വീട്ടിലെ പ്രസവം; കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ഡിവൈഎഫ്ഐ

വീട്ടിലെ പ്രസവം; കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ഡിവൈഎഫ്ഐ
Apr 8, 2025 11:45 AM | By Susmitha Surendran

മലപ്പുറം: (truevisionnews.com) ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവം ഞെട്ടിക്കുന്നതാണെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ഡിവൈഎഫ്ഐ.

ശാസ്ത്രീയവും ആധുനികവുമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാവുന്ന കാലത്ത് വീടുകളിൽ പ്രസവം നടത്തുന്നത് അങ്ങേയറ്റത്തെ അജ്ഞതയും അറിവില്ലായ്മയുമാണ്. അമ്മയുടെയും കുഞ്ഞിൻ്റെയും ജീവനെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പുണ്ടായിട്ടും ഇത്തരം രീതികൾ തെരഞ്ഞെടുക്കുന്നത് ഏത് വിശ്വാസത്തിൻ്റെ പേരിലായാലും നൂറു ശതമാനം അബദ്ധജടിലമാണ്.

ഇത്തരം കാര്യങ്ങൾ നടപ്പാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെതിരെ പൊതുസമൂഹം ഉണരണം. മാതൃ, ശിശുമരണനിരക്ക് കുറയ്ക്കുന്നതിൽ മികച്ച മാതൃക തീർത്ത കേരളത്തിൻ്റെ നേട്ടത്തെ പിന്നോട്ടടിപ്പിക്കാനുള്ള ശ്രമങ്ങൾ കൂടിയാണിത്. മലപ്പുറത്തെ സംഭവത്തിൽ കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.

അശാസ്ത്രീയമായ ചികിത്സാ മാർഗങ്ങൾ നേരിട്ടും സമൂഹമാധ്യമങ്ങൾ വഴിയും പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശനനിയമനടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങള്‍ ചുമത്തി. സിറാജുദ്ദീന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

#Home #delivery #DYFI #demands #action #against #culprits

Next TV

Related Stories
വിരൽ ചൂണ്ടിയത് കുറ്റമായി; വടകരയിലെ ചുമട്ട് തൊഴിലാളി ജില്ലാ നേതാവിനെ സിഐടിയു പുറത്താക്കി

Apr 16, 2025 11:04 PM

വിരൽ ചൂണ്ടിയത് കുറ്റമായി; വടകരയിലെ ചുമട്ട് തൊഴിലാളി ജില്ലാ നേതാവിനെ സിഐടിയു പുറത്താക്കി

ഇതിൽ തെറ്റുണ്ടായെങ്കിൽ അതിനെ തിരുത്തുകയെന്നല്ലാതെ മാറ്റി നിർത്തുന്ന ഒരു നിലപാട് എടുക്കാൻ പാടില്ലായിരുന്നു. സാമ്പത്തിക അഴിമതി, മറ്റുള്ള...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുമ്പില്‍ നഗ്‌നതാപ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

Apr 16, 2025 10:55 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുമ്പില്‍ നഗ്‌നതാപ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

സംഭവശേഷം പല ഉള്‍വഴികളിലൂടെ സഞ്ചരിച്ച് രക്ഷപ്പെട്ട ഇയാളെ കോടാലി മൂന്നുമുറിയിൽ നിന്നാണ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കാറും...

Read More >>
കള്ളുഷാപ്പിലെ തര്‍ക്കം; യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, രണ്ടുപേര്‍ അറസ്റ്റില്‍

Apr 16, 2025 10:11 PM

കള്ളുഷാപ്പിലെ തര്‍ക്കം; യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, രണ്ടുപേര്‍ അറസ്റ്റില്‍

വിഷുദിനത്തില്‍ വൈകിട്ട് ആറരയോടെ വലപ്പാട് കുഴിക്കക്കടവ് കള്ളുഷാപ്പിനു മുന്നില്‍വച്ചാണ്...

Read More >>
പി ജി മനുവിൻ്റെ മരണം; മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ, വീഡിയോ ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്

Apr 16, 2025 09:46 PM

പി ജി മനുവിൻ്റെ മരണം; മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ, വീഡിയോ ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്

ഭാര്യയ്ക്കും സഹോദരിക്കും മുന്നിൽ വെച്ച് ജോൺസൺ മനുവിനെ ദേഹോപദ്രവം ഏൽപ്പിച്ചു. വീഡിയോ ഉപയോഗിച്ച് മനുവിനെ നിരന്തം ഭീഷണിപ്പെടുത്തിയെന്നും പൊലീസ്...

Read More >>
ദിവ്യ എസ്. അയ്യർ ഐ.എ.എസ് സർവിസ് ചട്ടം ലംഘിച്ചു; ചീഫ് സെക്രട്ടറിക്ക് പരാതി നൽകി റവലൂഷനറി യൂത്ത് ഫ്രണ്ട്

Apr 16, 2025 08:58 PM

ദിവ്യ എസ്. അയ്യർ ഐ.എ.എസ് സർവിസ് ചട്ടം ലംഘിച്ചു; ചീഫ് സെക്രട്ടറിക്ക് പരാതി നൽകി റവലൂഷനറി യൂത്ത് ഫ്രണ്ട്

വിശ്വസ്തതയുടെ ഒരു പാഠപുസ്തകം! കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്' -എന്നതായിരുന്നു ദിവ്യ പങ്കുവെച്ച...

Read More >>
Top Stories