(truevisionnews.com) വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന തരത്തിൽ വയനാട് ചുരത്തിൽ റോപ് വേ പദ്ധതി വരുന്നു. കാടിനു മുകളിലൂടെ കാഴ്ചകള്‍ കണ്ട് യാത്ര ചെയ്യാനുതകുന്ന 3.675 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് പദ്ധതി. വയനാട് ചുരം റോപ് വേ പദ്ധതി, പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ (പി.പി.പി) നടപ്പാക്കാൻ സംസ്ഥാന വ്യവസായ വികസന കോർപറേഷന് (കെ.എസ്.ഐ.ഡി.സി) സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.

ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമുള്ള റോപ് വേ ആയിരിക്കും ഇത്. ചുരത്തില്‍ ഏകദേശം രണ്ടു ഹെക്ടര്‍ വനഭൂമിക്കു മുകളിലൂടെയാണ് റോപ് വേ കടന്നുപോകേണ്ടത്. ഇപ്പോൾ അടിവാരം മുതൽ ലക്കിടി വരെ ചുരത്തിലൂടെ യാത്രചെയ്യാൻ കുറഞ്ഞത് 40 മിനിറ്റ് സമയം ആവശ്യമുള്ളിടത്ത് പദ്ധതി വരുന്നതോടെ ഒരു വശത്തേക്കുള്ള യാത്രക്ക് 15 മിനിറ്റ് മതിയാകും.
മൂന്നു കിലോമീറ്റര്‍ മാത്രം യാത്ര ചെയ്താല്‍ മതി. ഒരേസമയം ആറുപേര്‍ക്ക് യാത്ര ചെയ്യാനാകുന്ന എ.സി കേബിള്‍ കാറുകളാണ് റോപ് വേയിൽ ഉണ്ടാകുക. മണിക്കൂറില്‍ 400 പേര്‍ക്കു യാത്ര ചെയ്യാമെന്നാണ് കണക്കുകൂട്ടല്‍.അടിവാരത്തിനും ലക്കിടിക്കുമിടയില്‍ 40 ടവറുകള്‍ സ്ഥാപിക്കേണ്ടിവരും.
സുൽത്താൻ ബത്തേരിയില്‍നിന്ന് ലക്കിടി വരെയും കോഴിക്കോടുനിന്ന് അടിവാരം വരെയും പ്രത്യേക ബസ് സര്‍വിസുകളും ഏര്‍പ്പെടുത്തും. റോപ് വേ പദ്ധതിക്കൊപ്പം അടിവാരം-നൂറാംതോട്-ചിപ്പിലിത്തോട്-തളിപ്പുഴ റോഡുകൂടി യാഥാര്‍ഥ്യമായാല്‍ ചുരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. ഏകദേശം 100 കോടി രൂപയുടേതാണ് പദ്ധതി.
Tourists can now take a skywalk over the pass; Ropeway project coming soon
