കോഴിക്കോട് പേരാമ്പ്രയിൽ ബൈക്കുകൾ തമ്മിൽ കുട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട് പേരാമ്പ്രയിൽ ബൈക്കുകൾ തമ്മിൽ കുട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്
Apr 18, 2025 11:09 AM | By VIPIN P V

പേരാമ്പ്ര (കോഴിക്കോട്): ( www.truevisionnews.com) സംസ്ഥാനപാതയിൽ കൈതക്കലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ മൂന്നു പേർക്ക് പരിക്കേറ്റു, ഭീമ ഫർണിച്ചറിന് സമീപത്ത് ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു സംഭവം.

വാളൂർ സ്വദേശികളായ അഭയ്, മജീൻ, കരുവണ്ണൂർ സ്വദേശി ശരൺ എന്നിവർക്കാണ് പരിക്കേറ്റത്. കെ.എൽ 56 ആർ 7507 നമ്പർ ബുള്ളറ്റും കെ.എൽ 56 ജി 8867 നമ്പർ ഹീറോ പാഷൻ പ്രോ ബൈക്കും ആണ് കുട്ടിയിടിച്ചത്.

പരിക്കേറ്റ മൂന്നു പേരെയും പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളേജിലേക്കയച്ചു.

#Accident #involving #twobikes #Perambra #Kozhikode #Three #injured

Next TV

Related Stories
Top Stories