

Apr 17, 2025 09:23 PM

യൂട്യൂബര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം; പ്രതിക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കിയ ജവാന്‍ അറസ്റ്റില്‍

ജമ്മു കശ്മീരിലെ രജൗരിയില്‍ ജോലി ചെയ്യുന്ന 30കാരനായ സിംഗ്, പഞ്ചാബിലെ മുക്‌സര്‍ സാഹിബ്...

Read More >>
രോഗിയായ മകനൊപ്പം ആശുപത്രിയിലെത്തി, ചലനശേഷിയും സംസാരശേഷിയുമില്ലാത്ത വൃദ്ധന് ശസ്ത്രക്രിയ നടത്തി

Apr 17, 2025 09:05 PM

രോഗിയായ മകനൊപ്പം ആശുപത്രിയിലെത്തി, ചലനശേഷിയും സംസാരശേഷിയുമില്ലാത്ത വൃദ്ധന് ശസ്ത്രക്രിയ നടത്തി

മറ്റൊരാള്‍ക്കുള്ള ശസ്ത്രക്രിയ ആശുപത്രി ജീവനക്കാര്‍ക്കുണ്ടായ തെറ്റിദ്ധാരണയെ തുടര്‍ന്ന് ജഗദീഷിന്...

Read More >>
രമേശ് ചെന്നിത്തലയെ കസ്റ്റഡിയിലെടുത്ത് മുംബെ പൊലീസ്, നടപടി ഇഡി ഓഫീസ് മാർച്ചിന് ഇറങ്ങവേ

Apr 17, 2025 03:57 PM

രമേശ് ചെന്നിത്തലയെ കസ്റ്റഡിയിലെടുത്ത് മുംബെ പൊലീസ്, നടപടി ഇഡി ഓഫീസ് മാർച്ചിന് ഇറങ്ങവേ

ഇ ഡി ഓഫീസ് മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ട നേതാക്കളെയാണ്...

Read More >>
നവീൻ ബാബുവിന്റെ മരണം: എല്ലാ കേസുകളിലും സിബിഐ അന്വേഷണം നടത്താനാവില്ല; കുടുംബത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

Apr 17, 2025 03:45 PM

നവീൻ ബാബുവിന്റെ മരണം: എല്ലാ കേസുകളിലും സിബിഐ അന്വേഷണം നടത്താനാവില്ല; കുടുംബത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ മാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്...

Read More >>
Top Stories