തുറിച്ചു നോക്കിയതിനു ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടിച്ചു; കേസെടുത്ത് പൊലീസ്, നാണക്കേട് ഒഴിവാക്കാൻ ഒത്തുതീർപ്പ്

തുറിച്ചു നോക്കിയതിനു ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടിച്ചു; കേസെടുത്ത് പൊലീസ്, നാണക്കേട് ഒഴിവാക്കാൻ ഒത്തുതീർപ്പ്
Apr 18, 2025 10:32 AM | By VIPIN P V

പത്തനംതിട്ട: ( www.truevisionnews.com) തുറിച്ചു നോക്കിയെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ബിജെപിയിൽ നിന്ന് അടുത്തിടെ ഡിവൈഎഫ്ഐയിൽ എത്തിയവർ ഡിവൈഎഫ്ഐയുടെ മലയാലപ്പുഴയിലെ യൂണിറ്റ് ഭാരവാഹികളെ മർദിച്ചെന്നാണ് പരാതി.

പൊലീസ് കേസെടുത്തു. പാർട്ടി പ്രവർത്തകർ തമ്മിലടിച്ചെന്ന നാണക്കേട് ഒഴിവാക്കാൻ ഒത്തുതീർപ്പു ശ്രമങ്ങൾ നടന്നെങ്കിലും മർദനമേറ്റവർ വഴങ്ങിയില്ല.

പത്തനംതിട്ട ആനപ്പാറയിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് സംഘർഷമുണ്ടായത്. ഡിവൈഎഫ്ഐ മലയാലപ്പുഴ താഴം യൂണിറ്റ് സെക്രട്ടറി ശ്രീരാജ്, പ്രസിഡന്റ് അശ്വിൻ എന്നിവർക്ക് മർദനമേറ്റെന്നാണു പരാതി.

കഴിഞ്ഞ ഡിസംബറിൽ സിപിഎം ജില്ലാ സമ്മേളനകാലത്ത് ഡിവൈഎഫ്ഐയിൽ ചേർന്ന പ്രണവ് എന്നയാളുടെ നേതൃത്വത്തിൽ നാലംഗ സംഘം കൈ കൊണ്ടും ഹെൽമറ്റു കൊണ്ടും ആക്രമിച്ചെന്നാണു പരാതിയിലുള്ളത്.

പരാതിയുടെ അടിസ്ഥാനത്തിൽ പ്രണവ് അടക്കം 4 പേർക്കെതിരെയാണു കേസെടുത്തത്. അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് ഡിസംബറിൽ ബിജെപി, യുവമോർച്ച പ്രവർത്തകരെ ഡിവൈഎഫ്ഐയിലേക്ക് സ്വീകരിച്ചത്.

മറ്റു പാർട്ടികളിൽ നിന്നു പശ്ചാത്തലം പരിശോധിക്കാതെ ഡിവൈഎഫ്ഐയിലേക്കും സിപിഎമ്മിലേക്കും പ്രവർത്തകരെ സ്വീകരിക്കുന്നത് തിരിച്ചടിയാകുമെന്ന് അന്നുതന്നെ വിമർശനമുണ്ടായിരുന്നു.


#DYFIworkers #fight #staring #police #registercase #reach #agreement #embarrassment

Next TV

Related Stories
Top Stories