സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ

 സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ
Apr 18, 2025 10:00 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ തുടരുന്നു. ഇന്നലെ അന്താരാഷ്ട്ര സ്വർണ്ണവില 3341 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കെത്തി.

840 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് പവന് വർധിച്ചത് ഇതോടെ സ്വർണവില ആദ്യമായി 71000 കടന്നു. ഇന്ന് ദുഃഖ വെള്ളി പ്രമാണിച്ച് വിപണി അവധിയായതിനാൽ സ്വർണവിലയിൽ ഇന്ന് മാറ്റമൊന്നും വന്നിട്ടില്ല. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 71360 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8920 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7350 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.


#Gold #prices #state #remain #all #time #record.

Next TV

Related Stories
Top Stories










Entertainment News